ലഖ്നോ: ഉത്തര്‍പ്രദേശിലെ ഗൊല ഗോരഖ്നാഥ് നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ 34000 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ബിജെപി സ്ഥാനാര്‍ത്ഥി വിജയിച്ചു. ബിജെപി സ്ഥാനാര്‍ത്ഥി അമന് ഗിരി സമാജ് വാദി പാര്‍ട്ടിയുടെ എതിര്‍സ്ഥാനാര്‍ത്ഥി വിനയ് തിവാരിയെയാണ് തോല്പിച്ചത്.
ഗോല ഗോരഖ് നാഥിനെ ഒരു ചെറിയ കാശിയായി വികസിപ്പിച്ചതാണ് വിജയത്തിന് പിന്നിലെന്ന് അമന് ഗിരി അഭിപ്രായപ്പെട്ടു. അമന് ഗിരിയുടെ അച്ഛനായ എംഎല്‍എ അരവിന്ദ് ഗിരിയുടെ മരണത്തെതുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. അമന് ഗിരിയ്ക്ക് ആകെ 1,24,810 വോട്ടുകള്‍ ലഭിച്ചു.
ബിജെപി സ്ഥാനാര്‍ത്ഥിയെ വിജയിപ്പിച്ച വോട്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നന്ദി പറഞ്ഞു. ബിജെപിയുടെ ഇരട്ട എഞ്ചിന് സര്‍ക്കാരിലുള്ള (കേന്ദ്രത്തിനും സംസ്ഥാനത്തിലും ബിജെപി സര്‍ക്കാരുകളുടെ ഭരണം) ജനങ്ങളുടെ വിശ്വാസമാണ് കണ്ടതെന്ന് യോഗി ആദിത്യനാഥ് ട്വീറ്റിലൂടെ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: