കൊല്ലം : ഹിന്ദു വിശ്വാസികളോടുള്ള അവഹേളനം തുടർന്ന് സിപിഎം . ഭക്തർ തങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമായി കാണുന്ന നന്ദികേശനെയാണ് ഇത്തവണം ചെങ്കൊടി നാട്ടാനായി സിപിഎം തെരഞ്ഞെടുത്തത് .
കൊല്ലത്തെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചാണ് നന്ദികേശ ശിൽപ്പത്തിന്റെ തലയ്‌ക്ക് മുകളിൽ ചെങ്കൊടി കെട്ടിയത്. ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലും ചുനക്കര തിരുവൈരൂർ മഹാദേവ ക്ഷേത്രത്തിലും, കടവൂർ മഹാദേവ ക്ഷേത്രങ്ങളിലുമടക്കം പല ശിവക്ഷേത്രങ്ങളിലും വിശ്വാസികൾ ഭക്ത്യാദരപൂർവ്വം കാണുന്നതാണ് നന്ദികേശ ശിൽപ്പം .
ഹിന്ദു വിശ്വാസങ്ങളെ എത്ര അവഹേളിച്ചാലും എതിർപ്പുകൾ ഉണ്ടാവില്ലെന്ന വിശ്വാസത്തിലാണ് സിപിഎം നന്ദിദേവനെയും അപമാനിച്ചിരിക്കുന്നത് . വിശ്വാസങ്ങളെയാണ് വ്രണപ്പെടുത്തിയിരിക്കുന്നതെന്ന് ചിലർ ചൂണ്ടിക്കാട്ടിയെങ്കിലും അത് ചെവിക്കൊള്ളാനും സിപിഎം തയ്യാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: