പനജി: കശ്മീരില്‍ 90 കളില്‍ ഹിന്ദുക്കളായ കശ്മീര്‍ പണ്ഡിറ്റുകള്‍ക്കെതിരെ ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ വംശഹത്യയുടെ കഥ പറയുന്ന കശ്മീര്‍ ഫയല്‍സിനെ മത്സരവിഭാഗത്തില്‍ ഉള്‍പ്പെടുത്തിയതിനെതിരെ ഒരു വിഭാഗം.
സമാപനച്ചടങ്ങില്‍ ജൂറി ചെയര്‍മാന്‍ നാദവ് ലാപിഡ് കശ്മീര്‍ ഫയല്‍സിനെ മത്സര വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയതിനെ വിമര്‍ശിച്ചിരുന്നു. ഇത് ഈ സിനിമയെ ഒറ്റപ്പെടുത്താന്‍ നേരത്തെ ഇന്ത്യയിലും പുറത്തും നടന്ന നീക്കങ്ങളുടെ ഭാഗം തന്നെയാണെന്ന് കരുതുന്നു. ഇസ്രയേലില്‍ നിന്നുള്ള സംവിധായകനാണ് നാദവ് ലാപിഡ്.
വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത കശ്മീര്‍ ഫയല്‍സ് 1990കളിലെ കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടപ്പലായനത്തെ ആസ്പദമാക്കിയാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഈ സിനിമ ഇന്ത്യന്‍ പനോരമയിലും അന്താരാഷ്‌ട്ര മത്സരവിഭാഗത്തിലും ഉള്‍പ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: