തിരുവനന്തപുരം: രണ്ടാം ഘട്ടം മെഗാ തൊഴില്‍ നിയമനമേള (മിഷന് റിക്രൂട്ട്മെന്റ് റോസ്ഗാര്‍ മേള)യുടെ ഭാഗമായി 2022 നവംബര്‍ 22ന് രാവിലെ 9.30 ന് തിരുവനന്തപുരം സി.ആര്.പി.എഫ് ഗ്രൂപ്പ് സെന്ററിന്റെ പളളിപ്പുറം ക്യാമ്പില്‍ നടക്കുന്ന ചടങ്ങിലൂടെ കേന്ദ്ര രാസവസ്തുരാസവളം വകുപ്പ് സഹമന്ത്രി ഭഗവന്ത് ഖുബ്ബ സംസ്ഥാനത്ത് പുതുതായി നിയമിതരായവര്‍ക്ക് നിയമന ഉത്തരവുകള്‍ വിതരണം ചെയ്യും.
തൊഴില്‍ മേളയിലൂടെ പുതുതായി നിയമിക്കപ്പെട്ടവര്‍ക്കുള്ള ഏകദേശം 71,000 നിയമനക്കത്തുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദൂരദൃശ്യസംവിധാനത്തിലൂടെ രാവിലെ 10.30 വിതരണം ചെയ്യുന്നതിന്റെ മുന്നോടിയായാണ് ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: