Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

മറക്കില്ല, മണൽക്കാട്ടിലെ ഈ യാത്ര

ഈ അനുപമയാത്രയ്‌ക്ക് അവസരമൊരുക്കിത്തന്നത് മൂന്നു വര്‍ഷം മുന്‍പ് രൂപീകരിച്ച, ഡൂഡ് ഓഫ് ഡൂണ്‍സ് എന്ന ഓഫ് റോഡ് സാഹസികരുടെ സംഘടന. 2012 മുതല്‍ മണലാരണ്യത്തില്‍ വാഹനമോടിച്ച് അത്ഭുതം കാണിക്കുന്നവര്‍ ചേര്‍ന്ന് തുടങ്ങിയ ടീമില്‍ ഇപ്പോള്‍ 45 രജിസ്റ്റേര്‍ഡ് അംഗങ്ങളുണ്ട്.

വിനോദ് ദാമോദരന്‍ by വിനോദ് ദാമോദരന്‍
Nov 27, 2022, 03:06 pm IST
in Football
ഡൂഡ്് ഓഫ് ഡൂണ്‍സിന്റെ പ്രവര്‍ത്തകര്‍ മരുഭൂമിയിലെ സാഹസിക യാത്രയ്ക്കിടെ

ഡൂഡ്് ഓഫ് ഡൂണ്‍സിന്റെ പ്രവര്‍ത്തകര്‍ മരുഭൂമിയിലെ സാഹസിക യാത്രയ്ക്കിടെ

ദോഹ: അറബി രാജ്യങ്ങളിലെല്ലാം നോക്കെത്താ ദൂരത്തോളം മരുഭൂമിയാണല്ലോ. ഖത്തറിലെത്തിയതിന്റെ നാലാം ദിവസമാണ് ജീവിത്തില്‍ ഒരിക്കലും മറക്കാനാകാത്ത ഒരു യാത്ര ആസ്വദിച്ചത്. മരുഭൂമിയിലൂടെയുള്ള സാഹസിക യാത്രയായിരുന്നു അത്. മലയാളികളും സുഹൃത്തുക്കളുമായ അലനും പ്രശാന്തുമാണ് നാളിതുവരെ കേട്ടറിവുള്ള യാത്രയ്‌ക്ക് മുന്‍കൈയെടുത്തത്. നൂറു കിലോമീറ്ററാണ് മരുഭൂമിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടുമായി സാഹസിക യാത്ര നടത്തിയത്.

ഈ അനുപമയാത്രയ്‌ക്ക് അവസരമൊരുക്കിത്തന്നത് മൂന്നു വര്‍ഷം മുന്‍പ് രൂപീകരിച്ച, ഡൂഡ് ഓഫ് ഡൂണ്‍സ് എന്ന ഓഫ് റോഡ് സാഹസികരുടെ സംഘടന. 2012 മുതല്‍ മണലാരണ്യത്തില്‍ വാഹനമോടിച്ച് അത്ഭുതം കാണിക്കുന്നവര്‍ ചേര്‍ന്ന് തുടങ്ങിയ ടീമില്‍ ഇപ്പോള്‍ 45 രജിസ്റ്റേര്‍ഡ് അംഗങ്ങളുണ്ട്. കൂടാതെ ഡെസേര്‍ട്ട് ഡ്രൈവിങ്ങില്‍ തത്പരരായ 230 പേര്‍ വേറെയും.

പുലര്‍ച്ചെ നാലിന് താമസിക്കുന്നിടത്തുനിന്നിറങ്ങി അലന്റെ വാഹനത്തില്‍ ഡെസേര്‍ട്ട് സഫാരി തുടങ്ങുന്ന മിസൈദിലെത്തി. പത്തനംതിട്ടയും തൃശൂരും മലപ്പുറവും കൊല്ലവും കോഴിക്കോടും വയനാടുമുള്ളവരൊക്കെ അവിടെ കാത്തു നില്‍പ്പുണ്ടായിരുന്നു. എല്ലാവര്‍ക്കും ഫോര്‍വീല്‍ ഡ്രൈവ് ലക്ഷ്വറി വാഹനങ്ങള്‍. എല്ലാ വാഹനങ്ങളും മോഡിഫൈ ചെയ്ത് ഓഫ് റോഡ് യാത്രയ്‌ക്കു പറ്റിയ രീതിയിലാക്കിയിട്ടുണ്ട്. യാത്ര തുടങ്ങുന്നതിന് മുമ്പുള്ള ആദ്യപടി ടയറിലെ കാറ്റ് പകുതി ഒഴിവാക്കുക എന്നതായിരുന്നു. എങ്കിലേ മരുഭൂമിയിലൂടെ ഡെസേര്‍ട്ട് സഫാരി സാധ്യമാകൂ എന്നും അവര്‍ പറഞ്ഞു.

കൊടുങ്ങല്ലൂരുകാരന്‍ സനൂബ് കരുവത്തിലിന്റെ ലാന്‍ഡ് ക്രൂയിസര്‍ വണ്ടിയിലാണ് ഞാന്‍ കയറിയത്.  മുന്‍സീറ്റില്‍ സീറ്റ് ബെല്‍റ്റ് ധരിച്ച് ഏറെ ആവേശത്തോടെയായിരുന്നു യാത്ര തുടങ്ങിയത്. എന്നാല്‍ പോകെപ്പോകെ ചെറിയ പേടി ഉള്ളിലുണ്ടായി. ഇടയ്‌ക്ക് സനൂബ് ചോദിക്കുന്നുണ്ട്, യാത്ര ഇഷ്ടപ്പെട്ടോ എന്ന്. ഏഴ് വാഹനങ്ങള്‍ അടങ്ങിയ ഒരു ടീമിനൊപ്പമായിരുന്നു യാത്ര. ഒരു ഇരമ്പലിലായിരുന്നു തുടക്കം, പിന്നെ ഒരു പോക്കാണ്. മണല്‍ക്കൂനകള്‍ മുന്നില്‍ കണ്ടപ്പോള്‍ അതില്‍നിന്നൊഴിച്ച് നിരപ്പായ പ്രതലത്തിലൂടെ പോകുമെന്നായിരുന്നു കരുതിയത്. എന്നാല്‍, മണല്‍ക്കൂനകളില്‍ കയറാതെ എന്തു സാഹസികത ഭായ് എന്നായിരുന്നു സനൂബിന്റെ ചോദ്യം. മണല്‍ക്കൂനയുടെ വശങ്ങളിലൂടെ സ്ലൈഡ് ചെയ്ത് വാഹനം ചെരിഞ്ഞ് ഉയര്‍ന്നുപൊങ്ങിയപ്പോള്‍ ഉള്ളില്‍ നിന്നൊരു ആന്തലായിരുന്നു.  

ആടിയുലഞ്ഞും സ്ലൈഡ് ചെയ്തുമെല്ലാം സനൂബിന്റെ ലാന്‍ഡ് ക്രൂയിസര്‍ മണലാരണ്യത്തില്‍ക്കൂടി കുതിക്കുകയാണ്. ഇടയ്‌ക്ക് ചില സ്ഥലത്ത് ഫോട്ടോയെടുക്കാനായി നിര്‍ത്തും. യാത്രയ്‌ക്കിടെ നിരവധി ഒട്ടകങ്ങളെയും കണ്ടു. അന്‍പതിലേറെ കിലോമീറ്റര്‍ പിന്നിട്ട് സമുദ്രതീരത്താണ് യാത്രയുടെ ആദ്യഘട്ടം അവസാനിച്ചത്. തൊട്ടുമുന്നില്‍ കാണുന്നത് സൗദി അറേബ്യയാണെന്ന് യാത്രാ സംഘത്തിന്റെ ക്യാപ്റ്റനായ തൃശ്ശൂരുകാരന്‍ അഫ്സര്‍ ജലീല്‍ പറഞ്ഞു തന്നു. അതിര്‍ത്തി സമുദ്രത്തിന്റെ ഒരു വശമാണ്. സൗദി അതിര്‍ത്തിയില്‍നിന്നു മടങ്ങുമ്പോള്‍ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ സാധിക്കാത്ത ഒരു യാത്ര സമ്മാനിച്ച ഡുഡ്‌സ് ഓഫ് ഡൂണ്‍സിലെ എല്ലാ അംഗങ്ങളോടും ഒത്തിരി നന്ദി.

സ്ത്രീകളടക്കം കുടുംബമായിട്ടും പോകാറുണ്ട്. രാത്രി മണലാരണ്യത്തിന്റെ സൗന്ദര്യമാസ്വദിച്ച് പുലര്‍ച്ചെയാകും മടങ്ങുക. മരുഭൂമിയില്‍ കുടുങ്ങുന്നവരെ അവിടെയെത്തി രക്ഷപ്പെടുത്തുന്ന സൗജന്യ സേവനവും ഇവര്‍ ചെയ്യുന്നുണ്ട്. ഓഫ് റോഡ് ഡ്രൈവിങ് പഠിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് ഇവര്‍ സൗജന്യമായി കോച്ചിങ്ങും നല്‍കുന്നുണ്ട്. 

Tags: forQuaterഫിഫ ലോകകപ്പ്sand
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മണ്ണ് മാറ്റാന്‍ കൈക്കൂലി; ജിയോളജി വകുപ്പ് ഉദ്യോഗസ്ഥന്‍ ക്രിസ്റ്റ്യന്‍ ജോസ് പിടിയില്‍

Kerala

സിപിഎം അഴിമതിക്കാര്‍ക്കൊപ്പം; കൈക്കൂലി സംഭാഷണം പുറത്തായിട്ടും നടപടിയില്ല, അണികൾക്കിടയിൽ പ്രതിഷേധം ശക്തം

Kerala

വര്‍ക്കലയില്‍ കുന്ന് ഇടിക്കുന്നതിനിടെ മണ്ണിടിഞ്ഞു വീണ് ജെ സി ബി ഡ്രൈവര്‍ മരിച്ചു

Kerala

കോഴിക്കോട് അനധികൃതമായി പുഴമണല്‍ കടത്തിയ ലോറി പിടികൂടി

Kerala

കണ്ണൂരില്‍ ലോറിക്ക് മുകളിലേക്ക് മണ്ണ് ഇടിഞ്ഞുവീണ് ഡ്രൈവര്‍ മരിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.