Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഡിസംബര്‍ ഒന്ന് മുതല്‍ പാല്‍ വില ലിറ്ററിന് ആറ് രൂപ വര്‍ദ്ധിക്കും:ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി

മിൽമ വില വർദ്ധനവ് പ്രതിഷേധാർഹം: കെ.സുരേന്ദ്രൻ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2022, 07:49 pm IST
inKerala

 

തിരുവനന്തപുരം:കേരളത്തിലെ ക്ഷീരകര്‍ഷകരുടെ പ്രയാസങ്ങള്‍ പരിഗണിച്ചും ഉത്പ്പാദനോപാധികളുടെ ഗണ്യമായ വില വര്‍ദ്ധനവ് കണക്കിലെടുത്തും പാല്‍വില ലിറ്ററിന് ആറ് രൂപ നിരക്കില്‍ വര്‍ദ്ധിപ്പിക്കുന്നതിന് തീരുമാനിച്ചതായി മില്‍മ ഫെഡറേഷന്‍ ചെയര്‍മാന്‍ കെ എസ് മണി അറിയിച്ചു. 2022 ഡിസംബര്‍ ഒന്ന് മുതലായിരിക്കും വില വര്‍ദ്ധനവ് പ്രാബല്യത്തില്‍ വരുന്നത്. 2019 ന് ശേഷം ആദ്യമായാണ് മില്‍മ പാലിന്റെ വില്‍പ്പന-സംഭരണ വിലകള്‍ വര്‍ദ്ധിപ്പിക്കുന്നത്.

2019 ല്‍ പാല്‍ വില ലിറ്ററിന് നാല് രൂപ വര്‍ദ്ധിപ്പിച്ചപ്പോള്‍ വര്‍ദ്ധനവിന്റെ 83.75 ശതമാനം അതായത് ലിറ്ററിന് 3.35 രൂപ കര്‍ഷകര്‍ക്ക് ലഭ്യമാക്കിയിരുന്നു. ഇപ്പോള്‍ ലിറ്ററിന് ആറ് രൂപ വീതം വര്‍ദ്ധിപ്പിക്കുമ്പോഴും കര്‍ഷകന് അതേ നിരക്കിലുള്ള വര്‍ദ്ധനവ് നല്‍കുന്ന രീതിയായിരിക്കും സ്വീകരിക്കുക. അതായത് ലിറ്ററിന് ശരാശരി 5.025 രൂപ വര്‍ദ്ധനവ് ഉണ്ടാകുമെന്ന് ചെയര്‍മാന്‍ അറിയിച്ചു.

കേരളത്തിന്റെ പാല്‍ ഉത്പ്പാദന ചെലവിനെക്കുറിച്ച് പഠിക്കുന്നതിന് കാര്‍ഷിക വെറ്റിനറി സര്‍വ്വകലാശാലകളില്‍ നിന്നുളള വിദഗ്ധരെ ഉള്‍പ്പെടുത്തി വിദഗ്ധസമിതിയ്‌ക്ക് മില്‍മ രൂപം നല്‍കിയിരുന്നു. ഈ വിദഗ്ധസമിതിയുടെ ഇടക്കാല റിപ്പോര്‍ട്ട് കഴിഞ്ഞയാഴ്ച ലഭിച്ചു. ഇതുപ്രകാരം കര്‍ഷകര്‍ക്ക് ലിറ്ററിന് 8.57 രൂപ നഷ്ടമുളളതായാണ് കണക്കാക്കിയിട്ടുള്ളത്. റിപ്പോര്‍ട്ടിന്റെ ശുപാര്‍ശ മില്‍മയുടെ ഭരണസമിതി ചര്‍ച്ച ചെയ്യുകയും പാല്‍ വില വര്‍ദ്ധനവ് അനിവാര്യമാണെന്ന് തീരുമാനിക്കുകയും ചെയ്തു.

പാല്‍ വില വര്‍ദ്ധിപ്പിക്കുന്നതിനുളള അധികാരം മില്‍മയ്‌ക്കാണെങ്കിലും പാല്‍വില വര്‍ദ്ധനവ് സംബന്ധിച്ചുളള മില്‍മ ഭരണസമിതിയുടെ ശുപാര്‍ശ സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ചചെയ്ത് ഉചിതമായ വര്‍ദ്ധനവ് നടപ്പിലാക്കുകയാണ് ചെയ്യുന്നതെന്ന് ചെയര്‍മാന്‍ പറഞ്ഞു. ക്ഷീരസഹകരണസംഘങ്ങള്‍ക്കും വിതരണക്കാര്‍ക്കും നടപ്പില്‍ വരുത്തുന്ന വില വര്‍ദ്ധനവിന്റെ 5.75 ശതമാനം വീതവും ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡിന് വര്‍ദ്ധനവിന്റെ 0.75 ശതമാനവും നല്‍കും. വര്‍ദ്ധനവിന്റെ 3.50 ശതമാനം മില്‍മയ്‌ക്കും 0.50 ശതമാനം പ്ലാസ്റ്റിക് നിര്‍മ്മാര്‍ജജന ഫണ്ടിലേക്കും വകയിരുത്തുന്നതാണ്.

മില്‍മ സംഭരണവില വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം സംസ്ഥാനസര്‍ക്കാരും ക്ഷീര കര്‍ഷകര്‍ക്ക് വിവിധ സബ്സിഡികള്‍ നല്‍കിവരുന്നുണ്ട്. ഇപ്പോള്‍ മില്‍മ നടപ്പിലാക്കുന്ന സംഭരണ വിലയിലുണ്ടാകുന്ന വര്‍ദ്ധനവ് ഉത്പ്പാദനചെലവുമൂലം ബുദ്ധിമുട്ടുന്ന ക്ഷീരകര്‍ഷകര്‍ക്ക് പ്രയോജനകരമാകുമെന്നും കൂടുതല്‍ കര്‍ഷകര്‍ ഈ മേഖലയിലേക്ക് വരുന്നതിന് പ്രേരകമാകുമെന്നും ചെയര്‍മാന്‍ അറിയിച്ചു

മിൽമ വില വർദ്ധനവ് പ്രതിഷേധാർഹം: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: മിൽമ പാലിന് പാക്കറ്റിന് ആറു രൂപ വർദ്ധിപ്പിക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനം പ്രതിഷേധാർഹമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അവശ്യ സ്ഥാനങ്ങൾക്കെല്ലാം പൊള്ളുന്ന വിലയുള്ളപ്പോൾ പാൽ വില കൂട്ടുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ജനജീവിതം ദുസഹമാക്കുന്ന നിലപാടുമായി മുന്നോട്ട് പോവുന്ന സംസ്ഥാന സർക്കാരിനെതിരെ ശക്തമായ ജനരോഷമുണ്ടാകും.
ക്ഷേമപെൻഷൻ ഉൾപ്പെടെ തടഞ്ഞുവെച്ച പിണറായി വിജയൻ സർക്കാരിനെതിരെ ബഹുജനങ്ങളെ അണിനിരത്തി ബിജെപി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.

Tags: milkMilma
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല നെയ്യ് ക്രമക്കേടില്‍ വിജിലന്‍സ് കേസെടുത്തു:ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് പി.എസ് പ്രശാന്ത് പ്രതിപ്പട്ടികയില്‍

മില്‍മയുടെ പേരില്‍ പ്രചരിക്കുന്ന വ്യാജ ലിങ്കിന്റെ ചിത്രം
Kerala

മില്‍മയുടെ പേരില്‍ വ്യാജ സന്ദേശം: പൊതുജനം കബളിപ്പിക്കപ്പെടരുത്

Kerala

ശബരിമല നെയ്യ് ക്രമക്കേട്; വിവാദം ബ്രാൻഡിനെ ദോഷകരമായി ബാധിച്ചു, ആരോപണം തള്ളി മിൽമ ചെയർമാൻ

Kerala

ശബരിമലയിൽ ഇനി പുറത്തുനിന്ന് നെയ്യ് വാങ്ങുന്നില്ല; ഇങ്ങനെയൊരു തീരുമാനം എടുപ്പിച്ചത് ഈശ്വരൻ: കെ.ജയകുമാർ

Kerala

ശബരിമലയിലെ നെയ്യ് മറിച്ചു വിറ്റ സംഭവം: ദേവസ്വം സെക്രട്ടറി അന്വേഷിക്കും,മില്‍മയില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ ഉണ്ടായത് ഗുരുതരമായ അഴിമതി

പുതിയ വാര്‍ത്തകള്‍

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

ഷമ മുഹമ്മദ് ബിരുദദാനച്ചടങ്ങില്‍ ഗായന്ത്രി മന്ത്രം ചൊല്ലിയാല്‍ എന്താണ്തെറ്റ് ?

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.