പി.കെ. സദാശിവന്‍പിള്ള
മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
ഒന്നിനൊന്ന് ബന്ധമില്ലാത്ത പല സംഗതികളിലും ഇടപെടും. വിദേശത്തുനിന്ന് ധനാഗമം പ്രതീക്ഷിക്കാം. അധ്വാനത്തിനനുസരിച്ചുള്ള പ്രതിഫലം കിട്ടിയെന്ന് വരുന്നതല്ല. ഇലക്ട്രോണിക് സംബന്ധമായ ഉന്നതവിദ്യാഭ്യാസത്തിന് സൗകര്യമുണ്ടാകും. ആരോഗ്യനില മെച്ചപ്പെടും. പൂര്‍വികസ്വത്ത് ലഭിക്കും.
ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
ഉന്നതവിദ്യാഭ്യാസ രംഗത്ത് പുരോഗതിയുണ്ടാകും. ഡോക്ടര്‍മാര്‍ക്കും കെമിസ്റ്റുകള്‍ക്കും ഈ അവസരം നല്ലതാണ്. കൃഷിയില്‍നിന്നും വാടകവകയിലും കൂടുതല്‍ വരുമാനമുണ്ടാകും. ശത്രുക്കളുടെ പ്രവര്‍ത്തനം ശക്തിപ്പെടും. വാഹനങ്ങള്‍ വാങ്ങിക്കും. മേലധികാരികള്‍ മാന്യമായും അനുകൂലമായും പെരുമാറുന്നതാണ്.
മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)
വാഹനങ്ങള്‍ക്ക് റിപ്പയര്‍ ആവശ്യമായിവരും. ദൂരയാത്രകള് നിരന്തരം നടത്തേണ്ടിവന്നേക്കും. അനാവശ്യ വാക്കുതര്‍ക്കങ്ങളൊഴിവാക്കണം. ലോണുകളോ ക്രെഡിറ്റ് സൗകര്യങ്ങളോ എളുപ്പത്തില്‍ ലഭിക്കുന്നതാണ്. ഭാര്യയുടെ വക സമ്പത്ത് അനുഭവയോഗ്യമാകും.
കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം
സാമ്പത്തികനിലയും പ്രശസ്തിയും വര്‍ധിക്കും. അധ്യാപക ജോലിക്ക് ഉദ്ദേശിക്കുന്നവര്‍ക്ക് ആഗ്രഹം സാധിക്കും. സെയില്സ്മാന്, വില്പന ഏജന്റുമാര്‍ എന്നിവര്‍ക്ക് അനുകൂല സമയമാണ്. എത്ര അധ്വാനമുള്ള പ്രവൃത്തിയും ഏറ്റെടുത്ത് വിജയത്തിലെത്തിക്കും. എല്ലാ കാര്യങ്ങളിലും മൂല്യത്തിന് പ്രാധാന്യം നല്‍കും.
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)
വാഹനങ്ങള്‍ മാറ്റിവാങ്ങും. ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ പിടിപെടും. മന്പത്തെക്കാളധികം മതവിശ്വാസവും ദൈവവിശ്വാസവും പ്രദര്‍ശിപ്പിക്കും. തറവാട്ടു സംബന്ധമായ പ്രശ്നങ്ങളിലും മറ്റും അവനവന്റെ അഭിപ്രായം അംഗീകരിക്കപ്പെടും.
കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)
വീട്ടില്‍ ചില മംഗളകാര്യങ്ങള്‍ നടക്കാനിടയുണ്ട്. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കും. സാഹിത്യകാരന്മാര്ക്ക് ഈ സന്ദര്‍ഭം അനുകൂല സമയമാണ്. ഊഹക്കച്ചവടത്തില്‍ ആദായമുണ്ടാകും. ടെസ്റ്റുകളിലും ഇന്റര്‍വ്യുകളിലും വിജയിക്കും. ബിസിനസില്‍നിന്നുള്ള ആദായത്തില്‍ വര്‍ധനവുണ്ടാകും.
തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)
വ്യാപാരത്തില്‍നിന്ന് വരുമാനം വര്‍ധിക്കും. ഗൃഹത്തില്‍ സമാധാനം കൂടും. രോഗികള്‍ക്ക് ആശ്വാസം ലഭിക്കും. വിദ്യാഭ്യാസത്തിലുയര്‍ച്ചയുണ്ടാകും. പ്രതിയോഗികളുടെ പ്രവര്‍ത്തനം മൂലം താമസസ്ഥലത്ത് വിഷമമുണ്ടാകും. ബന്ധുബലം വര്‍ധിക്കും. ക്രയവിക്രയങ്ങളില്‍നിന്ന് നേട്ടമുണ്ടാകും.
വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട
ജനമധ്യത്തില്‍ പ്രശസ്തി വര്‍ധിക്കും. രാഷ്ട്രീയപ്രവര്‍ത്തകര്‍ നേതൃസ്ഥാനത്തേക്ക് ഉയര്‍ത്തപ്പെടും. ശത്രുക്കളുടെ നയം കണ്ടറിഞ്ഞ് അതേ നാണയത്തില്‍ തിരിച്ചുനല്‍കാന്‍ ശ്രമിക്കും. വീടു പണിയാനോ വാങ്ങാനോ ഉദ്ദേശിക്കുന്നവര്‍ക്ക് അത് സാധിക്കും. ആരോഗ്യനില മെച്ചപ്പെടും.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)
ഉന്നതവ്യക്തികളുടെ ഇടപെടല്‍ കാരണം മനഃസുഖം അല്പം കുറയും. രോഗികള്‍ക്ക് ആശ്വാസം ലഭിക്കും. സഹനശക്തി കുറയുകവഴി മനോവിഷമം കൂടും. കുടുംബാംഗങ്ങളുമായി ബന്ധം കൂടുതല്‍ സുദൃഢമാകും. വീട്ടില്‍ ചില അനിഷ്ട സംഭവങ്ങള്‍ നടക്കാനിടയുണ്ട്.
മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)
വ്യവഹാരങ്ങൡലും തെരഞ്ഞെടുപ്പുകളിലും വിജയം കൈവരിക്കും. ഉദ്യോഗത്തില്‍ പ്രമോഷനോടുകൂടിയുള്ള സ്ഥലംമാറ്റമുണ്ടാകും. കോടതി മുഖാന്തിരമുള്ള കേസുകളില്‍ അപ്പീല്‍ പോകേണ്ടതായി വന്നേക്കാം. യുവജനങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാനമുണ്ടാകും.
കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)
പുതിയ ബിസിനസ് ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനം തുടങ്ങും. വിദ്യാര്‍ഥികള്‍ക്ക് അനുകൂല സമയമാണ്. മാനസിക, ശാരീരിക ആരോഗ്യം മെച്ചപ്പെടും. ഉദ്യോഗത്തില്‍ പ്രമോഷന് ലഭിക്കും. സമ്പത്തും സുഖവും വര്‍ധിക്കും. വിദേശത്തുനിന്ന് അനുകൂലമായ സന്ദേശങ്ങള്‍ ലഭിക്കും.
മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി
ഭാഗ്യാന്വേഷികള്‍ക്ക് ഭാഗ്യദേവത കടാക്ഷിക്കാനിടയുണ്ട്. ഭാര്യയുമായി പിരിഞ്ഞുനില്‍ക്കേണ്ട സാധ്യതയുണ്ട്. നികുതി വകയിലും മറ്റും സര്‍ക്കാരിടപെടലുണ്ടായെന്ന് വരാം. വ്യാപാരത്തില്‍ പൂര്‍വാധിക വരുമാനമുണ്ടാകും. കുടുംബത്തില്‍ സുഖവും സമാധാനവും ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: