തിരുവനന്തപുരം: അഞ്ച് ഏറില്‍ നാലും സ്വന്തം റെക്കോര്‍ഡുകള്‍ മറികടന്നും 2008 ലെ റെക്കോര്‍ഡും ഭേദിച്ചും സര്വാന് പുത്തന്‍ റെക്കോര്‍ഡിനുടമയായി.
സംസ്ഥാന സ്കൂള്‍ കായികോത്സവത്തില്‍ ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗം ഡിസ്കസ് ത്രോയില്‍ കാസര്‍കോട് കുട്ടമം ജി.എച്ച്.എസ്.എസിലെ പ്ലസ് വണ്‍ ഹുമാനണ്ടിറ്റിക് വിദ്യാര്‍ത്ഥി റിക്കോര്‍ഡ് ഭേദിച്ച് സ്റ്റേറ്റ് മീറ്റ് ചാമ്പ്യനായത്. മൈച്ച ചെറുവത്തൂര്‍ ചന്ദനം ഹൗസില്‍ കായിക അധ്യാപകന് കെ.സി. ഗിരീഷ് കുമാറിന്റെയും കെ. രേഷ്മയുടെയും മകനാണ് സര്വാന്.
കുഞ്ഞു നാള് മുതല്‍ അച്ഛന് മറ്റ് താരങ്ങള്‍ക്ക് നല്കുന്ന പരിശീലനം കണ്ട് വളര്‍ന്ന് ചേട്ടനോടൊപ്പം പരിശീലനം നടത്തി 11ാം വയസുമുതല്‍ പ്രാഫഷണല്‍ താരമാവുകയായിരുന്നു.കുവയിറ്റില്‍ നടന്ന ഏഷ്യന്‍ യൂത്ത് അത് ലറ്റ് മീറ്റില്‍ സില്‍വര്‍ ജേതാവാണ്. സര്വാന് തുടക്കത്തില്‍ എറിഞ്ഞു വീഴ്ത്തിയ 49.80 മീറ്റര്‍ വേഗത്തെ അവസാന ഏറില്‍ 50.93 മീറ്ററിലേക്ക് വലിചെറിയുകയായിരുന്നു. ഇനി നടക്കാനിരിക്കുന്ന ഒളിമ്പിംക്സില്‍ പങ്കെടുക്കാനുള്ള തുടക്കം കുറിക്കുകയായിരുന്നു സര്വാന് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: