കൊല്ലം: ശബരിമല അയ്യപ്പസേവാസമാജത്തിന്റെ ആഭിമുഖ്യത്തില്‍ മിനി പമ്പ എന്നറിയപ്പെടുന്ന പുനലൂരില്‍ ആരംഭിച്ച അയ്യപ്പസേവാ കേന്ദ്രം ശബരിമല അയ്യപ്പസേവാ സമാജം സംസ്ഥാന ജനറല്‍ സെക്രട്ടറി അംബോറ്റി കോഴഞ്ചേരി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ആര്‍എസ്എസ് നഗര്‍ സംഘചാലക് ഉണ്ണികൃഷ്ണന് മാര്‍ഗ്ഗനിര്‍ദ്ദേശം നല്കി. വിജയന് പോറ്റി ദീപം തെളിച്ചു.
വാളക്കോട് പള്ളി വികാരി ഫാ. അലക്സ് മാത്യു, പുനലൂര്‍ ജുമാ മസ്ജിദ് ഇമാം സാദിഖ് അല്ഫൈസിലി എന്നിവര്‍ പ്രഭാഷണം നടത്തി. നഗരസഭാ അദ്ധ്യക്ഷ നിമ്മി എബ്രഹാം, നഗരസഭാ ഉപാദ്ധ്യക്ഷന്‍ വി.പി. ഉണ്ണികൃഷ്ണന്, മുനിസിപ്പല്‍ സെക്രട്ടറി നൗഷാദ്, കൗണ്‍സിലര്‍ അനസ് എന്നിവര്‍ സംസാരിച്ചു. ബിജെപി മണ്ഡലം പ്രസിഡന്റ് ആര്. രഞ്ജിത്തിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ അയ്യപ്പസേവാസമാജം ജില്ലാ ജനറല്‍ സെക്രട്ടറി സുനില്‍ മങ്ങാട്, അനില്‍ വാഴമണ്‍, സമാജം സെക്രട്ടറി ഗോകുലന് മഠത്തില്‍, സന്തോഷ്, സുരേഷ് കക്കോട് തുടങ്ങിയവര്‍ സംസാരിച്ചു.
അയ്യപ്പ ഭക്തര്‍ക്കായി സമാജം ഒരുക്കിയ 147 ാമത്തെ അയ്യപ്പസേവാകേന്ദ്രമാണ് നഗരസഭയുടെ സഹകരണത്തോടെ പുനലൂരില്‍ ആരംഭിച്ചത്. ഇവിടെ അന്നദാനം, വൈദ്യസഹായം, ഭക്തര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, ആംബുലന്‍സ് സേവനം എന്നിവ 24 മണിക്കൂറും ലഭ്യമാണെന്ന് അയ്യപ്പസേവാസമാജം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: