കൊച്ചി : പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ അധ്യാപകന് അറസ്റ്റില്‍. പട്ടിമറ്റം മന്ത്രക്കല്‍ നടുക്കാലായില്‍ കിരണ്‍ കരുണാകര (40) നെയാണ് തൃപ്പൂണിത്തുറ പോലീസ് ഇന്‍സ്പെക്ടര്‍ വി. ഗോപകുമാറും സംഘവും അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. സംഭവം പുറത്തറിയാതെ മറച്ചുവെച്ചതിന് പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ മൂന്ന് അധ്യാപകരെ കൂടി കേസില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രിന്‍സിപ്പല്‍ തിരുവനന്തപുരം ഗിരിധനം വീട്ടില്‍ ശിവകല (53), അധ്യാപകരായ കോട്ടയം ബ്രഹ്മമംഗലം നെടുംപള്ളില്‍ വീട്ടില്‍ ഷൈലജ (55), പനങ്ങാട് വെളിപറമ്പില്‍ വീട്ടില്‍ ജോസഫ് (53) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സംഭവം പുറത്തറിഞ്ഞാല്‍ നാണക്കേടാകുമെന്ന് പറഞ്ഞ് ഇവര്‍ മറച്ചുവെച്ചതായാണ് ആരോപണം.
എറണാകുളം ജില്ലയില്‍ ബസ് പണിമുടക്കായിരുന്ന കഴിഞ്ഞ 16-ാം തീയതിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വിദ്യാര്‍ത്ഥിനിയെ വീട്ടില്‍നിന്ന് അധ്യാപകനായ കിരണ്‍ ബൈക്കില്‍ കലോത്സവ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോയാണ് പങ്കെടുപ്പിച്ചത്. രാത്രി എട്ടുമണിയോടെ കലോത്സവം കഴിഞ്ഞ് ബൈക്കില്‍ മടങ്ങിവരുന്നതിനിടെ കുട്ടിയെ അധ്യാപകന് ലൈംഗികമായി ഉപദ്രവിക്കുകയും മോശം ഭാഷയില്‍ സംസാരിക്കുകയും ചെയ്തു.
പിറ്റേന്ന് തന്നെ അധ്യാപകനെതിരെ വിദ്യാര്‍ത്ഥിനി സ്കൂള്‍ അധികൃതരെ അറിയിച്ചെങ്കിലും ഇത് പുറത്തറിയാതെ മറച്ചുവെച്ചു. കൂടാതെ പരാതി പിന്‍വലിക്കാന്‍ വിദ്യാര്‍ത്ഥിനിയെ ഇവര്‍ നിര്‍ബന്ധിക്കുകയും കുട്ടിയുടെ അമ്മയെ വിളിച്ചുവരുത്തി പരാതി പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥിനിയെ അധ്യാപകര്‍ സമ്മര്‍ദ്ദത്തിലാക്കിയെന്നുമാണ് വിവരം.
ഇതോടെ അധ്യാപകന് ഒളിവിലും പോയി. വിദ്യാര്‍ത്ഥിനിയെ അധ്യാപകന് പീഡിപ്പിച്ച വിവരം അറിഞ്ഞ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ സമരം നടത്തുകയും അധ്യാപകന്റെ ഇരുചക്രവാഹനവും സ്കൂള്‍ കെട്ടിടത്തിന്റെ ജനല്‍ച്ചില്ലുമൊക്കെ അടിച്ചു തകര്‍ക്കുകയും ചെയ്തിരുന്നു.
തുടന്ന്ന് പരാതി നല്‍കിയതോടെ പോലീസ് നാഗര്‍കോവിലിലുള്ള കിരണ്‍ കരുണാകരന്റെ ഒളിസങ്കേതം തമിഴ്നാട് പോലീസ് സ്പെഷ്യല്‍ സ്ക്വാഡിന്റെ സഹായത്തോടെ കണ്ടെത്തി് അറസ്റ്റ് ചെയ്തു. ഇയാള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച കാറും കൂടെയുണ്ടായിരുന്ന രണ്ടു പേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഇന്‍സ്പെക്ടര്‍ പറഞ്ഞു. ഇന്ന് അറസ്റ്റ് ചെയ്ത അധ്യാപകരെ വൈകീട്ട് കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: