അഞ്ചല്‍: കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സംരംഭമായ ഓയില്‍ പാം ഇന്ത്യ ലിമിറ്റഡ് ഏരൂര്‍ എസ്റ്റേറ്റില്‍ നിര്‍മാണമാരംഭിക്കുന്ന ഹണി പ്രോസസിംഗ് യൂണിറ്റിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്നും ബിജെപി പ്രതിനിധികളെ ഒഴിവാക്കിയ മാനേജ്മെന്റ് നടപടിയില്‍ ബിജെപി പ്രതിഷേധിച്ചു.
സ്ഥാപനം സ്ഥിതിചെയ്യുന്ന ഏരൂര്‍ ഗ്രാമപഞ്ചായത്തില്‍ ബിജെപിക്ക് ജനപ്രതിനിധികളുണ്ട്. ഇതില്‍ പ്രതിഷേധിച്ച് ഉദ്ഘാടനസ്ഥലത്ത് നടന്ന പ്രതിഷേധത്തിന് മണ്ഡലം പ്രസിഡന്റുമാരായ ഉമേഷ്ബാബു, മനു ദീപം, സുമന് ശ്രീനിവാസന്, അഖില്‍, വിഷ്ണു മറ്റ് നേതാക്കളായ ബബുല്‍ ദേവ്, ഗിരീഷ് അമ്പാടി, ബാലചന്ദ്രന്, ജയചന്ദ്രന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: