കൊല്ലം: ഇപോസ് മെഷീന് അടിക്കടി തകരാറിലാകുന്നതു കാരണം റേഷന്‍ കടകളുടെ പ്രവര്‍ത്തനം താളംതെറ്റുന്നു. അടിക്കടി തകരാറിലാവുന്നതോടെ റേഷന്‍ വിതരണം അവതാളത്തില്‍. കഴിഞ്ഞ മൂന്നുദിവസമായി പ്രവര്‍ത്തനം ഭാഗികമെന്ന് റേഷന്‍ വ്യാപാരികള്‍. ഒടിപി ഉപയോഗിച്ചുള്ള റേഷന്‍ വിതരണവും ഫലപ്രദമല്ല.
കഴിഞ്ഞ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ പൂര്‍ണമായും നിലച്ച സംവിധാനം ബുധനാഴ്ചയും വ്യാഴാഴ്ചയും നില അല്പം മെച്ചപ്പെട്ടെങ്കിലും വെള്ളിയാഴ്ചയും ശനിയാഴ്ചയും പൂര്‍ണമായും തടസപ്പെട്ടുവെന്ന് റേഷന്‍കടയുടമകള്‍ പറഞ്ഞു. ഇന്ന് ശരിയാവുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍.
നിലവില്‍ വിവരങ്ങള്‍ തെളിയാന്‍ ഒരുതവണ മെഷിനില്‍ വിരല്‍ വെക്കുന്നതിന് പകരം പലര്‍ക്കും അഞ്ചും ആറും തവണ വിരല്‍ അമര്‍ത്തേണ്ട സ്ഥിതിയാണ്. സംവിധാനം തകരാറിലായതോടെ പലരും കാത്തുനിന്ന് മടങ്ങുന്നു. സോഫ്റ്റ്വെയര് തകരാറിനും റേഷന്കടയുടമകളാണ് നാട്ടുകാരുടെ പഴി കേള്‍ക്കുന്നത്.
നാലുമാസം മുന്‍പ് വരെ മൂന്നും നാലും കിലോവരെ ലഭിച്ചിരുന്ന ആട്ട ഇപ്പോള്‍ തീര്‍ത്തും കിട്ടാനില്ല. നീല, വെള്ള കാര്‍ഡ് ഉടമകള്‍ക്കാണ് നാലുമാസമായി ആട്ട ലഭിക്കാത്തത്. ആളുകള്‍ കൂടുതലായി ആവശ്യപ്പെടുന്ന പുഴുക്കലരിയുടെ ലഭ്യതക്കുറവും റേഷന്‍കട ഉടമകളെ കഷ്ടത്തിലാക്കുന്നു. പുഴുക്കലരിയും പച്ചരിയും തമ്മിലുള്ള വിതരണ അനുപാതം മാറ്റണമെന്നാണ് കാര്‍ഡ് ഉടമകള്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: