കൊട്ടാരക്കര: കൊല്ലം ജില്ലയിലെ കൊട്ടാരക്കര നെല്ലിക്കുന്നത്ത് നിന്ന് ഉയരുന്നത് അതി വിചിത്രമായ ഒരു പരാതിയാണ്. വാട്സാപ്പില്‍ മെസ്സേജ് വരുന്നതനുസരിച്ച് വീട്ടില്‍ കാര്യങ്ങള്‍ സംഭവിക്കുന്നു എന്നാണ് പരാതി. സൈബര്‍ സെല്ലിലും പൊലീസിലും പരാതി നല്‍കിയിട്ടും ഗുണമുണ്ടായിട്ടില്ല. പറഞ്ഞാല്‍ വിശ്വസിക്കാന്‍ കഴിയാത്ത ചില സംഭവങ്ങളാണ് കഴിഞ്ഞ ഏഴ് മാസമായി ഈ വീട്ടില്‍ നടക്കുന്നത്. ആദ്യം സ്വിച്ച് ബോര്‍ഡുകളും പിന്നാലെ വൈദ്യുതി ഉപകരണങ്ങളും കത്തി നശിച്ചുതുടങ്ങി.
കൊട്ടാരക്കര നെല്ലിക്കുന്നം കാക്കത്താനത്തെ രാജന് ഇലക്ട്രീഷ്യന് ആണ്. എന്നിട്ടും സ്വന്തം വീട്ടില്‍ നിരന്തരമായി സ്വിച്ച് ബോര്‍ഡുകളും വൈദ്യുത ഉപകരണങ്ങളും കത്തിപ്പോകുന്നത് എന്തുകൊണ്ട് എന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ ഈ വീട്ടിലെ വൈദ്യുത ബോര്‍ഡുകള്‍ എല്ലാം ഇളക്കിയിട്ടിരിക്കുകയാണ്. മാതാവ് വിലാസിനിയുടെ ഫോണില്‍ നിന്നാണ് സജിതയ്ക്ക് ഓരോ ദിവസവും വാട്സാപ്പ് സന്ദേശങ്ങള്‍ വരാന്‍ തുടങ്ങി. സജിതയ്ക്ക് വാട്സാപ്പില്‍ നിന്ന് മുറിയിലെ ഫാന്‍ ഇപ്പോള്‍ ഓഫ് ആകും എന്ന് മെസ്സേജ് വന്നതിനു തൊട്ടുപിന്നാലെ അങ്ങനെ തന്നെ സംഭവിച്ചു. ടാങ്ക് നിറഞ്ഞ് വെള്ളം വെള്ളം പോകുമെന്ന് പറഞ്ഞതിന് തൊട്ടു പിന്നാലെ അങ്ങനെ തന്നെയുണ്ടായി.ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടതാണ് എന്നാണ് സൈബര്‍ സെല്‍ പറയുന്നത്. എന്നാല്‍ മറ്റു കാര്യങ്ങളൊക്കെ എങ്ങനെ സംഭവിക്കുന്നു എന്ന് വ്യക്തതയില്ല. മാത്രമല്ല, സജിത വാങ്ങിയ പുതിയ ഫോണുകള്‍ എല്ലാം വീട്ടില്‍ എത്തുമ്പോള്‍ തനിയെ വൈബ്രേറ്റ് ആയി ലോക്ക് ആകുന്നെന്നും പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: