Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നടന്‍ കൊച്ചുപ്രേമന്‍ അന്തരിച്ചു; വിടവാങ്ങിയത് നാടകരംഗത്തിലൂടെ സിനിമയിലെത്തി പ്രതിഭ തെളിയിച്ച കലാകാരന്‍

1979ല്‍ റിലീസായ ഏഴു നിറങ്ങള്‍ എന്ന സിനിമയാണ് കൊച്ചുപ്രേമന്റെ ആദ്യ സിനിമ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2022, 04:04 pm IST
in Kerala

തിരുവനന്തപുരം: നടന്‍ കൊച്ചുപ്രമേന്‍ (68) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് വീട്ടില്‍ നിന്ന് സ്വകാര്യ ആശുപത്രിയില്‍ എത്തിക്കവേയാണ് അന്ത്യം. നാടകരംഗത്തിലൂടെ സിനിമയിലെത്തി പ്രതിഭ തെളിയിച്ച കലാകാരനാരുന്നു കൊച്ചുപ്രേമന്‍.കെ.എസ്.പ്രേംകുമാര്‍ എന്നതാണ് ശരിയായ പേര്. 

1979ല്‍ റിലീസായ ഏഴു നിറങ്ങള്‍ എന്ന സിനിമയാണ് കൊച്ചുപ്രേമന്റെ ആദ്യ സിനിമ. പിന്നീട് 1997ല്‍ രാജസേനന്റെ ദില്ലിവാല രാജകുമാരനില്‍ അഭിനയിച്ച കൊച്ചുപ്രേമന്‍ രാജസേനനൊപ്പം എട്ടു സിനിമകള്‍ ചെയ്തു. സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ 1997ല്‍ റിലീസായ ഇരട്ടക്കുട്ടികളുടെ അച്ഛന്‍ എന്ന സിനിമയില്‍ വളരെ ശ്രദ്ധേയമായൊരു കഥാപാത്രം കൊച്ചുപ്രേമനെ തേടിയെത്തിയത്. 

കോമഡി റോളുകള്‍ മാത്രം കൈകാര്യം ചെയ്യുന്ന നടനല്ല താന്‍ എന്ന് തെളിയിച്ചത് 1997ല്‍ റിലീസായ ഗുരു എന്ന ചിത്രത്തിലെ അഭിനയത്തോടെയാണ്. ജയരാജ് സംവിധാനം ചെയ്ത് 2003ല്‍ റിലീസായ തിളക്കം എന്ന ചിത്രത്തിലെ വേഷം ശ്രദ്ധിക്കപ്പെട്ടതിനെ തുടര്‍ന്ന് മലയാള സിനിമയിലെ തിരക്കുള്ള നടനായി കൊച്ചുപ്രേമന്‍ മാറി. രഞ്ജിത്ത് സംവിധാനം ചെയ്ത് 2016ല്‍ റിലീസായ ലീല എന്ന ചിത്രത്തില്‍ കൊച്ചുപ്രേമന്‍ അവതരിപ്പിച്ച കഥാപാത്രം ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കി. പക്ഷേ ആ വിമര്‍ശനങ്ങളെ കൊച്ചുപ്രേമന്‍ കാണുന്നത് അദ്ദേഹത്തിലെ നടന് പ്രേക്ഷകര്‍ നല്‍കിയ അംഗീകാരമായിട്ടാണ്.മലയാള സിനിമയിലിതു വരെ 250 ചിത്രങ്ങളില്‍ വേഷമിട്ട കൊച്ചുപ്രേമന്‍ സിനിമ കൂടാതെ ടെലിസീരിയലുകളിലും സജീവമാണ്.

തിരുവനന്തപുരം ജില്ലയിലെ വിളപ്പില്‍ പഞ്ചായത്തില്‍ പേയാട് എന്ന ഗ്രാമത്തില്‍ ശിവരാമ ശാസ്ത്രികളുടേയും കമലത്തിന്റെയും മകനായി 1955 ജൂണ്‍ ഒന്നിനാണ് ജനനം. പ്രാഥമിക വിദ്യാഭ്യാസം പേയാട് ഗവ.സ്‌കൂളില്‍ പൂര്‍ത്തിയാക്കിയ കൊച്ചുപ്രേമന്‍ തിരുവനന്തപുരം എം.ജി. കോളേജില്‍ നിന്ന് ബിരുദം നേടി. സിനിമ- സീരിയല്‍ നടി ഗിരിജ പ്രേമന്‍ ആണ് ഭാര്യ. മകന്‍- ഹരികൃഷ്ണന്‍

എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായൊരു നാടകമെഴുതി സംവിധാനം ചെയ്യുന്നത്. അത് വിജയകരമായതിനെ തുടര്‍ന്ന് ഉഷ്ണരാശി എന്ന രണ്ടാമത്തെ നാടകവും രചിച്ചു. ആകാശവാണിയിലെ ഇതളുകള്‍ എന്ന പരിപാടിയിലൂടെയാണ് നാടകങ്ങള്‍ സംപ്രേക്ഷണം ചെയ്തത്. സ്‌കൂള്‍ പഠനത്തിനു ശേഷം നാടകത്തെ ഗൗരവമായി കാണാന്‍ തുടങ്ങിയത് തിരുവനന്തപുരം കവിത സ്‌റ്റേജിനു വേണ്ടി ജഗതി എന്‍.കെ.ആചാരി ഒരുക്കിയ ജ്വാലാമുഖി എന്ന നാടകത്തില്‍ അഭിനയിച്ചതോടെയാണ്. ധാരാളം ആരാധകരെ സൃഷ്ടിച്ച കൊച്ചുപ്രേമന്റെ പ്രശസ്തമായ നാടകങ്ങളാണ് കേരള തീയേറ്റേഴ്‌സിന്റെ അമൃതം ഗമയാ, വെഞ്ഞാറമൂട് സംഘചേതനയുടെ സ്വാതി തിരുനാള്‍, ഇന്ദുലേഖ, രാജന്‍.പി.ദേവിന്റെ ആദിത്യമംഗലം ആര്യവൈദ്യശാല എന്നിവ. 

Tags: OBITactor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നടന്‍ വിനായകനെതിരെ പൊലീസ് കേസെടുത്തു

Kerala

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

1965 ല്‍ ചെമ്മീന്‍ സിനിമക്ക് കിട്ടിയ ഫിലിം അവാര്‍ഡ് ഇന്ദിരാഗാന്ധിയില്‍ നിന്ന് എസ്.പി.പിള്ള ഏറ്റുവാങ്ങുന്നു. ഉപരാഷ്ടപതി നീലം സജ്ജീവറെഡ്ഡി സമീപം
Kerala

എസ്.പി പിള്ള കാലയവനികയ്‌ക്കുള്ളില്‍ മറഞ്ഞിട്ട് 41 വര്‍ഷം; വള്ളത്തോളിനെ അനുകരിച്ചത് വഴിത്തിരിവായി

Kerala

നടന്‍ സലിംകുമാറിന് കണ്ണീരോടെ വിട, സംസ്ഥാന ബഹുമതികളോടെ സംസ്‌കാരം

Kerala

സലിം കുമാറിന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു

പുതിയ വാര്‍ത്തകള്‍

നിലയ്‌ക്കില്ല ഗാനവസന്തം; ജാനകിയമ്മയ്‌ക്ക് വിട

ക്രിട്ടിക്കല്‍ മിനറല്‍സ് കേരളത്തിന്റെ സാധ്യതകള്‍

ഇ-ജാഗ്രിതി: ഉപഭോക്തൃ നീതിയുടെ പുനര്‍വിചിന്തനം

ഇന്‍ഫ്‌ളുവന്‍സ: ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും

വിബി-ജി റാം ജി പദ്ധതിയില്‍ പ്രത്യേക തൊഴില്‍ കാര്‍ഡുകളും

പ്രധാനമന്ത്രി കഴുത്തില്‍ അണിഞ്ഞിരുന്ന മഫ്‌ലര്‍ ഉയര്‍ത്തി കാണിക്കുന്നു

‘ഈ മഫ്‌ലര്‍ അന്നത്തെ സ്‌നേഹത്തിന്റെ അടയാളം’

ബാലഗോകുലം ഉത്തരകേരളം വാര്‍ഷിക സമ്മേളനം എടനീര്‍ മഠാധിപതി സ്വാമി സച്ചിതാനന്ദഭാരതി ഉദ്ഘാടനം ചെയ്യുന്നു. എം. രാധാകൃഷ്ണന്‍, കെ.എന്‍. സജി, അരവിന്ദന്‍, എന്‍.എം. സദാനന്ദന്‍ സമീപം

സംസ്‌കൃതിയുടെ തനിമയെ തിരിച്ചു പിടിക്കണം: എം. രാധാകൃഷ്ണന്‍

സാവരിയ ഉപയോഗിച്ച ലാപ്ടോപ്പ്

സാവരിയയുടെ കൊലപാതകം: തെളിവ് വസ്തുക്കള്‍ നാട്ടിലേക്ക് അയച്ചതില്‍ ദുരൂഹതയെന്ന് ബന്ധു

ഹിന്ദുഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചറോട് സാവരിയയുടെ പിതൃസഹോദരന്‍ ജനീഷ് സംഭവങ്ങള്‍ വിവരിക്കുന്നു

സാവരിയയുടെ കുടുംബത്തെ ശശികല ടീച്ചര്‍ സന്ദര്‍ശിച്ചു

‘ എല്ലാ മലയാളികളുടെയും ഹൃദയത്തില്‍ അവര്‍ ഇരിപ്പുറപ്പിച്ചു’ : എസ് ജാനകിയെ അനുസ്മരിച്ച് പിണറായി വിജയൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.