ടെൽഅവീവ് : വെസ്റ്റ് ബാങ്കിൽ ഒരു മാസമായി ബന്ദികളാക്കിയിരുന്ന 10 ഇന്ത്യൻ തൊഴിലാളികളെ രക്ഷപെടുത്തി ഇസ്രായേൽ . വ്യാജ ജോലി വാഗ്ദാനം ചെയ്താണ് പലസ്തീനികൾ ഇവരെ അൽ-ജയിം ഗ്രാമത്തിലേക്ക് കൊണ്ടുപോയത് . അവിടെ വച്ച് ഇവരുടെ പാസ്പോർട്ടുകൾ തട്ടിയെടുക്കുകയും ബന്ദികളാക്കുകയും ചെയ്തു. ഇസ്രായേലിലെ ഇന്ത്യൻ എംബസിയാണ് ഇക്കാര്യം അറിയിച്ചത്.
ഇസ്രായേലിന്റെ പോപ്പുലേഷൻ ആൻഡ് ഇമിഗ്രേഷൻ അതോറിറ്റി, ഇസ്രായേൽ പ്രതിരോധ സേനയുമായും നീതിന്യായ മന്ത്രാലയവുമായും സഹകരിച്ച് ഒറ്റരാത്രികൊണ്ടാണ് ഓപ്പറേഷൻ നടത്തിയത്. രക്ഷപെടുത്തിയ തൊഴിലാളികളെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി.ഈ ഇന്ത്യൻ തൊഴിലാളികളുടെ പാസ്പോർട്ടുകൾ ഉപയോഗിച്ച് പലസ്തീനികൾ ഇസ്രായേലിലേക്ക് കടക്കാൻ ശ്രമിച്ചതായും റിപ്പോർട്ടുകളുണ്ട്.
പാസ്പോർട്ടുകൾ തൊഴിലാളികൾക്ക് തിരികെ നൽകി. വിഷയത്തെ കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും ഇസ്രായേൽ അധികൃതരുമായി ബന്ധപ്പെട്ട് തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ അഭ്യർത്ഥിച്ചിട്ടുണ്ടെന്നും ഇന്ത്യൻ എംബസി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: