ന്യൂദല്‍ഹി: പഴയ ഒരു രൂപയുടേയും 50 പൈസയുടേയും നാണയത്തുട്ടുകള്‍ ഇനി പുതുതായി വിപണിയില്‍ എത്തില്ല.
ഒരു രൂപയുടേയും 50 പൈസയുടേയും കോപ്രനിക്കല്‍ നാണയങ്ങളാണ് പിന്‍വലിക്കുന്നത്. ചെമ്പ്, നിക്കല്‍ എന്നീ ലോഹങ്ങള്‍ ചേര്‍ത്ത് നിര്‍മ്മിക്കുന്ന നാണയങ്ങളാണ് കോപ്പർ നിക്കൽ (കപ്രോനിക്കൽ) നാണയങ്ങള്‍. ഇനി ഇത്തരം നാണയങ്ങള്‍ ബാങ്കില്‍ എത്തിയാല്‍ ബാങ്ക് പിന്നീട് ഇവ പുറത്തുവിടില്ല. നാണയ ചംക്രമണ വ്യൂഹത്തില്‍ നിന്നും ഇവയെ എടുത്തമാറ്റാനാണിത്.
ഒരു രൂപ, 50 പൈസ കോപ്ര നിക്കല്‍ നാണയത്തുട്ടുകള്‍ ഇനി പുുതുതായി നിര്‍മ്മിക്കുകയുമില്ല. ഇവയുടെ നിർമാണം അവസാനിപ്പിക്കാന്‍ റിസര്‍വ്വ് ബാങ്ക് തീരുമാനിച്ചു.
ഇത് സംബന്ധിച്ച് ആർബിഐ ന്യൂ ഡൽഹിയിലെ ഐസിഐസിഐ ബാങ്കിന് നിർദേശം നൽകി. ഇത്തരം കോപ്രനിക്കല്‍ നാണയങ്ങൾ കൂടുതലായി കൈവശമുള്ളവര്‍ക്ക് അവ ബാങ്കിൽ നല്കി മാറ്റി വാങ്ങാം. ബാങ്ക് അതിന് തത്തുല്യമായ മൂല്യത്തിനുള്ള നോട്ടുകള്‍ നല്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: