ദോഹ: അല്‍ റയാനിലെ എഡ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തിലെ പോരാട്ടം അവസാനിച്ചത് ഗോള്‍രഹിത സമനിലയില്‍. 2022 ഫിഫ ലോകകപ്പില്‍ ഗോള്‍ പിറക്കാത്ത ആദ്യ മത്സരമായി ഡെന്മാര്ക്ക്- ടുനീസിയ പോരാട്ടം. കളിയുടെ അവസാന നിമിഷങ്ങളില്‍ പോലും മികച്ച അവസരങ്ങള്‍ ലഭിച്ചെങ്ങിലും കരുത്തന്മാരായ ഡെന്മാര്ക്കിനെ മനോഹരമായ പ്രതിരോധങ്ങള്‍ കൊണ്ട് ടുനീസിയ തളക്കുകയായിരുന്നു.
രണ്ടാം പകുതിയില്‍ ഡെന്മാര്ക്കിനായി ടുനീസിയന്‍ പോസ്റ്റിലേക്ക് ഓള്സന് തൊടുത്ത ഷോട്ട് റഫറി ഓഫ്സൈഡ് വിളിച്ച് അസാധുവാക്കി. ഡാംസ്ഗാര്‍ഡിന്റെ ഷോട്ട് ടുനീസിയന്‍ ഗോള്‍കീപ്പര്‍ രക്ഷപ്പെടുത്തിയതിനു പിന്നാലെയാണ് ഓള്സന് ഗോളടിച്ചത്. പന്തകൈവശം വയ്ക്കുന്നതിലും പാസിങ്ങിലും ഡെന്മാര്ക്ക് മേധാവിത്തം പുലര്‍ത്തിയെങ്ങിലും. ഗോളുകള്‍ നേടാന്‍ സാധിക്കാത്തത് ടീമിന് തിരിച്ചടിയാണ്. 56ാം മിനിറ്റില്‍ സ്കോവ് ഓള്‍സനിലൂടെ വല ചലിപ്പിച്ച ഡെന്മാര്ക്കിന്, റഫറിയുടെ ഓഫ്സൈഡ് തീരുമാനവും തിരിച്ചടിയായി.
ആദ്യപകുതിയിലെ കുറവുകള്‍ ഡെന്മാര്ക്ക് രണ്ടാം പകുതിയില്‍ നികത്തിയെങ്ങിലും മികച്ച ഒരു പ്രകടനം നടത്താന്‍ സാധിച്ചില്ല. രണ്ടാം പകുതിയില്‍ ആക്രമണത്തിന് പ്രധാന്യം നല്കി കളിച്ച ഡെന്മാര്ക്കിനു മുന്നില്‍ മതിലുപോലെ നിന്ന ടുനീസിയന്‍ ഗോള്‍കീപ്പര്‍ അയ്മന് ഡെഹ്മന്റെ പ്രകടനം ആരാധകര്‍ക്ക് ആവേശമായി. കളി അവസാനിച്ചത്തോടെ ഗ്രൂപ്പ് ഡിയില്‍ ഇരു ടീമുകള്‍ക്കും ഓരോ പോയിന്റ് വീതമാണ് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: