Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ഇനി കളിയാട്ടം

ലോക റാങ്കിങ്ങില്‍ ഖത്തറിനേക്കാള്‍ മുന്നിലാണ് ഇക്വഡോര്‍. ഖത്തര്‍ അമ്പതില്‍, ഇക്വഡോര്‍ നാല്‍പ്പത്തിനാലില്‍. ഖത്തര്‍ ആദ്യമായി ലോകകപ്പ് കളിക്കുമ്പോള്‍ ഇക്വഡോറിനിത് നാലാം ടൂര്‍ണമെന്റ്. ഉദ്ഘാടന മത്സരം വേദിയായ അല്‍ ബെയ്‌ത്ത് സ്റ്റേഡിയം ഖത്തറിന് സന്തോഷകരമായ വിജയങ്ങള്‍ സമ്മാനിച്ചയിടം.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Nov 20, 2022, 02:15 pm IST
inFootball

ദോഹ: ഫുട്‌ബോളിനോടുള്ള അഭിനിവേശം പൂര്‍ണതയിലെത്തുന്നത്  മനസ്സില്‍ ഒരു ഇഷ്ട ടീം കൂടുകൂട്ടുമ്പോഴാണ്. ഓരോ ആരാധകനും അവനിഷ്ടപ്പെട്ട ടീമുണ്ട്, ഒരു കൊടിയടയാളമുണ്ട്, ഒരു പിടി താരങ്ങളുമുണ്ട്.

ആ അഭിനിവേശത്തിന്റെ… ആവേശത്തിന്റെ നാലു വര്‍ഷ കാത്തിരിപ്പിന് വിരമമിട്ട് കാല്‍പ്പന്തുകളിയുടെ ലോക പൂരത്തിന് ഇന്ന് കിക്കോഫ്. ഇനി തോല്‍ക്കാന്‍ മനസ്സില്ലാത്തവരുടെ ബലാബല പോരാട്ടത്തിന്റെ ദിനങ്ങള്‍. ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ സമയം രാത്രി 9.30ന് ആതിഥേയരായ ഖത്തറും ഇക്വഡോറും ഏറ്റുമുട്ടും.  

ലോക റാങ്കിങ്ങില്‍ ഖത്തറിനേക്കാള്‍ മുന്നിലാണ് ഇക്വഡോര്‍. ഖത്തര്‍ അമ്പതില്‍, ഇക്വഡോര്‍ നാല്‍പ്പത്തിനാലില്‍. ഖത്തര്‍ ആദ്യമായി ലോകകപ്പ് കളിക്കുമ്പോള്‍ ഇക്വഡോറിനിത് നാലാം ടൂര്‍ണമെന്റ്. ഉദ്ഘാടന മത്സരം വേദിയായ അല്‍ ബെയ്‌ത്ത് സ്റ്റേഡിയം ഖത്തറിന് സന്തോഷകരമായ വിജയങ്ങള്‍ സമ്മാനിച്ചയിടം. അവര്‍ ഇവിടെ അവസാനം കളിച്ച മൂന്ന് അന്താരാഷ്‌ട്ര മത്സരങ്ങളിലും വിജയിച്ചു. ഒമ്പതു ഗോളുകള്‍ നേടിയപ്പോള്‍ ഒന്നുപോലും വഴങ്ങിയില്ല. നവംബര്‍ ഒമ്പതിന് അല്‍ബേനിയയ്‌ക്കെതിരെയാണ്  ഖത്തര്‍ അവസാനമായി കളിച്ചത്. ആ മത്സരത്തില്‍ 1-0 വിജയിച്ചു. ഈ മത്സരത്തില്‍ വിജയഗോള്‍ നേടിയ അല്‍മോയസ് അലിയിലാണ് ഖത്തറിന്റെ പ്രതീക്ഷകള്‍ മുഴുവന്‍.

മൂന്ന് വര്‍ഷം മുമ്പ് ഖത്തര്‍ ഏഷ്യന്‍ ചാമ്പ്യന്മാരാകുമ്പോള്‍ അലിയായിരുന്നു മുന്‍നിര സ്‌കോറര്‍. കേവലം ഏഴ് മത്സരങ്ങളില്‍ നിന്ന് ലക്ഷ്യത്തിലേക്ക് പായിച്ച 10 ഷോട്ടുകളില്‍ ഒമ്പതും ഗോളാക്കി മാറ്റി അത്ഭുതാവഹമായ പ്രകടനമാണ് അലി നടത്തിയത്. 2021 കോണ്‍കാകാഫ് ഗോള്‍ഡ് കപ്പിലും അലിയായിരുന്നു അവരുടെ ടോപ് സ്‌കോറര്‍.  

നായകനും 169 മത്സരങ്ങളിലെ അനുഭവസമ്പത്തുമുള്ള ഹസന്‍ അലി ഹെഡോസ്, മുഹമ്മദ് മുന്‍ടാരി, എന്നിവര്‍ പ്രധാന സ്ട്രൈക്കര്‍മാര്‍. അബ്ദുള്‍ അസീസ് ഹാറ്റെം, കരിം ബൗഡിയാഫ് അലി അസ്സദല്ല എന്നിവര്‍ മധ്യനിരയിലും അബ്ദുള്‍കരിം ഹസ്സന്‍,  ബൗവാലെം ഖൊഖി, ഇസ്മയില്‍ മുഹമ്മദ് തുടങ്ങിയവര്‍ പ്രതിരോധത്തിലും എത്തുമ്പോള്‍ ഗോള്‍ വലയ്‌ക്ക് മുന്നില്‍ സാദ് അലി ഷീബ് എത്താനാണ് സാധ്യത.

മത്സരത്തില്‍ മുഴുവന്‍ സമയം പ്രവര്‍ത്തിക്കുന്ന എഞ്ചിനായാണ് ഇക്വഡോര്‍ ടീം എസ്തുപിയാനെ കണക്കാക്കുന്നത്. ലെഫ്റ്റ് ബാക്കായി കളിക്കുമ്പോഴും മികച്ച ഫോര്‍വേഡാകാനും എസ്തുപിയാനു കഴിയുന്നു.  എന്നര്‍ വലന്‍സിയ എന്ന ഫെനര്‍ബാഷെ താരത്തെ മുന്നേറ്റത്തില്‍ ഇറക്കിയാകും ഇക്വഡോര്‍ ഇന്നിറങ്ങുക. അയര്‍ട്ടന്‍ പ്രെഷ്യാഡോ, റൊമാറിയോ ഇബ്ര തുടങ്ങിയവരാണ് പ്രധാന സ്ട്രൈക്കര്‍മാര്‍.  

മധ്യനിരയില്‍ കാര്‍ലോസ് ഗ്ര്യുസോ,  എയ്ഞ്ചല്‍ മെന, ഗൊണ്‍സാലോ പ്ലാറ്റ, പ്രതിരോധത്തില്‍ ഡീഗോ പലാസിയോസ്,  വില്യം പാച്ചോ, ഫെലിക്സ് ടോറസ് എന്നിവരും എത്തുമ്പോള്‍ ഗോള്‍വലയ്‌ക്ക് മുന്നില്‍ ഹെര്‍മാന്‍ ഗാലിന്‍ഡസായിരിക്കാനാണ് സാധ്യത.

Tags: footballQatarഫിഫ ലോകകപ്പ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഖത്തറിൽ ഗാർഹിക തൊഴിലാളി നിയമനവുമായി ബന്ധപ്പെട്ട വ്യാജ പരസ്യങ്ങൾക്കെതിരെ മുന്നറിയിപ്പ്

Football

ചരിത്രത്തില്‍ മറ്റാര്‍ക്കും ആവര്‍ത്തിക്കാനാവാത്ത അതുല്യ കരിയര്‍: ആദരമര്‍പ്പിച്ച് ബെക്കാം

Football

മിസ് യു മെസി; ദേശീയ ടീമില്‍നിന്ന് ലയണല്‍ മെസ്സി വിരമിച്ചു, വിരമിക്കുന്നത് ലോകകപ്പ് നേടിയ ഇതിഹാസം

Gulf

ഖത്തറിൽ ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നവർക്ക് തടവ്, പിഴ എന്നീ ശിക്ഷാനടപടികൾ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്

Football

ഫുട്‌ബോൾ സൗഹൃദ മത്സരത്തിനിടെ കുഴഞ്ഞുവീണു; പോർച്ചുഗൽ ക്ലബ് താരം കെവിൻ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

പുതിയ വാര്‍ത്തകള്‍

മസ്ജിദിന് മുന്നിൽ ഗണപതി ഘോഷയാത്ര നടത്തരുതെന്ന് പൊലീസ് : ആർപ്പ് വിളിച്ച് , നൃത്തം ചെയ്ത് മസ്ജിദിന് മുന്നിലൂടെ വിഗ്രഹഘോഷയാത്രയുമായി വിശ്വാസികൾ

കേരള കോണ്‍ഗ്രസ് കൂട്ടയടിക്കിടെ പൊലീസുകാര്‍ക്ക് നേരെ ചൂട് ചായ ഒഴിച്ചവര്‍ക്കെതിരെ കേസ്

ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീടിന്റെ ബാങ്ക് ലേലം നടന്നതിലും തട്ടിപ്പ് : സാബു എം ജേക്കബ്.

ദല്‍ഹി യൂണിവേഴ്സിറ്റിയിലെ ജെ‍ന്‍സീകള്‍ക്ക് രാഹുല്‍ ഗാന്ധിയും സിജെപിയും വേണ്ട; 6781 വോട്ടുകള്‍ക്ക് സെക്രട്ടറിസ്ഥാനം പിടിച്ച് എബിവിപിയുടെ റിയ ചാദ് വി

200 കോടിയുടെ ആഡംബര കൊട്ടാരം വിട്ട് 1,700 സ്ക്വയര്‍ ഫീറ്റ് അപ്പാർട്ട്മെന്റിലേക്ക് : സൂര്യയ്‌ക്കും , ജ്യോതികയ്‌ക്കും 681 കോടിയുടെ ആസ്തി

വണ്ടൂര്‍ താലൂക്ക് ആശുപത്രി ലിഫ്റ്റില്‍ കുടുങ്ങിയ സ്ത്രീകളെ പുറത്തെത്തിച്ചു

ലോക മറവി ദിനം തിങ്കളാഴ്ച

റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് എഡിറ്റര്‍ ആന്റോ അഗസ്റ്റിനെ 24 മണിക്കൂര്‍ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു

‘കത്തി കയറി’ റഹ്മാന്റെ ഹഠാ ടീസർ

നാനി-ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.