മാള: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ മൊബൈലില്‍ അശ്ലീല വീഡിയോ കാണിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച സിപിഎം പ്രവര്‍ത്തകനെതിരെ പോലീസ് കേസെടുത്തു. പുത്തന്‍ചിറ പിണ്ടിയത്ത് സരിത്തിനെതിരെയാണ് പോലീസ് കേസെടുത്തത്.
കഴിഞ്ഞ ദിവസം സ്ക്കൂള് വിട്ടുവരികയായിരുന്ന രണ്ട് കുട്ടികളെ ആള് താമസമില്ലാത്ത വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി അശ്ലീല വീഡിയോ കാണിച്ച് കൊടുക്കുകയായിരുന്നു. ഭയന്നുപോയ കുട്ടികള്‍ രക്ഷിതാക്കളോട് വിവരം പറയുകയായിരുന്നു. തുടര്‍ന്ന് രക്ഷിതാക്കള്‍ മാള പോലീസില്‍ പരാതി നല്കി. എന്നാല്‍ സംഭവത്തിന് ശേഷം ഇയാള്‍ ഒളിവിലാണെന്നാണ് വിവരം.
പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സജീവ സിപിഎം പ്രവര്‍ത്തകനാണ് സരിത്ത്. പിണറായി എന്നാണ് നാട്ടില്‍ സരിത്തിനെ വിളിക്കുന്നത്. മദ്യപിച്ച് അയല്‍വാസികളെ ശല്യം ചെയ്യുന്നത് ഇയാളുടെ പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: