ബാലി: ഇന്തോനേഷ്യയില്‍ നടക്കുന്ന ജി20 സമ്മേളനത്തില്‍ ഇന്ത്യയുടെ സാന്നിധ്യവും വേറിട്ട ശബ്ദവും കേള്‍പ്പിച്ച് നിറഞ്ഞ് നിന്ന് മോദി. ഉക്രൈന്-റഷ്യ യുദ്ധത്തെ തള്ളിപ്പറഞ്ഞ്, സമാധാനചര്‍ച്ചകളിലൂടെ പരിഹാരം കണ്ടെത്തണമെന്ന് മോദിയുടെ ആഹ്വാനത്തിന് വലിയ കയ്യടി കിട്ടി.
സമ്മേളനത്തില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി പ്രത്യേകം കൂടിക്കാഴ്ചയും മോദി നടത്തി. ഇന്ത്യ-യുഎസ് തന്ത്രപരമായ ബന്ധങ്ങള്‍ ഇരുനേതാക്കളും പുനപരിശോധിച്ചു. ക്വാണ്ടം കംപ്യൂട്ടിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലകളില്‍ സഹകരണത്തിന് കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതിനെക്കുറിച്ച് ചര്‍ച്ച ചെയ്തു.
അത്താഴവിരുന്നിനിടയില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി ഹസ്താദാനം നടത്തി കുശലങ്ങള്‍ കൈമാറി. ബുധനാഴ്ച ഫ്രാന്‍സ്, ഇന്തോനേഷ്യ, സ്പെയിന്, സിംഗപ്പൂര്‍, ജര്‍മ്മനി, യുകെ, ആസ്ത്രേല്യ, ഇറ്റലി എന്നീ എട്ട് രാജ്യങ്ങളുമായി പ്രത്യേകം ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും.
ഉക്രൈനിലെ ലിവിവ് നഗരത്തില്‍ റഷ്യ മിസൈല്‍ ആക്രമണം നടത്തിയെന്ന വാര്‍ത്ത പരക്കുന്നതിനിടയില്‍ റഷ്യയുടെ വിദേശകാര്യമന്ത്രി സെര്‍ഗി ലാവ് റോവ് വേദിയില്‍ നിന്നും വിടവാങ്ങിയത് സമ്മേളനത്തിന്റെ ശോഭ കെടുത്തി.
അതിനിടെ ഐഎംഎഫ് മാനേജിംഗ് ഡയറക്ടര്‍ ജോജ്ജീവയും സഹമാനേജിംഗ് ഡയറക്ടര്‍ ഗീത ഗോപിനാഥും മോദിയെ പ്രത്യേകം കണ്ട് ആശയവിനിമയം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: