മോസ്കോ: ഹിരോഷിമയിലെ ആണവായുധപ്രയോഗം ഒരിയ്ക്കല്‍ കൂടി ഫ്രഞ്ച് പ്രസിഡന്റ് മാക്രോണിനെ ഓര്‍മ്മപ്പെടുത്തി വ്ളാഡിമിര്‍ പുടിന്. യുദ്ധം അവസാനിപ്പിക്കാന്‍ പ്രധാന നഗരങ്ങളെ ആക്രമിക്കേണ്ടതില്ല എന്നായിരുന്നു പുടിന്റെ മറുപടി. അതായത്, ചെറിയ നഗരങ്ങളിലാണെങ്കിലും അണുബോംബ് പ്രയോഗിക്കുന്നതോടെ ഉക്രൈനുമായുള്ള യുദ്ധം അവസാനിക്കും എന്ന് ഓര്‍മ്മപ്പെടുത്തുകയായിരുന്നു പുടിന്.
ഇതോടെ റഷ്യ ആണവായുധം പ്രയോഗിച്ചേക്കുമെന്ന ഭീതി പരന്നിരിക്കുകയാണ്. നേറ്റോ രാജ്യങ്ങള്‍ ഒന്നടങ്കം ഉക്രൈനെ മറയാക്കി റഷ്യയെ നിരന്തരം ആക്രമിച്ച് ക്ഷീണിപ്പിക്കുക എന്ന തന്ത്രമാണ് അമേരിക്ക ഉള്‍പ്പെടെ നടത്തിവരുന്നത്.
ഉക്രൈന് റഷ്യയ്ക്കെതിരെ വലിയൊരു അണുബോംബ് പ്രയോഗത്തിന് തയ്യാറെടുക്കുകയാണെന്ന് റഷ്യ ഒരിയ്ക്കല്‍ കൂടി ആരോപിച്ചിരിക്കുകയാണ്. പുടിനുമായുള്ള സംഭാഷണത്തില്‍ വൈകാതെ അദ്ദേഹം തന്ത്രപരമായ ആണവായുധം പ്രയോഗിച്ചേക്കുമെന്ന് ഭയക്കുന്നതായി ഫ്രഞ്ച് പ്രസിഡന്റ് മാക്രോണ്‍ അഭിപ്രായപ്പെട്ടു.
റഷ്യയുടെ യുദ്ധക്കപ്പലുകള്‍ക്ക് നേരെ ഡ്രോണ്‍ ആക്രമണം: യുകെ അംബാസഡറെ വിളിച്ച് വരുത്തി റഷ്യ
കരിങ്കടലില്‍ റഷ്യയുടെ യുദ്ധക്കപ്പല്വ്യൂഹത്തിനെതിരെ ഉക്രൈന് ആക്രമണം നടത്തിയത് യുകെയുടെ സഹായത്തോടെയാണെന്ന് കണ്ടെത്തിയതായി റഷ്യ. റഷ്യയുടെ പ്രതിരോധമന്ത്രാലയമാണ് ഇക് കണ്ടെത്തിയത്. ഇതിന്റെ പേരില്‍ യുകെ അംബാസഡറെ വിളിച്ച് വരുത്തി റഷ്യ താക്കീത് നല്കി. സെവസ്റ്റോപോളില്‍ റഷ്യയുടെ യുദ്ധക്കപ്പല്‍ വ്യൂഹത്തിന് നേരെ യുകെയുടെ സഹായത്തോടെ ഡ്രോണ്‍ ആക്രമണം നടത്തിയെന്നാണ് ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: