Categories: Samskriti

ശ്രീനാരായണ ഗുരുദേവനെ രബീന്ദ്രനാഥ ടാഗോര്‍ സന്ദര്‍ശിച്ചതിന്റെ ശതാബ്ദിയാഘോഷം 14, 15 തീയതികളില്‍

കവിതാ രചനാ മത്സരം തിങ്കളാഴ്ച രണ്ടിനും കാവ്യാലാപനം ചൊവ്വാഴ്ച രണ്ടിനുള്ള കാവ്യസൗഹൃദത്തിലും നടക്കുന്നതാണ്.

Published by

ശിവഗിരി : ശ്രീനാരായണ ഗുരുദേവനെ ശിവഗിരിയില്‍  രബീന്ദ്രനാഥ ടാഗോര്‍ സന്ദര്‍ശിച്ചതിന്റെ ശതാബ്ദി ആഘോഷം തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ശിവഗിരി മഠത്തില്‍ നടക്കും. 1922 നവംബര്‍ 15 നായിരുന്നു സന്തത സഹചാരി ദീനബന്ധു സി.എഫ്. ആന്‍ഡ്രൂസുമൊത്തു ടാഗോര്‍  ശിവഗിരിയിലെത്തിയത്.
തിങ്കളാഴ്ച രാവിലെ ഒന്‍പതിന് കാവ്യാര്‍ച്ചന മലയാളം സര്‍വ്വകലാശാല  മുന്‍ വൈസ് ചാന്‍സിലര്‍  കെ. ജയകുമാര്‍  ഉദ്ഘാടനം ചെയ്യും.  ശിവഗിരിമഠം  പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി അദ്ധ്യക്ഷത വഹിക്കും. സ്വാമി അവ്യയാനന്ദ, കുരീപ്പുഴ ശ്രീകുമാര്‍,  റഫീക്ക്  അഹമ്മദ് , ഗിരീഷ് പുലിയൂര്‍ , മണമ്പൂര്‍ രാജന്‍ ബാബു, മഞ്ജു വെള്ളായണി,  പി.കെ. ഗോപി , എം.ആര്‍. രേണുകുമാര്‍,  ബാബു പാക്കനാര്‍,  സൂര്യ ബിനോയ്, എസ്. താണുവന്‍ ആചാരി  തുടങ്ങിയവര്‍ കാവ്യാലാപനം നടത്തും. സ്വാമി  വിശാലാനന്ദ, അഡ്വ. പി.എം. മധു തുടങ്ങിയവര്‍ പ്രസംഗിക്കും.
2 ന് കാവ്യരചനാ മത്സരം. രാത്രി ഏഴിന് നൃത്തനൃത്യങ്ങള്‍.

കാവ്യരചനാ മത്സരവും കാവ്യാലാപനവും

ശിവഗിരി :  ശിവഗിരിയില്‍ രവീന്ദ്രനാഥ ടാഗോര്‍ ശ്രീനാരായണ ഗുരുദേവനെ ദര്‍ശിച്ചതിന്റെ ശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായുള്ള കവിതാ രചനാ മത്സരം തിങ്കളാഴ്ച രണ്ടിനും കാവ്യാലാപനം ചൊവ്വാഴ്ച രണ്ടിനുള്ള കാവ്യസൗഹൃദത്തിലും നടക്കുന്നതാണ്. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ നടക്കുന്ന മുഴുനീള ആഘോഷ പരിപാടികളില്‍ ഏവര്‍ക്കും പങ്കെടുക്കാവുന്നതാണെന്നും ശിവഗിരി മഠത്തില്‍ നിന്നും അറിയിക്കുന്നു.  വിവരങ്ങള്‍ക്ക് : 9447551499

ചൊവ്വാഴ്ച രാവിലെ 8 ന് സംഗീതാര്‍ച്ചന – ഗുരുദേവ  കൃതികളുടെ ആലാപനം. 10 ന്  ശതാബ്ദി സമ്മേളനത്തിന് സ്വാമി പരാനന്ദ ഭദ്രദീപ പ്രകാശനം നടത്തും.
വിശ്വഭാരതി കേന്ദ്രസര്‍വ്വകലാശാല വൈസ്ചാന്‍സിലര്‍ ബിദ്യുത് ചക്രബര്‍ത്തി  ഉദ്ഘാടനം ചെയ്യും. ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമി അദ്ധ്യക്ഷത വഹിക്കും. കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് മുഖ്യാതിഥിയും ബിനോയ് വിശ്വം എം. പി. വിശിഷ്ടാതിഥിയും ആയിരിക്കും. ചീഫ്സെക്രട്ടറിയും കവിയുമായ വി.പി. ജോയ്  മുഖ്യപ്രഭാഷണം നടത്തും. സ്വാമി സൂക്ഷ്മാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും.
ധര്‍മ്മസംഘം ജനറല്‍ സെക്രട്ടറി ഋതംഭരാനന്ദ സ്വാമി, പ്രഭാവര്‍മ്മ, ഡോ. കെ. എസ്. രാധാകൃഷ്ണന്‍, പ്രൊഫ. വി. മധുസൂദനന്‍  നായര്‍, അഡ്വ. വി. ജോയി എം.എല്‍. എ., മുനിസിപ്പല്‍ ചെയര്‍മാന്‍  കെ. എം. ലാജി, ധര്‍മ്മസംഘം ട്രഷറര്‍ സ്വാമി ശാരദാനന്ദ എന്നിവര്‍ പ്രസംഗിക്കും. പി.എസ്. ബാബുറാം ഉപഹാര സമര്‍പ്പണം നടത്തും.  സച്ചിദാനന്ദ സ്വാമി രചിച്ച ടാഗോര്‍ ഗുരുസന്നിധിയില്‍ എന്ന ഗ്രന്ഥം വൈസ് ചാന്‍സിലര്‍  വി.പി. ജോയിയ്‌ക്ക് നല്‍കി പ്രകാശനം ചെയ്യും.
രണ്ട് മണിയ്‌ക്ക് കാവ്യ സൗഹൃദം കേരളാ സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് എസ് . ജോസഫ് ഉദ്ഘാടനം ചെയ്യും.  ബോധിതീര്‍ത്ഥ സ്വാമി അദ്ധ്യക്ഷത വഹിക്കും. ഗുരുധര്‍മ്മപ്രചരണ സഭാ സെക്രട്ടറി സ്വാമി ഗുരുപ്രകാശം, ശിവഗിരി മഠം പി.ആര്‍.ഒ. ഇ.എം. സോമനാഥന്‍, പ്രൊഫ. എസ്.  ജയപ്രകാശ് തുടങ്ങിയവര്‍  പ്രസംഗിക്കും. കവികള്‍ കവിതാലാപനം നിര്‍വ്വഹിക്കും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക