തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റിക്ക് കീഴിൽ നടന്ന തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയിൽ വിവിധ ക്യാമ്പസുകളിൽ വിദ്യാർഥി പരിഷത്തിന് മികവാർന്ന വിജയം. തുടർച്ചയായി 25 വർഷവും വിടിഎം എൻഎസ്എസ് കോളേജ് യൂണിയൻ എബിവിപി നിലനിർത്തി, ചരിത്രത്തിൽ ആദ്യമായി മാറനല്ലൂർക്രൈസ്റ്റ് നഗർ കോളേജ് യൂണിയൻ എസ് എഫ് ഐയിൽ നിന്നും പിടിച്ചെടുത്തു വിജയിച്ചു.
അതോടൊപ്പം ജില്ലയിലെ വിവിധ ക്യാമ്പസുകളിൽ ജനറൽ സീറ്റുകൾ ഉൾപ്പെടെ എസ്എഫ്ഐയിൽ നിന്നും എബിവിപി പിടിച്ചെടുത്തു.107 റെപ് സീറ്റുകളിലും 27 ജനറൽ സീറ്റുകളിലും എബിവിപി വിജയിച്ചു.
ആദ്യമായി ഇലക്ഷനിൽ മത്സരിച്ച ചെമ്പഴന്തി എസ്.എൻ സെൽഫ് ഫിനാൻസിങ് കോളേജ്, സരസ്വതി കോളേജ് തുടങ്ങിയ കോളേജുകളിൽ ചില സീറ്റുകൾ എസ്എഫ്ഐ-ൽ നിന്നും പിടിച്ചെടുത്തു.രക്തസാക്ഷി അജയന്റെ ക്ലാസ്സാണെന്ന് പറഞ്ഞു എബിവിപിക്കാരുടെ നോമിനേഷൻ പിൻവലിപ്പിക്കാൻ എസ് എഫ് ഐക്കാർ ശ്രമിച്ച ചെമ്പഴന്തി എസ്.എൻ കോളേജിലെ മാത്‍സ് ഡിപ്പാർട്മെന്റിൽ എബിവിപി വിജയിച്ചു.
വർക്കല എസ്. എൻ കോളേജ്, കാഞ്ഞിരംകുളം കെ.എൻ.എം കോളേജ്, കുളത്തൂർ ഗവ: കോളേജ്, ബി.ജെ. സി. എസ്. ഐ കോളേജ് വെള്ളനാട്, ഇടഞ്ഞി എസ് എം സി കോളേജ് തുടങ്ങിയ ക്യാമ്പസുകളിൽ മികച്ച മുന്നേറ്റമുണ്ടാക്കാൻ എബിവിപി ക്ക് സാധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: