തിരുവനന്തപുരം: പ്രിയവര്‍ഗ്ഗീസിന്റെ നിയമനത്തില്‍ മുഖ്യമന്ത്രിയും കുറ്റക്കാരനാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. നിയമന നീക്കം മുഖ്യമന്ത്രി അറിഞ്ഞില്ലെങ്കില്‍ അത് അദ്ദേഹത്തിന്റെ കാര്യക്ഷമത ഇല്ലായ്മയാണ്. സര്‍ക്കാര്‍ പ്രവര്‍ത്തിക്കേണ്ടത് ജനങ്ങള്‍ക്ക് വേണ്ടിയാണ്. അല്ലാതെ പാര്‍ട്ടി കേഡര്‍മാര്‍ക്കല്ല. – ഗവര്‍ണര്‍ പറഞ്ഞു.
സര്‍വ്വകലാശാലകളില്‍ സ്വജനപക്ഷപാതം ഇല്ലാതാക്കാനാണ് ശ്രമം. അല്ലാതെ ഈ വിഷയത്തില്‍ വ്യക്തിപരമായ ലക്ഷ്യങ്ങള്‍ ഒന്നുമില്ല. യോഗ്യത ഇല്ലാത്തവരെ സര്‍വ്വകലാശാലകളില്‍ അനുവദിക്കാനാവില്ല. – ഗവര്‍ണര്‍ പറഞ്ഞു.
ഗവര്‍ണറെ ചാന്‍സലറായി നിയമിക്കുന്നത് ദേശീയ തലത്തിലുള്ള ധാരണ പ്രകാരമാണ്. ചാന്‍സലര്‍ സ്ഥാനത്ത് നിന്നും നീക്കുന്നത് സംസ്ഥാനത്തിന്റെ അധികാര പരിധിയിലുള്ള കാര്യമല്ല. – ഗവര്‍ണര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: