പാലക്കാട് : കോയമ്പത്തൂര്‍ കാര്‍ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് പാലക്കാടും എന്‍ഐഎ തെരച്ചില്‍. കൊല്ലങ്കോടിനടുത്ത് മുതലമട ചപ്പക്കാടാണ് എന്‍ഐഎ പ്രേേത്യക സംഘം തെരച്ചില്‍ നടത്തിയത്. തമിഴ്നാട്ടിലെ എട്ട് ജില്ലകളിലായി 45 സ്ഥലങ്ങളിലാണ് എന്‍ഐഎ റെയ്ഡ് നടത്തിയത്. സ്ഫോടനക്കേസില്‍ അറസ്റ്റിലായവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇവരുടെ വീടുകളും മറ്റും കേന്ദ്രീകരിച്ചാണ് തെരച്ചില്‍ നടത്തിയത്.
പാലക്കാട് മുതലമടയില്‍ താമസിക്കുന്ന കോയമ്പത്തൂര്‍ സ്വദേശി ഷെയ്ഖ് മുസ്തഫയുടെ വീട്ടിലാണ് എന്‍ഐഎ ഇന്ന് തെരച്ചില്‍ നടത്തിയത്. ഐഎസ് ബന്ധത്തെ തുടര്‍ന്ന് അറസ്റ്റിലായ റിയാസ് അബൂബക്കറിന്റെ ബന്ധുവാണ് മുസ്തഫ. ഇയാള്‍ക്ക് ഏതെങ്കിലും രീതിയില്‍ സ്ഫോടനവുമായി ബന്ധമുണ്ടോയെന്നാണ് പരിശോധിച്ചത്. പുലര്‍ച്ചെ എത്തിയ എന്‍ഐഎ സംഘം മൂന്ന് മണിക്കൂറോളം നീണ്ടു നിന്ന പരിശോധനയ്ക്ക് ശേഷമാണ് മടങ്ങിയത്. മുസ്തഫയുടെ വീട്ടില്‍ നിന്നും ഡിജിറ്റല്‍ ഉപകരണങ്ങളും ഡോക്യുമെന്റുകളും അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്.
തമിഴ്നാട്ടില്‍ കോടൈമേട്, കണിയാമുത്തൂര്‍, സെല്‍വപുരം, ചെന്നൈയിലെ പെരമ്പൂര്‍, പുതുപ്പേട്ടൈ, മണ്ണടി എന്നിങ്ങനെ വവിധ സ്ഥലങ്ങളിലാണ് എന്‍ഐഎ തെരച്ചില്‍ നടത്തിയത്. റെയ്ഡിലെ കണ്ടെത്തല്‍ സംബന്ധിച്ച വിശദാംശങ്ങളൊന്നും അന്വേഷണസംഘം പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ചെന്നൈയില്‍ നിന്ന് ഒരാളെ കസ്റ്റഡിയില്‍ എടുത്തതായും സൂചനയുണ്ട്. സ്ഫോടനത്തില്‍ മരിച്ച ജമേഷ മുബീന് കാര്‍ വിറ്റയാളാണ് ഇതെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: