കൊല്ലം: തിരുമുല്ലാവാരം പ്രദേശത്ത് തീരദേശപാതയ്ക്ക് കല്ലിടുന്നത് അശാസ്ത്രീയവും അപാകതയിലുമാണെന്ന് പരാതി. ജില്ലയില്‍ 39.50 ഏക്കര്‍ ഭൂമിയാണ് തീരദേശപാത ഏറ്റെടുക്കുന്നത്. മൂന്ന് റീച്ചിലാണ് നിര്‍മ്മാണം കാപ്പില്‍ മുതല്‍ തങ്കശ്ശേരി വരെയാണ് ആദ്യറീച്ച്. ശക്തികുളങ്ങര മുതല്‍ ഇടപ്പള്ളികോട്ട വരെ രണ്ടാമതും ഇടപ്പള്ളികോട്ട മുതല്‍ അഴീക്കല്‍ വരെ മൂന്നാമതുമാണ്.
തിരുമുല്ലവാരത്ത് തീരത്തിന് സമീപത്തുകൂടി പാത നിര്‍മിക്കാം എന്നിരിക്കെ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയിലൂടെ രൂപരേഖ മാറ്റിമറിച്ചാണ് കല്ലീടില്‍ നടക്കുന്നത്. കൂടുതല്‍ വളവുകള്‍ കടന്നുപോകുന്ന രീതിയിലാണ് കല്ലിടീല്‍ പുരോഗമിക്കുന്നത്. സ്വകാര്യവ്യക്തിക്കുവേണ്ടിയാണെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. സ്ഥലം എടുക്കുമ്പോള്‍ വീടും ഭൂമിയും നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിക്കേണ്ട ചുമതല തീരദേശ വികസന കോര്‍പ്പറേഷനാണ്.
തിരുമുല്ലവാരം ക്ഷേത്രക്കുളത്തില്‍ സമീപമെത്തുമ്പോള്‍ മുതലാണ് പാത വളയുന്നത്. നേരത്തെ അറിയിച്ച അനുസരിച്ച് ക്ഷേത്രക്കുളത്തിലെ പടിഞ്ഞാറു വശത്ത് കൂടി കടന്നുപോകുന്നില്ല. അതുവഴി പോയാല്‍ ജനങ്ങളെ ഒഴിപ്പിക്കുന്നത് പരമാവധി ഒഴിവാക്കാമെന്നിരിക്കെ പല വീടുകളും പൂര്‍ണമായി പൊളിച്ചുനീക്കേണ്ട സ്ഥിതിയിലാണ്. ജനവാസ മേഖലയെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ അധികൃതര്‍ക്ക് നിവേദനം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: