കോഴിക്കോട്: ടൂറിസത്തിന് ഏറ്റവമധികം സാധ്യതകളുള്ള സംസ്ഥാനമാണ് കേരളം. എന്നാല്‍ അത് ശരിയായി ഉപയോഗപ്പെടുത്താന്‍ സാധിക്കുന്നില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഡയറക്ടര്‍ സതീഷ് കാശിനാഥ് മറാത്തെ.
12 ലക്ഷം മാത്രം ജനസംഖ്യയുള്ള ഗോവയില്‍ 10 ലക്ഷം ടൂറിസ്റ്റുകള്‍ എത്തുന്നുണ്ട്. അതുകൊണ്ട് അവിടെ വന്‍ വ്യവസായ പദ്ധതികളെക്കുറിച്ച് അവര്‍ ആലോചിക്കുന്നില്ല. കേരളത്തിനും ടൂറിസം സാധ്യത ഏറെയാണ്. ഹോസ്പിറ്റാലിറ്റിയിലും ടൂറിസത്തിലും കേന്ദ്രീകരിച്ച് ചെറുകിട ടൂറിസം പദ്ധതികളാണിവിടെ ആവശ്യം. ജന്മഭൂമിയുടെ നേതൃത്വത്തില്‍ ബാങ്കിങ്, വ്യവസായ, വാണിജ്യ രംഗത്തുള്ളവരുമായി നടത്തിയ സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കര്‍ണാടക ഗ്രാമീണ്‍ ബാങ്ക് മുന്‍ ജനറല്‍ മാനേജര്‍ പ്രദീപ് വര്‍മ്മ വിഷയാവതരണം നടത്തി. ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാര്‍ ആമുഖഭാഷണം നടത്തി. യൂണിറ്റ് മാനേജര്‍ എം.പി. ജയലക്ഷ്മി സതീഷ് മറാത്തേക്ക് ജന്മഭൂമിയുടെ ഉപഹാരം സമര്‍പ്പിച്ചു. മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്സ് വൈസ് പ്രസിഡന്റ് നിത്യാനന്ദ കമ്മത്ത്, ആള് കേരള െ്രെപവറ്റ് ബാങ്കേഴ്സ് അസോസിയേഷന് പ്രതിനിധി മോഹന്‍കുമാര്‍, അക്ഷയ് മുരളി, ഗംഗാധരന് തുടങ്ങിയവര്‍ സംവാദത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: