തൃശൂര്‍: ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി തൃശ്ശൂരില്‍ എത്തിയ കേന്ദ്ര ഇലക്‌ട്രോണിക്‌സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, നൈപുണ്യ വികസന സംരംഭകത്വ വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഇന്ന് തൃശ്ശൂര്‍ ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികളുമായി സംവദിച്ചു.
‘യുവ ഇന്ത്യയ്‌ക്കായുള്ള നവ ഇന്ത്യ: അവസരങ്ങളുടെ റ്റെക്കെയ്ഡ്’ എന്ന വിഷയത്തില്‍ അദ്ദേഹം പ്രഭാഷണം അവതരിപ്പിച്ചു. സാങ്കേതികവിദ്യ രംഗത്ത് നിര്‍ണായകമായ അവസരങ്ങള്‍ ഒരുക്കുന്ന അടുത്ത ദശാബ്ദത്തെയാണ് ‘ടെക്കേഡ്’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. സമ്പദ്‌വ്യവസ്ഥയുടെയും യുവത്വത്തിന്റെയും നൂതനാശയങ്ങളുടെയും പുരോഗതിയുടെ കാര്യത്തില്‍, ആധുനിക ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ആവേശകരമായ സമയത്താണ് നാം ജീവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആറര പതിറ്റാണ്ടുകളായി പ്രവര്‍ത്തനരഹിതമായ ജനാധിപത്യമുള്ള, വ്യാപാരംസാമ്പത്തികം തുടങ്ങിയ രംഗങ്ങളില്‍ വളരെ കുറച്ച് അവസരങ്ങള്‍ നല്‍കുന്ന ദരിദ്ര്യമായ സമ്പ്രദായത്തില്‍ നിന്നുള്ള വ്യതിചലനമാണ് പുതിയ ഇന്ത്യയെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. പുതിയ ഇന്ത്യയില്‍, ഓരോ രൂപയും ഗുണഭോക്താവിലേക്ക് എത്തുന്നു, 70,000 സ്റ്റാര്‍ട്ടപ്പുകള്‍ സൃഷ്ടിക്കപ്പെട്ടു, നികുതി പിരിവ് ഈ വര്‍ഷം ലക്ഷ്യത്തേക്കാള്‍ 30% കവിഞ്ഞു, അടിസ്ഥാന സൗകര്യങ്ങളും ഇന്റര്‍നെറ്റും ലഭ്യമാക്കിയതിലൂടെ കൂടുതല്‍ അവസരങ്ങള്‍ സാധ്യമാക്കുന്നു.
2020-22ല്‍, കോവിഡിന്റെ കാര്യത്തില്‍ ലോകം മുഴുവന്‍ സമാന പ്രശ്‌നം നേരിട്ടെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. രണ്ട് വര്‍ഷത്തിന്റെ അവസാനത്തെ റിപ്പോര്‍ട്ട് കാര്‍ഡ് പരിശോധിച്ചാല്‍, ജനസംഖ്യയുടെ 50% ത്തിനു പോലും വാക്‌സിനേഷന്‍ നല്‍കാന്‍ അമേരിക്കയ്‌ക്ക് കഴിഞ്ഞില്ല. അമേരിക്കയുടെ പണപ്പെരുപ്പം 50 വര്‍ഷത്തെ ഉയര്‍ന്ന നിലയിലാണ്. ചൈന അതിന്റെ ഏഴാമത്തെ ലോക്ക്ഡൗണിലായിരിക്കുന്നു. കഴിഞ്ഞ മൂന്ന് പാദങ്ങളില്‍ ചൈനയുടെ സമ്പദ്‌വ്യവസ്ഥ ചുരുങ്ങി. ഇപ്പോള്‍ ചൈന ഇലക്ട്രോണിക്‌സിന്റെ വിശ്വസ്ത നിര്‍മ്മാതാക്കളല്ല. യുകെയില്‍ പണപ്പെരുപ്പം 20% ആയി, പൗണ്ടിന്റെ മൂല്യം 2025% കുറഞ്ഞു, സമ്പദ്‌വ്യവസ്ഥ പ്രതിസന്ധി നേരിടുകയാണ്.
അതേസമയം, ഏറ്റവും കൂടുതല്‍ വിദേശനിക്ഷേപം ഉള്ള ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യ. അതിവേഗം വളരുന്ന നൂതനാശയ സമ്പദ്‌വ്യവസ്ഥയും ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളും സംരംഭകരും ലോക നിക്ഷേപകര്‍ക്കിടയില്‍ മുമ്പൊരിക്കലും ലഭിക്കാത്ത ആദരവ് നേടിയിരിക്കുന്നു. ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ സാന്നിധ്യമുള്ള ഏറ്റവും വലിയ കണക്റ്റഡ് രാഷ്‌ട്രം കൂടിയാണ് ഇന്ത്യ. സംരംഭകരുടെയും യുവാക്കളുടെയും നവ ഊര്‍ജ്ജത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും ഫലമായിരുന്നു ഇത്. അവര്‍ ആഗോളതലത്തില്‍ മത്സരശേഷിയുള്ളവര്‍ ആകാന്‍ ആഗ്രഹിക്കുന്നു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗവണ്‍മെന്റ് സാങ്കേതികവിദ്യ ആശ്രയിച്ചു തുടങ്ങിയപ്പോള്‍ ജനങ്ങളുടെ ജീവിതത്തെയും ഗവണ്‍മെന്റ്മായുള്ള അവരുടെ ഇടപെടലിനെയും അത് മാറ്റിമറിച്ചതായി മന്ത്രി അഭിപ്രായപ്പെട്ടു. ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥയുടെയും അവസരങ്ങളുടെയും വികാസവും ഉണ്ടായി. 30 വര്‍ഷത്തിനിടെ ആദ്യമായി, രാജ്യത്ത് രൂപകല്‍പ്പന ചെയ്ത് നിര്‍മ്മിച്ച സാങ്കേതികവിദ്യ ഇന്ത്യ ഉപയോഗിക്കുന്നു.
ഭാവിയിലെ തൊഴിലിടങ്ങളില്‍, ബിരുദവും അറിവും മാത്രമല്ല, നൈപുണ്യവും ആവശ്യമാണെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. കേന്ദ്രഗവണ്‍മെന്റ് വാഗ്ദാനം ചെയ്യുന്ന 5,400ലധികം നൈപുണ്യ പ്രോഗ്രാമുകള്‍ പ്രയോജനപ്പെടുത്താന്‍ അദ്ദേഹം വിദ്യാര്‍ത്ഥികളോട് അഭ്യര്‍ത്ഥിച്ചു. നൈപുണ്യങ്ങള്‍ നല്‍കാനും വിലയിരുത്താനും സര്‍ട്ടിഫിക്കറ്റ് നല്‍കാനും കഴിയുന്ന ‘നൈപുണ്യ കേന്ദ്രങ്ങളാ’ക്കി കോളേജുകളെ മാറ്റാന്‍ ഗവണ്‍മെന്റ് തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു.
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഊര്‍ജം നല്‍കാനും യൂണികോണുകള്‍ സൃഷ്ടിക്കാനും നവീനാശയങ്ങള്‍ പ്രോത്സാഹിപ്പിക്കാനുമുള്ള ആവാസവ്യവസ്ഥ കേരളത്തിലുണ്ടോ എന്നത് സംശയകരമാണെന്ന് മന്ത്രി, പിന്നീട് വിദ്യാര്‍ഥികളോട് സംവദിക്കവേ പറഞ്ഞു. അതിനാല്‍, സംസ്ഥാനത്തിന് പുറത്താണെങ്കിലും എവിടെ നിന്നും അവസരങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം വിദ്യാര്‍ത്ഥികളോട് അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: