തിരുവനന്തപുരം : അനുവദിച്ചിട്ടുള്ള തസ്തികകളിലാണ് രാജ്ഭവനില്‍ നിയമനം നടത്തുന്നത്. താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടത്. ഇടത് സര്‍ക്കാര്‍ ചെയ്യുന്നത് പാര്‍ട്ടിക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കാനുള്ള പദ്ധതിയാണെന്നും കേന്ദ്രമന്ത്രി വി. മുരളീധരന്‍. ഗവര്‍ണറുടെ പേഴ്‌സണല്‍ സ്റ്റാഫുകള്‍ക്ക് സ്ഥിര നിയമനം നല്‍കുന്നതില്‍ ഗവര്‍ണറുടെ നിര്‍ദ്ദേശത്തിനെതിരെ സര്‍ക്കാര്‍ രംഗത്ത് എത്തിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി.
രാജാവിനേക്കാള്‍ വലിയ രാജഭക്തിയാണ് പ്രതിപക്ഷ നേതാവിന് ഉള്ളത്. താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തില്ലെന്ന് സര്‍ക്കാര്‍ തീരുമാനിക്കട്ടെ. രാജ്ഭവന് മുന്നില്‍ എല്‍ഡിഎഫ് മുദ്രാവാക്യം വിളിച്ചിട്ട് കാര്യമില്ല. താത്കാലിക വ്യവസ്ഥയില്‍ രാജ്ഭവനില്‍ ജോലിചെയ്യുന്നവര്‍ക്ക് സ്ഥിര നിയമനം നടത്തണം എന്ന് മാത്രമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പെന്‍ഷന്‍ നല്‍കാനുള്ള പദ്ധതികളാണ് പിണറായി സര്‍ക്കാര്‍ ചെയ്യുന്നത്. ജനങ്ങളുടെ നികുതി പണത്തില്‍ നിന്ന് പാര്‍ട്ടിക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന നയത്തെ കുറിച്ച് സര്‍ക്കാര്‍ ജനങ്ങളോട് മറുപടി പറയണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.
രാജ്ഭവനിലെ 20 താത്കാലിക ജീവനക്കാരെ സ്ഥിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് എഴുതിയ കത്ത് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മേയറുടെ കത്തും സര്‍വ്വകലാശാലകളില്‍ ചട്ട വിരുദ്ധമായി വിസിമാരെ നിയമനം നടത്തിയതിലും സിപിഎമ്മിനും സര്‍ക്കാരിനും എതിരെ ആരോപണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഗവര്‍ണറുടെ നിര്‍ദ്ദേശം വിവാദമാക്കാനായിരുന്നു ശ്രമം. അതേസമയം പെന്‍ഷന്‍ വാങുന്നവരല്ല ഗവര്‍ണറുടെ പേഴ്‌സണല്‍ സ്റ്റാഫംഗങ്ങള്‍. ഇക്കാര്യം രാജ് ഭവന്റെ വിശദീകരണക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുള്ളതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: