ആലപ്പുഴ : ട്രെയിനില്‍ നിന്ന് വീണ് ശബരിമല തീര്ത്ഥാടകന് ഗുരുതരമായി പരിക്കേറ്റു. പാലരുവി എക്സ്പ്രസില്‍ യാത്രചെയ്യുകയായിരുന്ന തമിഴ്നാട് തെങ്കാശി പാളയം സ്വദേശി കറുപ്പസ്വാമിക്കാണ് (53) അരക്ക് താഴേക്ക് ഗുരുതരമായി പരിക്കേറ്റത്. അപകടത്തില്‍പ്പെട്ട കുറുപ്പ സ്വാമിയെ ട്രെയിനിന്റെ ചവിട്ടുപടി മുറിച്ചുമാറ്റിയാണ് രക്ഷപ്പെടുത്തിയത്.
ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍വെച്ചാണ് സംഭവം. ഉറക്കത്തിലായിരുന്ന കറുപ്പുസ്വാമി ട്രെയിന്‍ ചെങ്ങന്നൂര്‍ സ്റ്റേഷനില്‍ നിന്ന് നീങ്ങിയ ഉടന്‍ എഴുന്നേല്ക്കുകയും ചാടി ഇറങ്ങാന്‍ ശ്രമിക്കുകയുമായിരുന്നു. ഇതോടെ കുറുപ്പസ്വാമി ട്രാക്കിനും തീവണ്ടിക്കും ഇടയിലേക്ക് വീഴുകയായിരുന്നു. പെട്ടന്ന് തന്നെ ട്രെയിന്‍ നിര്‍ത്തുകയും ആര്‍പിഎഫും അഗ്നി രക്ഷാ സേനയും രക്ഷയ്ക്കായി എത്തുകയുമായിരുന്നു.
ട്രാക്കിനും ട്രെയിനിനുമിടയില്‍ കുടുങ്ങിപ്പോയ കുറുപ്പസ്വാമിയെ ചവിട്ടുപടിഭാഗം മുറിച്ചുമാറ്റിയാണ് പുറത്തെടുത്തത്. ഇയാളുടെ വയറിന്റെ ഭാഗത്തടക്കം ഗുരുതര പരിക്കേറ്റതിനാല്‍ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ആന്തരിക അവയവങ്ങള്‍ക്ക് മുറിവേറ്റതായാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: