Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Editorial

ലോകത്തെ നയിക്കാന്‍ ഭാരതത്തിന്റെ നിയോഗം

ഭാരതത്തിന്റെ സാംസ്‌കാരിക വൈവിധ്യത്തിന്റെ സവിശേഷതകള്‍ ലോകത്തിന് അനുഭവിച്ചറിയാന്‍ ഉച്ചകോടി അവസരമൊരുക്കും. ലോകത്തെ വികസനത്തിലേക്കും സമാധാനത്തിലേക്കും ക്ഷേമത്തിലേക്കും നയിക്കാനുള്ള ഭാരതത്തിന്റെ അര്‍ഹതയും യോഗ്യതയും അടിവരയിട്ട് കാണിക്കുന്നതായിരിക്കും സഹവര്‍ത്തിത്വത്തിന്റെയും സത്യത്തിന്റെയും പാഠങ്ങള്‍ ലോകജനതയെ പഠിപ്പിച്ച ഭാരതത്തില്‍ നടക്കുന്ന ജി-20 ഉച്ചകോടി

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Dec 2, 2022, 05:00 am IST
inEditorial

ദല്‍ഹിയില്‍ ജി-20 അധ്യക്ഷ പദവി പ്രധാനമന്ത്രി നരേന്ദ്ര മോദി ഔദ്യോഗികമായി ഏറ്റെടുത്തതോടെ ലോകരാജ്യങ്ങളുടെ ഏറ്റവും വലിയ കൂട്ടായ്‌മയ്‌ക്ക് പുതിയൊരു ദിശാബോധം ലഭിച്ചിരിക്കുകയാണ്. ഇന്തോനേഷ്യയുടെ തലസ്ഥാനമായ ബാലിയില്‍ ചേര്‍ന്ന പതിനേഴാമത് ജി-20 ഉച്ചകോടി അടുത്ത അധ്യക്ഷ പദവി ഭാരതത്തിനാണെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ ഉച്ചകോടിയില്‍ പങ്കെടുത്ത പ്രധാനമന്ത്രി മോദി അംഗരാജ്യങ്ങളുടെയെല്ലാം ശ്രദ്ധാകേന്ദ്രമായി മാറുകയും ചെയ്തു. മുഴുവന്‍ ലോകത്തെയും ഉള്‍ക്കൊള്ളുന്നതായിരിക്കും ഭാരതത്തിന്റെ അധ്യക്ഷപദവിയെന്നും, ഒരു ഭൂമി ഒരു കുടുംബം ഒരു ഭാവി എന്ന സങ്കല്‍പ്പത്തിലധിഷ്ഠിതമായി ജി-20 കൂട്ടായ്‌മയെ നയിക്കുമെന്നും അന്ന് മോദി നടത്തിയ പ്രഖ്യാപനം പുതിയ ആവേശത്തോടെയും പ്രതീക്ഷയോടെയുമാണ് മറ്റ് നേതാക്കള്‍ സ്വീകരിച്ചത്. ബാലി പ്രഖ്യാപനത്തിന്റെ തുടര്‍ച്ചയാണ് ജി-20 ഉച്ചകോടിയുടെ അധ്യക്ഷപദവി ഭാരതത്തിന് ലഭിച്ചതിനെക്കുറിച്ച് പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കീ ബാത്തില്‍ പ്രധാനമന്ത്രി മോദി പറഞ്ഞത്. ജി-20 അധ്യക്ഷപദവി ലഭിച്ചത് ഭാരതം ഒരു അവസരമായാണ് കാണുന്നതെന്നു പറഞ്ഞ പ്രധാനമന്ത്രി, ഇതില്‍ അഭിമാനംകൊണ്ട് നിരവധിയാളുകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് തനിക്ക് കത്തുകളെഴുതിയതെന്നും അറിയിക്കുകയുണ്ടായി. സ്വാതന്ത്ര്യത്തിന്റെ അമൃതകാലം ആഘോഷിക്കുമ്പോഴാണ് ഭാരതത്തെത്തേടി ഈ ബഹുമതി വന്നിട്ടുള്ളതെന്ന കാര്യം സന്തോഷകരമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ക്കുകയുണ്ടായി.

