മാംഗളൂരു: മാംഗളൂരുവില്‍ സ്ഫോടനം നടത്താന്‍ ശ്രമിച്ച മുഹമ്മദ് ഷരീഖ് എന്ന യുവാവിന് പ്രചോദനമായത് സക്കീര്‍ നായിക്കിന്റെ പ്രസംഗം.
തീവ്രവാദത്തെയും ചാവേര്‍ ആക്രമണത്തെയും അനുകൂലിക്കുന്ന മതപണ്ഡിതനാണ് സക്കീര്‍ നായിക്ക്. നിരോധിക്കപ്പെട്ട സംഘടനയായ മുസ്ലിം ബ്രദര്‍ഹുഡിന്റെ (ഇസ്രയേലിനെതിരെ ചാവേര്‍ ആക്രമണം നടത്തുന്ന സംഘടനയാണ് മുസ്ലിം ബ്രദര്‍ഹുഡ്) പ്രഭാഷകനായ സല്‍മാന്‍ ഔദയെ ഇസ്ലാമിലെ മികച്ച് പണ്ഡിതന്മാരില്‍ ഒരാളായാണ് സക്കീര്‍ നായിക്ക് വിശേഷിപ്പിച്ചിട്ടുള്ളത്. ജൂതരെ കൊല്ലുന്ന ചാവേറാക്രമണത്തെ അനുകൂലിക്കുന്ന വ്യക്തിയാണ് സക്കീര്‍ നായിക്ക്.
കര്‍ണ്ണാടകയില്‍ ഉടനീളം തീവ്രവാദകലാപങ്ങള്‍ ഉണ്ടാക്കാന്‍ പ്രചോദനമായത് സക്കീര്‍ നായിക്കാണെന്ന് മുഹമ്മദ് ഷരീഖ് പറയുന്നു. സക്കീര്‍ നായിക്ക് പ്രഭാഷണങ്ങള്‍ കര്‍ണ്ണാടകയില്‍ വിലക്കിയിട്ടുള്ളതിനാല്‍ മുഹമ്മദ് ഷരീഖ് ഡാര്‍ക് വെബ്ബിലാണ് ഈ പ്രസംഗങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് കേട്ടിട്ടുള്ളത്. മറ്റ് യുവാക്കളെ തീവ്രവാദപ്രവര്‍ത്തനങ്ങളിലേക്ക് ആകര്‍ഷിക്കാനും സക്കീര്‍ നായിക്കിന്റെ വീഡിയോ ഷരീഖ് ഉപയോഗിച്ചിരുന്നു. വിദ്വേഷ പ്രസംഗങ്ങളിലൂടെ മുസ്ലിം യുവാക്കളെ മതമൗലികവാദികളാക്കുന്ന മതപണ്ഡിതനാണ് സക്കീര്‍ നായിക്ക് എന്ന് ആരോപണമുണ്ട്.
മാംഗളൂരില്‍ പ്രഷര്‍കുക്കര്‍ ബോംബ് പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തിലാണ് പൊലീസ് ഷരീഖിനെ പിടികൂടിയത്. പിന്നീടുള്ള അന്വേഷണത്തിലാണ് ഇയാള്‍ ഹിന്ദുവായ ഒരാളുടെ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചാണ് കോയമ്പത്തൂരിലും തമിഴ്നാട്ടിലുടനീളം താമസിച്ച് ഇയാള്‍ പലരുമായും ബന്ധപ്പെട്ടിരുന്നു. മാംഗ്ലൂരില്‍ ആള്‍ക്കൂട്ടമുള്ളിടത്ത് പ്രഷര്‍കുക്ക് സ്ഫോടനം നടത്താന്‍ പോകുന്നതിനിടയില്‍ യാദൃച്ഛികമായി ഓട്ടോറിക്ഷയില്‍ വെച്ച് പൊട്ടിത്തെറിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: