Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

യൂസഫലിയുടെ സ്‌നേഹത്തണല്‍ ഗാന്ധിഭവനിലെ അമ്മമാര്‍ക്ക് സ്വന്തം; പതിനഞ്ച് കോടിയോളം ചെലവഴിച്ച് നിര്‍മ്മിച്ച മന്ദിരം അമ്മമാര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു

ലളിതമായ ചടങ്ങില്‍ എം എ യൂസഫലി, ഗാന്ധിഭവന്‍ സെക്രട്ടറി പുനലൂര്‍ സോമരാജന്റെ സാന്നിധ്യത്തില്‍ ശിലാഫലകം അനാച്ഛാദനം ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2022, 11:00 am IST
in Kerala

പത്തനാപുരം : ഗാന്ധിഭവനിലെ അമ്മമാര്‍ ഇനി അഗതികളല്ല, അനാഥരുമല്ല. എല്ലാവരും ഇനി എം.എ. യൂസഫലി ഒരുക്കിയ സ്‌നേഹത്തണലിലെ പ്രിയപ്പെട്ടവര്‍. ഗാന്ധിഭവനിലെ അമ്മമാര്‍ക്കായി പതിനഞ്ച് കോടിയിലധികം രൂപ ചെലവഴിച്ച് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി നിര്‍മ്മിച്ച ബഹുനില മന്ദിരം ഇനി അമ്മമാര്‍ക്ക് സ്വന്തം. യൂസഫലി എന്ന മനുഷ്യസ്‌നേഹി ഒരിക്കല്‍ കൂടി ലോകത്തിന് മാതൃകയായിരിക്കുകയാണ്.    

മന്ദിരത്തില്‍ നടന്ന ലളിതമായ ചടങ്ങില്‍ എം എ യൂസഫലി, ഗാന്ധിഭവന്‍ സെക്രട്ടറി പുനലൂര്‍ സോമരാജന്റെ സാന്നിധ്യത്തില്‍ ശിലാഫലകം അനാച്ഛാദനം ചെയ്തു. തുടര്‍ന്ന് ഇരുവരും ഗാന്ധിഭവനിലെ അന്തേവാസികളായ അമ്മിണി, ഹൗസത്ത് ബീവി, പൊന്നമ്മ എന്നീ അമ്മമാരോടൊപ്പം അകത്തേക്ക് പ്രവേശിച്ചു. അമ്മമാര്‍ ചേര്‍ന്ന് നാട മുറിച്ച് മന്ദിരം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വീല്‍ ചെയറിലായിരുന്ന മാലതി, ബേബി സുജാത എന്നീ അമ്മമാരെ യൂസഫലിയും, പുനലൂര്‍ സോമരാജനും ചേര്‍ന്ന് സമീപത്തെ മുറിയിലേക്ക് എത്തിച്ചതോടെ ഗൃഹപ്രവേശച്ചടങ്ങ് പൂര്‍ത്തിയായി.  

എല്ലാ നന്മയുള്ള പ്രവര്‍ത്തനങ്ങളും ഹൃദയത്തിനുള്ളില്‍ നിന്നാണ് താന്‍ ചെയ്യുന്നതെന്നും അമ്മമാര്‍ക്കുള്ള പുതിയ മന്ദിരവും അങ്ങനെയൊന്നാണെന്നും എം.എ. യൂസഫലി മാധ്യമങ്ങളോട് പറഞ്ഞു. മന്ദിരത്തിലെ വൈദ്യുതിയ്‌ക്കും മറ്റ് മെയിന്റനന്‍സ് ജോലികള്‍ക്കുമായി മാസം തോറും വരുന്ന ഒരു ലക്ഷത്തോളം രൂപ ഗാന്ധിഭവന് നല്‍കും. ഇത് തന്റെ മരണശേഷവും തുടരുന്ന രീതിയില്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും യുസഫലി അറിയിച്ചു. ഗാന്ധിഭവനിലെ അന്തേവാസികളായ അച്ഛന്മാര്‍ക്ക് വേണ്ടിയും സമാനമായ രീതിയില്‍ മന്ദിരം നിര്‍മ്മിക്കുമെന്ന് അദ്ദേഹം പറഞ്ഞു.  

2019 മേയ് 4 ന് ശിലാസ്ഥാപനം നടത്തി നിര്‍മ്മാണം ആരംഭിച്ച മന്ദിരത്തില്‍ അത്യാധുനിക സൗകര്യങ്ങളെല്ലാമുണ്ട്. അമ്മമാര്‍ക്ക് പരസഹായമില്ലാതെ ക്രമീകരിക്കാവുന്ന അഡ്ജസ്റ്റബള്‍ സൈഡ് റെയില്‍ കിടക്കകള്‍, ഫര്‍ണീച്ചറുകള്‍ രണ്ട് ലിഫ്റ്റുകള്‍, ലബോറട്ടറി, ഫാര്‍മസി, ലൈബ്രറി, വിനോദസൗകര്യങ്ങള്‍, പ്രാര്‍ത്ഥനാമുറികള്‍, ഡൈനിങ് ഹാള്‍, കിടപ്പുരോഗികള്‍ക്ക് പ്രത്യേക പരിചരണ സംവിധാനങ്ങള്‍, ഡോക്ടര്‍മാരുടെ പരിശോധനാ മുറികള്‍, തീവ്രപരിചരണ വിഭാഗങ്ങള്‍, ആധുനിക ശുചിമുറി ബ്ലോക്കുകള്‍, മാലിന്യസംസ്‌കരണ സംവിധാനങ്ങള്‍, ഓഫീസ് സംവിധാനങ്ങള്‍ എന്നിങ്ങനെയാണിവ. ഒരേസമയം 250 പേര്‍ക്ക് താമസിക്കാം. എം.എ. യൂസഫലിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുന്നു എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും. പത്തനാപുരം കുണ്ടയത്ത് കല്ലടയാറിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന ഗാന്ധിഭവന്‍ അഭയകേന്ദ്രത്തിന് സമീപത്തായി ഒരേക്കര്‍ ഭൂമിയില്‍ നാല്‍പതിനായിരം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലാണ് കെട്ടിടം നിര്‍മിച്ചിട്ടുള്ളത്.  

2016 ഓഗസ്റ്റ് മാസം ഗാന്ധിഭവന്‍ സന്ദര്‍ശിച്ചത് മുതലാണ് അന്തേവാസികളായ അമ്മമാരെ യൂസഫലി ചേര്‍ത്ത് പിടിച്ചത്. അമ്മമാരുടെ ബുദ്ധിമുട്ടുകളും, സ്ഥലപരിമിതിയുമെല്ലാം നേരിട്ട് കണ്ട് ബോധ്യപ്പെട്ട അദ്ദേഹം അമ്മമാര്‍ക്ക് എല്ലാ സൗകര്യങ്ങളോടും കൂടിയ പുതിയ മന്ദിരം നിര്‍മിച്ച് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.

Tags: ലുലുമാള്‍യൂസഫലി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ലുലു ഗ്രൂപ്പിന്റെ സമുദ്രോത്പന്ന കയറ്റുമതി കേന്ദ്രത്തിന്റെ ഉദ്ഘാടനം മന്ത്രി പി. രാജീവ് നിര്‍വഹിക്കുന്നു. എംപിഇഡിഐ ചെയര്‍മാന്‍ ദൊഡ്ഡ വെങ്കടസ്വാമി, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി, എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ എം.എ. അഷ്റഫ് അലി, ഡയറക്ടര്‍മാരായ എം.എ. അല്‍ത്താഫ്, എം.എ. സലിം, സിഒഒ സലിം വി.ഐ. എന്നിവര്‍ സമീപം
Business

ലുലുവിന്റെ സമുദ്രോത്പന്ന കയറ്റുമതി കേന്ദ്രം അരൂരില്‍ തുറന്നു

ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. കൈലാസനാഥന്‍ എന്നിവരോടൊപ്പം ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി, ലുലു ഒമാന്‍ ഇന്ത്യ ഡയറക്ടര്‍ ഏ.വി. ആനന്ദ് റാം, ലുലു ഇന്ത്യ ചീഫ് ഓപ്പറേഷന്‍സ് ഓഫിസര്‍ രജിത് രാധാകൃഷ്ണന്‍ നായര്‍ മുതലായവര്‍
Kerala

ലുലു മാള്‍ ഇനി അഹമ്മദാബാദിലും, നിര്‍മ്മാണം ഉടന്‍ ആരംഭിക്കും; എം.എ. യൂസഫലി ഗുജറാത്ത് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

Kerala

മമ്മൂട്ടി,മോഹന്‍ലാല്‍,പി ടി ഉഷ, ഇ.ശ്രീധരന്‍, ജി.മാധവന്‍ നായര്‍, യേശുദാസ്, കെ എസ് ചിത്ര, യുസഫലി….. മലയാളികളുടെ പേരെടുത്ത് പ്രശംസിച്ച് ഉപരാഷ്‌ട്രപതി

New Release

മതമൗലികവാദികളുടെ ഭീഷണി: ലുലു മാളിലെ തീയേറ്ററുകളിലെ ‘ദ കേരള സ്‌റ്റോറി’ പ്രദര്‍ശനം റദ്ദാക്കി

Kerala

മറുനാടന്‍ മലയാളി യൂ ട്യൂബ് ചാനലിലൂടെ യൂസഫ് അലിക്ക് എതിരേ വ്യാജ ആരോപണം: ഷാജന്‍ സ്‌കറിയക്ക് ലഖ്‌നൗ കോടതിയുടെ സമന്‍സ്

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ കുതിപ്പ്; ഇന്നത്തെ വില അറിയാം

പാലക്കാട്ട് എല്‍ഡിഎഫിന് നേരിടേണ്ടി വന്നത് വന്‍ തിരിച്ചടി

കാസര്‍കോട് രണ്ടിടത്ത് സിപിഎം ലീഗിനെ സഹായിച്ചു: ജി. സുധാകരന്‍

ഇറാനെതിരായ സൈനിക ആക്രമണം അവസാനിപ്പിച്ചതായി യു എസ് വിദേശകാര്യ സെക്രട്ടറി

കെ. സച്ചിദാനന്ദന്‍, അശോകന്‍ ചരുവില്‍

പതനത്തിന് പിന്നില്‍ സാംസ്‌കാരിക പ്രവര്‍ത്തകരുടെ നിലപാടും; ഇടത് ഇക്കോസിസ്റ്റത്തില്‍ വിള്ളല്‍

അസലാം അലൈക്കും കോണ്‍ഗ്രസ്…അസമില്‍ കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 19ല്‍ 18 പേരും മുസ്ലിങ്ങള്‍, കേരളത്തില്‍ 35 മുസ്ലിം എംഎല്‍എമാരില്‍ 30 പേരും യു‍ഡിഎഫ്

മുഖ്യമന്ത്രിമോഹികള്‍ അഴിമതിക്കുരുക്കില്‍; അറിയാക്കഥകള്‍ പുറത്തേക്കിട്ട് ഗ്രൂപ്പുകള്‍

സ്ഥിരം വില്ലന്‍, അവസാനം ഹാസ്യ വേഷങ്ങള്‍; 44വര്‍ഷത്തെ സിനിമാജീവിതത്തിന് വിരാമം

‘ഹിന്ദു വിജയ്‌ക്ക്’ പിന്തുണയില്ലെന്ന് മുസ്ലിം ലീഗ്, ഇൻഡി സഖ്യം പിളർന്നു;തമിഴ്‌നാട്ടിൽ വിജയ് ഇന്ന് അവകാശവാദം ഉന്നയിക്കും

മോഹൻലാൽ അന്ന് എസ് എഫ് ഐ,ശാഖയിൽ ശിക്ഷക് മുഖ്യ ശിക്ഷക് ആയിരുന്ന സന്തോഷ്: ,ക്യാമ്പസിലെ കുട്ടി ഹീറോ ഇനി ഓർമ്മ.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.