Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആര്‍ഷ വിദ്യാ സമാജത്തിന്റെ ധര്‍മ്മജാഗരണ യാത്ര ആരംഭിച്ചു; സനാതന ധര്‍മ്മ സന്ദേശം ജനങ്ങള്‍ക്കിടയിലേയ്‌ക്ക്

'മാനവനെ മാധവനാക്കുക' എന്ന സനാതന ധര്‍മ്മ സന്ദേശം ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിച്ച് കാല്‍ നൂറ്റാണ്ടായി പ്രവര്‍ത്തിച്ചു വരുന്ന സംഘടനയാണ് ആര്‍ഷ വിദ്യാ സമാജം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2022, 11:39 am IST
in Samskriti

അടൂര്‍: കേരള സമൂഹത്തില്‍ കൂടുതല്‍ വ്യാപകമായി ധര്‍മ്മ സന്ദേശം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആര്‍ഷ വിദ്യാ സമാജം നടത്തുന്ന സനാതന ധര്‍മ്മ പ്രചരണയാത്ര അടൂര്‍ ശ്രീപാര്‍ത്ഥ സാരഥി ക്ഷേത്രസന്നിധിയില്‍ നിന്ന് ആരംഭിച്ചു. വടക്കോട്ട് നീങ്ങുന്ന ധര്‍മ്മ ജാഗരണ യാത്ര ഓരോ ജില്ലയിലും ശരാശരി രണ്ടു ദിവസങ്ങള്‍ ചെലവഴിച്ചു കൊണ്ട് കേരളത്തിലെ 14 ജില്ലകളേയും സ്പര്‍ശിച്ച് ഡിസംബര്‍ 30 ന് തിരുവനന്തപുരത്ത് തിരിച്ചെത്തുന്ന രീതിയിലാണ് ആസൂത്രണം ചെയ്തിരിയ്‌ക്കുന്നത്. ആര്‍ഷ വിദ്യാ സമാജത്തിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന തിരുവനന്തപുരത്തെ പരിപാടികള്‍ ഡിസംബര്‍ 29, 30 തിയതികളില്‍ നടക്കും.

‘മാനവനെ മാധവനാക്കുക’ എന്ന സനാതന ധര്‍മ്മ സന്ദേശം ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിച്ച് കാല്‍ നൂറ്റാണ്ടായി പ്രവര്‍ത്തിച്ചു വരുന്ന സംഘടനയാണ് ആര്‍ഷ വിദ്യാ സമാജം. സനാതന ധർമ്മത്തിന്റെ അധ്യയനം, അനുഷ്ഠാനം, പ്രചാരണം, അദ്ധ്യാപനം, സംരക്ഷണം എന്നീ പഞ്ച കര്‍ത്തവ്യങ്ങള്‍ നിർവഹിയ്‌ക്കുകയും ഹൈന്ദവ സമൂഹത്തെ അതിനായി സജ്ജമാക്കുകയും ചെയ്യുകയാണ് ആർഷ വിദ്യാ സമാജത്തിന്റെ ലക്ഷ്യം. സമൂഹത്തിനു മുന്നില്‍ കേരളയാത്ര മുന്നോട്ടു വയ്‌ക്കുന്ന സന്ദേശവും ഈ പഞ്ച കര്‍ത്തവ്യ നിര്‍വ്വഹണമാണ്. 

ഭാരതത്തിന്റെ ശ്രേയസ്സിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം എന്ത് എന്ന ചോദ്യത്തിന് ഭാരത സ്ത്രീകള്‍ക്ക് ശരിയായ വിദ്യാഭ്യാസം കൊടുക്കലാണത് എന്നാണ് സ്വാമി വിവേകാനന്ദന്‍ നല്കിയ ഉത്തരം. എന്തുതരം വിദ്യാഭ്യാസം എന്ന ചോദ്യത്തിന്, ലോക ജീവിത വിജയത്തിന് ഉതകുന്ന ഭൗതിക വിദ്യാഭ്യാസവും ഒപ്പം ആത്മീയവും, മതപരവുമായ വിദ്യാഭ്യാസവും എന്നാണ് അദ്ദേഹം ഉത്തരം നല്കിയത്. ഇന്ന് കേരളത്തിലെ ഹിന്ദു സമൂഹത്തില്‍, പ്രത്യേകിച്ചും യുവതലമുറയില്‍ ഭൗതിക വിദ്യാഭ്യാസം വ്യാപകമായിട്ടുണ്ടെങ്കിലും ആത്മീയവും, മതപരവുമായ വിദ്യാഭ്യാസം തീര്‍ത്തും ശുഷ്‌ക്കമായിട്ടാണ് ഇരിയ്‌ക്കുന്നത്. അതിന്റെ ദുരന്തഫലങ്ങള്‍ ദിവസേനയെന്നോണം അനുഭവിച്ചു കൊണ്ടുമിരിയ്‌ക്കുന്നു. ആര്‍ഷ വിദ്യാ സമാജത്തിന്റെ നേതൃത്വത്തിലുള്ള ഈ സമാജ പരിവര്‍ത്തന യാത്രയുടെ ഒരു പ്രത്യേകത, യാത്രാംഗങ്ങളില്‍ പകുതിയിലധികവും ഭൗതിക വിദ്യാഭ്യാസത്തോടൊപ്പം ആത്മീയവും, മതപരവുമായ വിദ്യാഭ്യാസവും നേടിക്കൊണ്ടിരിയ്‌ക്കുന്ന യുവതികളാണ് എന്നതാണ്. ഈ ജീവിതചര്യയിലൂടെ നേടിയെടുത്ത സായൂജ്യവും സഫലതയും അവര്‍ ഈ യാത്രയിലുട നീളം സമൂഹത്തോട് വിളിച്ചു പറയും.

ലവ് ട്രാപ് ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ്, ഇന്റെലെക്ച്വല്‍ ജിഹാദ് തുടങ്ങിയ വിധ്വംസക പ്രവര്‍ത്തനങ്ങളെ കുറിച്ച് ഇന്ന് സാമൂഹ്യ മാദ്ധ്യമങ്ങളിലും മറ്റും ധാരാളമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടെങ്കിലും, അവയുടെ ഭീകരതയെ കുറിച്ച് ഹിന്ദു കുടുംബങ്ങളില്‍ ഇപ്പോഴും വേണ്ടത്ര അവബോധം വന്നിട്ടില്ല എന്നാണ് അനുഭവങ്ങള്‍ കാണിയ്‌ക്കുന്നത്. ഈ ധര്‍മ്മ പ്രചരണ യാത്രാ സംഘത്തിലെ ഭൂരിപക്ഷം ചെറുപ്പക്കാരും അത്തരം വലകളില്‍ പെട്ടിട്ട് രക്ഷപ്പെട്ടു പുറത്തു വന്ന അനുഭവസ്ഥരാണ് എന്നതാണ് മറ്റൊരു പ്രത്യേകത. അവര്‍ക്കൊരോരുത്തര്‍ക്കും ഈ വിപത്തുകളെ കുറിച്ച് വളരെ ആധികാരികതയോടെ തന്നെ സമൂഹത്തോട് പറയാന്‍ കഴിയും. അവരില്‍ ചിലരുടെ അനുഭവങ്ങള്‍ വിശദമായി ആത്മകഥാ പുസ്തകങ്ങളായി മലയാളത്തിലും, രണ്ടെണ്ണം ഇംഗ്ലീഷിലും ഇതിനകം പുറത്തിറക്കിയിട്ടുണ്ട്. ഈ ധര്‍മ്മ പ്രചരണ യജ്ഞത്തിന്റെ വേദികളിലെല്ലാം ഈ പുസ്തകങ്ങള്‍ ലഭ്യമായിരിയ്‌ക്കും.

ഓരോ ജില്ലയിലും പ്രധാനപ്പെട്ട ഇടങ്ങള്‍ കേന്ദ്രീകരിച്ച് സത്സംഗങ്ങള്‍, പ്രഭാഷണങ്ങള്‍, ചര്‍ച്ചകള്‍, സംശയനിവാരിണി, യോഗ ധ്യാന പരിശീലനത്തിനുള്ള ചെറു ശിബിരങ്ങള്‍, ആശ്രമ ക്ഷേത്ര സ്ഥാപന സന്ദര്‍ശനങ്ങള്‍ തുടങ്ങിയവയിലൂടെ സനാതന ധര്‍മ്മ സന്ദേശം സമൂഹത്തില്‍ എത്തിയ്‌ക്കുകയാണ് ഈ യാത്രയുടെ കര്‍മ്മ പരിപാടി. 

യാത്രയുടെ നിശ്ചയിക്കപ്പെട്ട പരിപാടികള്‍

തിയതി    ജില്ല   വേദികള്‍
1  പത്തനംതിട്ട  
2, 3   കോട്ടയം  
4  ഇടുക്കി  
5, 6    പാലക്കാട്  
7, 8    വയനാട്  
9, 10, 11, 12, 13   കാസര്‍ഗോഡ്  13-12-2022 മാവുങ്കല്‍ (9 to 5 pm)
14, 15   കണ്ണൂര്‍ 14-12-2022 പയ്യന്നൂര്‍ വിദോഭാ ക്ഷേത്രം (9 to 5 pm), ഗാന്ധി സ്ക്വയര്‍
15-12-2022 ഗുരുഭവനം, തെക്കീ ബസാര്‍, കണ്ണൂര്‍  (2 – 6 pm)
16, 17   കോഴിക്കോട് 16-12-2022 കോഴിക്കോട് കോവൂര്‍ മഹാവിഷ്ണു ക്ഷേത്രം
17, 18, 19  മലപ്പുറം 17-12-2022 ഇടിമുഴിക്കല്‍ മഹാഗണപതി ക്ഷേത്രം, മലപ്പുറം (5 pm)
18-12-2022 അരുളിപ്പുറം ശ്രീമഹാവിഷ്ണു ക്ഷേത്രം, പേങ്ങാട്, മലപ്പുറം  (9 to 5 pm)
20, 21   തൃശൂര്‍ 20-12-2022 കൊടുങ്ങല്ലൂര്‍ ചന്തപ്പുര ഹിന്ദി പ്രചാരകേന്ദ്രം ഹാള്‍  (9 to 5 pm)
21-12-2022 മഴുവഞ്ചേരി
22, 23, 24   എറണാകുളം 

22-12-2022 – വ്യാപാര ഭവന്‍, നോര്‍ത്ത് പറവൂര്‍ (8 to 10 am)

ആലുവ അദ്വൈതാശ്രമം (11 am to 1 pm)

പാവക്കുളം മഹാദേവ ക്ഷേത്രം (6:30 pm)
23-12-2022 – ചിന്മയ ഫൗണ്ടേഷന്‍, പിറവം (11 am to 1 pm)  

ശ്യംഗേരി ശങ്കര മഠം, കാലടി (6 to 8 pm)

24-12-2022 – കുരീക്കാട് അഗസ്ത്യാശ്രമം, പുതിയ കാവ് (10 am)  

NM ഹാള്‍, തൃപ്പൂണിത്തുറ (6 pm)

25, 26   ആലപ്പുഴ 25-12-2022 – ചേര്‍ത്തല തിരുനല്ലൂര്‍ SNDP ഓഡിറ്റോറിയം (10 am to 5 pm) ഏകദിന ശിബിരം  
26/12/22 തുറവൂര്‍ ബാലികാ സദനം (10 am to 1 pm) പൊതുപരിപാടി
27, 28  കൊല്ലം 27/12/2022 കൊട്ടാരക്കര മൈലം ദേവീക്ഷേത്രം (5 to 8 pm)
29, 30, 31  തിരുവനന്തപുരം 

29-12-2022 – ചാങ്ങാട് ശ്രീഭഗവതീ ക്ഷേത്രം (9 am മുതല്‍)
ശ്രീപത്മം ഓഡിറ്റോറിയം, വെഞ്ഞാറമൂട്  (3 pm മുതല്‍)

30-12-2022 – നെടുമങ്ങാട് മുത്തുമാരിയമ്മന്‍ ക്ഷേത്രം (9:30 am മുതല്‍)
ചായം ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രം (2 pm മുതല്‍)  

31-12-2022 – ഭഗവതി വിലാസം NSS ഹാള്‍, കാറാത്തല, ബാലരാമപുരം (3 to 6 pm)

കൂടുതൽ വിവരങ്ങൾക്ക്: 9020078899, 8943006350, 9496942088

Tags: Hindu Dharmaസനാതന ധര്‍മ്മലവ് ജിഹാദ്Arsha Vidya Samajamഏവിഎസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

വ്രതങ്ങളില്‍ ശ്രേഷ്ഠം ഏകാദശി

India

ഹിന്ദുധര്‍മ്മത്തെക്കുറിച്ച് മോദിജി രാഹുലുമായി ചര്‍ച്ചക്ക് വന്നാല്‍ പിടിച്ചുനില്‍ക്കാനാവില്ല; രാഹുല്‍ഗാന്ധിക്ക് അത്രമേല്‍ അറിവുണ്ടെന്ന് പ്രിയങ്ക

സനാതനധര്‍മ സമ്മേളനത്തില്‍ സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍ ഭദ്രദീപം തെളിയിക്കുന്നു
Kerala

ഹിന്ദുക്കള്‍ ഒന്നിച്ച് നിന്ന് സംസ്‌കാരത്തെ സംരക്ഷിക്കണം: സ്വാമി ചിദാനന്ദപുരി

Main Article

നാളെ ഭഗിനി നിവേദിത ജയന്തി: ഭഗിനി നിവേദിതയും ഹിന്ദു ധര്‍മവും

അല്‍വാര്‍ ഇന്ദിര ഗാന്ധി ഗ്രൗണ്ടില്‍ ചേര്‍ന്ന ആര്‍എസ്എസ് അല്‍വാര്‍ നഗര്‍ സാംഘിക്കില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു
India

ഹിന്ദു ധര്‍മം മാനവധര്‍മം തന്നെയാണ്; തൊട്ടുകൂടായ്‌മ പൂര്‍ണമായും ഇല്ലാതാക്കണം: മോഹന്‍ ഭാഗവത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.