സ്വതന്ത്ര ഭാരതത്തിന്റെ ചരിത്രത്തിലാദ്യമായി ആഗോളതലത്തില്‍ ‘ഇന്ത്യ ഫസ്റ്റ്’ എന്നൊരു നിലയിലേക്ക് സ്ഥിതിഗതികള്‍ പുരോഗമിക്കുന്നതിന്റെ നിരവധി ദൃശ്യങ്ങള്‍ ഇതിനോടകം പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. രാഷ്‌ട്രത്തിന് കിടയറ്റ ഒരു നേതൃത്വം ലഭ്യമായതോടെ ഭാരതീയ സംസ്‌കാരത്തിന്റെ പൗരാണിക മഹിമയും, കാലാവസ്ഥാ വ്യതിയാനമുള്‍പ്പെടെ ആധുനിക ലോകത്തിന്റെ പ്രശ്‌നപരിഹാരങ്ങള്‍ക്കായി നമുക്ക് മുന്നോട്ടുവയ്‌ക്കാനുള്ള പ്രതിവിധികളുമൊക്കെ ലോകമെമ്പാടും ചര്‍ച്ച ചെയ്യുകയാണ്. ലോകത്തിന്റെ വിവിധ കോണുകളില്‍ തര്‍ക്കങ്ങളും സംഘര്‍ഷങ്ങളും യുദ്ധങ്ങളുമൊക്കെ പ്രത്യക്ഷപ്പെടുമ്പോള്‍ ഭാരതം എന്തു പറയുന്നു, എന്തു നിലപാടെടുക്കുന്നു എന്നാണ് എല്ലാവര്‍ക്കും അറിയേണ്ടത്. റഷ്യ-ഉക്രൈന്‍ യുദ്ധത്തില്‍ ഫലപ്രദമായി ഇടപെടാന്‍ കഴിയുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുള്‍പ്പെടെ പല നേതാക്കളും പരസ്യമായി അഭിപ്രായപ്പെട്ടത് ഇതിന് തെളിവാണ്. ദേശീയതാല്‍പ്പര്യങ്ങളോട് വിട്ടുവീഴ്ച ചെയ്യാതെ അയല്‍രാജ്യങ്ങളുമായി സഹകരിക്കാനും സമാധാനത്തിനുവേണ്ടി നിലകൊള്ളാനുമാണ് ഭാരതം ആഗ്രഹിക്കുന്നത്. കാപട്യമോ ഇരട്ടത്താപ്പോ ഇല്ലാതെ ഇക്കാര്യം വ്യക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാരിനും പ്രധാനമന്ത്രി മോദിക്കും കഴിയുന്നു. കരുത്തുറ്റ നേതാവാണ് മോദി എന്ന പ്രശംസകള്‍ കേള്‍ക്കാത്ത, ഭാരതം പങ്കെടുക്കുന്ന രാജ്യാന്തര വേദികള്‍ ഇല്ലെന്നുതന്നെ പറയാം. പ്രധാനമന്ത്രി മോദിയുമായി സൗഹൃദം സ്ഥാപിക്കാനും ഭാരതവുമായി സഹകരിക്കാനും ലോകരാജ്യങ്ങള്‍ പരസ്പരം മത്സരിക്കുന്ന കാഴ്ചയാണ് ഇന്നുള്ളത്. ഇന്തോനേഷ്യയുടെ തലസ്ഥാനമായ ബാലിയില്‍ നടന്ന ജി-20 ഉച്ചകോടി ഇക്കാര്യം  സാക്ഷ്യപ്പെടുത്തുകയുണ്ടായി.

പ്രധാനമന്ത്രി നരേന്ദ്ര മോദി ജി.20 ഉച്ചകോടിയുടെ അധ്യക്ഷ പദവി ഏറ്റെടുത്തതിന് അനുബന്ധമായി കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ സംസ്‌കാരിക പരിപാടികളുടെ ഒരു പരമ്പരയാണ് നടക്കാന്‍ പോകുന്നത്. 2023 സപ്തംബറില്‍ നടക്കുന്ന പതിനെട്ടാമത് ജി-20 ഉച്ചകോടിയെ ലക്ഷ്യംവച്ച് രാജ്യത്തിന്റെ 50 നഗരങ്ങളിലാണ് സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കുക. അംഗരാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും പ്രത്യേക ക്ഷണിതാക്കളും, സംഘടനകളും ഇവയില്‍ പങ്കെടുക്കും. ഭാരതത്തിന്റെ സാംസ്‌കാരിക  വൈവിധ്യവും സൗന്ദര്യവും ഐക്യവും പ്രതിഫലിപ്പിക്കുന്നതായിരിക്കും ഈ പരിപാടികള്‍. ഇതിനു മുന്‍പ് നമ്മള്‍ ചെയ്തിട്ടില്ലാത്ത ഒന്നാണിത്. ആധുനിക ഭാരതത്തിന്റെ ചരിത്രത്തിലെ നിര്‍ണായകമായ ഒരു മുഹൂര്‍ത്തവും, 140 കോടിയോളംവരുന്ന ജനതയുടെ അഭിമാന നിമിഷവുമായിരിക്കും ഇത്. ഇദംപ്രഥമമായാണ് ഭാരതം ജി-20 ഉച്ചകോടിയുടെ അധ്യക്ഷപദവി വഹിക്കുന്നത്. ഭാരതം സംഘടിപ്പിക്കുന്ന ഏറ്റവും വലിയ രാജ്യാന്തര പരിപാടിയായിരിക്കും പതിനെട്ടാമത് ഉച്ചകോടി. അംഗരാജ്യങ്ങളിലെ സ്ഥിരം പ്രതിനിധികള്‍ക്കു പുറമെ ബംഗ്ലാദേശ്, മൗറീഷ്യസ്, ഒമാന്‍, യുഎഇ, നൈജീരിയ, ഈജിപ്റ്റ് എന്നീ രാജ്യങ്ങളെ  പ്രത്യേകം ക്ഷണിച്ചിട്ടുമുണ്ട്. എല്ലാറ്റിനുമുപരി ഭാരതത്തിന്റെ സാംസ്‌കാരിക വൈവിധ്യത്തിന്റെ സവിശേഷതകള്‍ ലോകത്തിന് അനുഭവിച്ചറിയാന്‍ ഉച്ചകോടി അവസരമൊരുക്കും. നാഗാലാന്റിലെ വേഴാമ്പല്‍ ഉത്സവം ഇതിലൊന്നാണ്. ലോകത്തെ വികസനത്തിലേക്കും സമാധാനത്തിലേക്കും ക്ഷേമത്തിലേക്കും നയിക്കാനുള്ള ഭാരതത്തിന്റെ അര്‍ഹതയും യോഗ്യതയും അടിവരയിട്ട് കാണിക്കുന്നതായിരിക്കും സഹവര്‍ത്തിത്വത്തിന്റെയും സത്യത്തിന്റെയും പാഠങ്ങള്‍ ലോകജനതയെ പഠിപ്പിച്ച ഭാരതത്തില്‍ നടക്കുന്ന ജി-20 ഉച്ചകോടി.

Tags: indiaനരേന്ദ്രമോദിജി20 ഉച്ചകോടിസമ്മേളനം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

World

പ്രധാനമന്ത്രി മോദി ഡിസംബർ 11 മുതൽ 12 വരെ കാനഡ സന്ദർശിക്കും : ന്യൂദൽഹി-ഒട്ടാവ ബന്ധം ശക്തിപ്പെടുത്താൻ ധാരണ

India

ലോകവിപണി കുത്തനെ ഇടിയുമ്പോഴും ഇന്ത്യയിലെ ഓഹരി വിപണിയില്‍ വൻ കുതിപ്പ്’, സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് മുന്നേറി

News

ലഡാക്ക്: എന്തുപറഞ്ഞിട്ടും കാര്യമില്ല, ഭാരതത്തിന്റെ അവിഭാജ്യഘടകം; ചൈനയോട് ഭാരതത്തിന്റെ മറുപടി

India

ജമാത്തുൽ മുജാഹിദീൻ ബംഗ്ലാദേശിന്റെ ആശയങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചരിപ്പിക്കാൻ ഗൂഢാലോചന : ബംഗാളിൽ ഇമാം മഹ്മൂദ് കാഫിലയുടെ വലം കൈ പിടിയിൽ 

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

അയ്യപ്പഭക്തന്മാരോട് ഒരു വാക്ക് ; ‘ ഞാന്‍ സത്യസന്ധനായിരിക്കും , എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട് ‘

കാൻസർ രോഗികൾക്ക് വലിയ ആശ്വാസം : 137 മരുന്നുകളുടെ വില 70% വരെ കുറയും

മലപ്പുറത്ത് ലോഡ്ജിൽനിന്നും എംഡിഎംഎ പിടികൂടി ; ലഹരിമരുന്നുമായി മുഹമ്മദ് നബീലിനൊപ്പം പിടിയിലായത് 22 കാരി ആരതി

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് താജിക്കിസ്ഥാൻ തലസ്ഥാനമായ ദുഷാൻബെ സന്ദർശിക്കും : ഷാങ്ഹായ് സഹകരണ സംഘടനയുടെ യോഗത്തിൽ പങ്കെടുക്കും

കനേഡിയൻ സൈനിക താവളത്തിൽ സ്ഫോടനത്തിന് ശേഷം വൻ തീപിടുത്തം : നിരവധി പേർ മരിച്ചു

കുടുംബത്തോടൊപ്പം പോകണമെന്ന് അനുമോള്‍; സ്വീകരിച്ച് ഭര്‍ത്താവ്; കുടുംബത്തെ ഒന്നിപ്പിക്കാൻ പൊലീസ് സമദിനെ എത്തിച്ചത് മറ്റൊരു കോടതിയിൽ

യെമൻ യുദ്ധത്തിൽ ഇടപെട്ട് യുഎഇ : ഹൂത്തി തീവ്രവാദികൾക്കെതിരെ പോരാടാൻ സൗദി അറേബ്യയുമായി ചേർന്ന് പ്രവർത്തിക്കും

ഹിന്ദുമതത്തിൽ നിന്ന്‌ മതം മാറുന്നവർക്ക് എല്ലാ സംവരണാനുകൂല്യങ്ങളും നൽകണം ; സുപ്രീം കോടതി വിധിയ്‌ക്കെതിരെ ആഞ്ഞടിച്ച് സിപിഎം

ചെന്നൈയിൽ ഇടിമിന്നലോടു കൂടിയ പെരുമഴ: നഗരം വെള്ളക്കെട്ടിൽ, പല വിമാനങ്ങളും വഴിതിരിച്ചുവിട്ടു

അഴിമതി ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ തിരുവനന്തപുരം നഗരസഭയിലെ ഇടത് കൗൺസിലർ അജിന്റെ വീട്ടിൽ വിജിലൻസ് റെയ്‌ഡ്‌

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.