പുനലൂര്‍: ജില്ലയുടെ കിഴക്കന്‍മേഖലയിലും തമിഴ്നാട് അതിര്‍ത്തി ഗ്രാമങ്ങളിലുമായി സ്ഥിതി ചെയ്യുന്ന പാലരുവി, കുറ്റാലം, ഐന്തരുവി, ഓള്‍ഡ് കുറ്റാലം എന്നിവിടങ്ങളിലെ ജലപാതങ്ങളില്‍ നീരൊഴുക്ക് കൂടി. ഇതോടെ ഈ ജലപാതങ്ങള്‍ തിരക്കിലമര്‍ന്നു.
വന്‍ പാറക്കെട്ടുകളുടെ മുകളില്‍ നിന്നും ചിന്നിച്ചിതറി താഴേയ്ക്ക് പതിക്കുന്ന കാഴ്ച ഏറെ ഹൃദ്യമായതിനാല്‍ വന്‍തോതിലാണ് സന്ദര്‍ശകരെത്തുന്നത്. ഇവിടെ മുങ്ങി നിവരാനും വിശ്രമിക്കാനും വിവിധ പ്രദേശങ്ങളില്‍ നിന്നും ആയിരങ്ങളാണ് ദിനംപ്രതി ഒഴുകിയെത്തുന്നത്. കേരളത്തിനൊപ്പം തമിഴ്നാട്ടിലും മഴ ശക്തമായതാണ് ജലപാതങ്ങളില്‍ നീരൊഴുക്ക് ഏറാന്‍ കാരണമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: