നല്ല സിനിമ തന്നത്താന്‍ അതിനെ പ്രോമോട്ട് ചെയ്യും എന്ന ആപ്തവാക്യം സംവിധായകന് അല്‍ഫോണ്‍സ് പുത്രന് നടപ്പാക്കി. യാതൊരു ബഹളങ്ങളുമില്ലാതെ പൃഥ്വിരാജ്-നയന്‍താര ജോഡികള്‍ ലീഡ് റോളിലെത്തുന്ന അല്‍ഫോണ്‍സ് പുത്രന്റെ ഗോള്‍ഡ് ആരവങ്ങളില്ലാതെ തിയറ്റില്‍ ഡിസംബര്‍ ഒന്നിന് വ്യാഴാഴ്ച പ്രദര്‍ശനം തുടങ്ങി. പ്രേമത്തിന് ശേഷം അല്‍ഫോണ്‍സ് പുത്രന് ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം എടുത്ത ചിത്രം, നയന്‍താരയും പൃഥ്വിരാജും ആദ്യമായി താരജോഡികളായി സ്ക്രീനില്‍ എത്തുന്ന ചിത്രം അങ്ങിനെ ഒട്ടേറെ പ്രത്യേകതകളുള്ള ഗോള്‍ഡ് ഡിസംബര്‍ ഒന്നിന് വ്യാഴാഴ്ച തിയറ്ററുകളില്‍ നിശ്ശബദ്മായാണ് എത്തിയത്. ആദ്യ ഷോ കണ്ട പ്രേക്ഷകരില്‍ ചിലര്‍ സൂപ്പര്‍ എന്ന് പ്രതികരിക്കുമ്പോള്‍ ചിലര്‍ ശരാശരി എന്ന പ്രതികരണമാണ് നല്‍കുന്നത്. എങ്കിലും കൃത്യമായ ഒരു പ്രേക്ഷകവിധി ഉരുത്തിരിയാന്‍ ദിവസങ്ങള്‍ എടുക്കും.
തന്റെ മനസ്സിലെ സങ്കല്‍പ്പങ്ങളോട് നൂറ് ശതമാനം നീതി പുലര്‍ത്തി ക്രാഫ്റ്റില്‍ വീണ്ടും വീണ്ടും വീണ്ടും മിനുക്കുപണികള്‍ ചെയ്യുന്ന അല്‍ഫോണ്‍സ് പുത്രന്റെ വിചിത്ര സ്വഭാവമാണ് ഗോള്‍ഡ് എന്ന സിനിമയുടെ റിലീസ് ഇത്രയും നീട്ടിയത്. റിലീസിന് മുന്‍പ് 50 കോടി കൊയ്തു എന്ന പ്രത്യേകതയും ഗോള്ഡിന് ഉണ്ട്. ആമസോണ്‍ പ്രൈമാണ് ഇതിന്റെ ഒടിടി റിലീസ് വന്‍തുകയ്ക്ക് വാങ്ങിയിരിക്കുന്നത്. 2023ല്‍ സൂര്യ ടിവിയാണ് ഈ ചിത്രം ടിവി പ്രേക്ഷകരില്‍ എത്തിക്കുക
ഇസ്രയേലിലും ഐസ് ലാന്റിലും ആദ്യമായി റിലീസ് ചെയ്യുന്ന മലയാള സിനിമയായി ഗോള്‍ഡ് മാറി. 25ല്‍ അധികം യൂറോപ്യന്‍ രാജ്യങ്ങളില്‍ ഗോള്‍ഡ് റിലീസ് ചെയ്തു. ലിസ്റ്റിന് ജോസഫിനെ കൂടാതെ നടന് പൃഥ്വിരാജും ഗോള്‍ഡിന്റെ സഹനിര്‍മ്മാതാവാണ്. കഥ ഇഷ്ടപ്പെട്ട് മാത്രം നിര്‍മ്മാണത്തില്‍ പണമിറക്കുന്ന പൃഥ്വിരാജിന്റെ ചോയ്സുകള്‍ അധികം പൊട്ടിയിട്ടില്ല. 2022ല്‍ ജനഗണമന, കടുവ തുടങ്ങിയ വിജയങ്ങളുടെ ത്രില്ലില്‍ ഇനി ഗോള്‍ഡിലൂടെ ഒരു ഹാട്രിക് വിജയം കൊതിക്കുകയാണ്.
മൊബൈല്‍ കട ഉടമയായ ജോഷി എസ് കുഞ്ചന്റെ കഥ
ജോഷി എസ് കുഞ്ചന്‍, സുമംഗലി ഉണ്ണികൃഷ്ണന് എന്നീ കഥാപാത്രങ്ങളെയാണ് പൃഥ്വിരാജും നയന്‍താരയും അവതരിപ്പിക്കുന്നത്. ഒരു മൊബൈല്‍ കട ഉടമയായ ജോഷി ഒരു പുതിയ കാര്‍ വാങ്ങാന്‍ തീരുമാനിക്കുന്നതിനെ തുടര്‍ന്ന് ഉണ്ടാകുന്ന ഉദ്വേഗജനകമായ സംഭവവികാസങ്ങളാണ് ഗോള്‍ഡ്. കാലത്ത് എഴുന്നേല്ക്കുമ്പോള് തന്റെ വീടിന്റെ ഗേറ്റിന് തടസ്സം നില്ക്കുന്ന രീതിയില്‍ ഒരു കാര്‍ഗോ ലോറി നില്ക്കുന്നതായി ജോഷി കാണുന്നു. പരാതിപ്പെടാന്‍ പോയ പൊലീസ് സ്റ്റേഷനിലാകട്ടെ ഇതുപോലെ ഒരു കാര്‍ഗോ ലോറി സ്റ്റേഷന് മുന്പില് പാര്‍ക്ക് ചെയ്തിരിക്കുന്നതിനാല്‍ പൊലീസുകാര്‍ ജോഷിയുടെ പരാതിക്ക് വലിയ പ്രാധാന്യം നല്‍കുന്നില്ല. താന്‍ വാങ്ങിയ പുതിയ കാര്‍ വീട്ടിലെത്തിക്കാനുള്ള മാര്‍ഗ്ഗം ആരായുമ്പോള്‍ ജോഷി അറിയുന്നു, തന്റെ വീടിന്റെ ഗേറ്റ് മുടക്കി പാര്‍ക്ക് ചെയ്തിരിക്കുന്ന വാന്‍ ഒരു സ്വര്‍ണ്ണഖനിയാണെന്ന് തിരിച്ചറിയുകയാണ്.
റോഷന് മാത്യു, ജാഫര്‍ ഇടുക്കി, ഷമ്മി തിലകന്, അജ്മല്‍ അമീര്‍, ലാലു അലക്സ്, ദീപ്തി സതി, സൈജു കുറുപ്പ്, ചെമ്പന്‍ വിനോദ് ജോസ്, ശാന്തി കൃഷ്ണ, ജഗദീഷ്, പ്രേംകുമാര്‍, വിനയ് ഫോര്‍ട്ട് തുടങ്ങി ഒരു വലിയ താരനിര തന്നെ ഗോള്‍ഡില്‍ ഉണ്ട്. . ഈയിടെ യു റേറ്റിംഗ് സര്‍ട്ടിഫിക്കറ്റും ഗോള്‍ഡ് നേടിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: