കണ്ണൂര്‍ : സെന്‍ട്രല്‍ ജയിലിലെ സിപിഎം തടവുകാര്‍ക്കായി പ്രത്യേകം ആയുര്‍വേദ സുഖ ചികിത്സ നല്‍കുന്നതായി ആരോപണം. ടിപി ചന്ദ്രശേഖരന് വധക്കേസ്, പെരിയ ഇരട്ടക്കൊലക്കേസ് പ്രതികള്‍ ഉള്‍പ്പടെയുള്ളവര്‍ ഈ സുഖ ചികിത്സയ്ക്കുള്ള പട്ടികയില്‍ ഉള്‍പ്പെടുന്നുണ്ടെന്നാണ് വിവരം.
കണ്ണൂര്‍ ജയിലിലെ സിപിഎമ്മുകാരായ കൊലക്കേസ് പ്രതികളില്‍ രണ്ടുപേര്‍ ഇതിനോടകം തന്നെ ചികിത്സ പൂര്‍ത്തിയാക്കിയിട്ടുണ്ട്. നിലവില്‍ ഒരു കൊലക്കേസിലെ പ്രതികള്‍ സുഖ ചികിത്സ പൂര്‍ത്തിയാക്കിയ ശേഷം അടുത്ത കേസിലെ പ്രതികളെ അയയ്ക്കുന്ന രീതിയാണ് ഉള്ളതെന്നും സ്വകാര്യ മാധ്യമം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ടി.പി. ചന്ദ്രശേഖരന് വധക്കേസ് പ്രതികളും കതിരൂര്‍ മനോജും ആയുര്‍വേദ ചികിത്സ പൂര്‍ത്തിയാക്കി കഴിഞ്ഞു. എന്നാല്‍ വിചാരണ പൂര്‍ത്തിയാകാത്ത റിമാന്‍ഡ് പ്രതികളും സുഖ ചികിത്സയ്ക്കുള്ള പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. അതേസമയം, സുഖചികിത്സ അല്ലെന്നും നട്ടെല്ലിന് അസുഖം ബാധിച്ചതിനാല്‍ ജയിലിലെ ഡോക്ടറുടെ നിര്‍ദേശപ്രകാരം ജില്ലാ ആയുര്‍വേദ മെഡിക്കല്‍ ബോര്‍ഡിന്റെ അനുമതിയോടെയാണ്് ചികിത്സ നല്‍കുന്നതെന്നാണ് ജയില്‍ അധികൃതര്‍ പ്രതികരിച്ചത്.
ഇതിനുമുമ്പും സിപിഎമ്മുകാരായ പ്രതികള്‍ക്ക് സുഖചികിത്സ നല്‍കുന്നതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. സുഖചികിത്സയുടെ സമയത്ത് പല സിപിഎം നേതാക്കളും ഈ പ്രതികളെ ആശുപത്രിയില്‍ രഹസ്യമായി സന്ദര്‍ശിക്കാറുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: