തിരുവനന്തപുരം: എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയെ വികസിത രാഷ്‌ട്രമാക്കാന്‍ കഴിയുമെന്ന് കേന്ദ്രമന്ത്രി സീതാരാമന്‍. അഭിമാനവും ആത്മവിശ്വസവുമാണ് അതിന് ആവശ്യം. ആത്മനിര്‍ഭര്‍ ഭാരതം അതിനുവേണ്ടിയുള്ളതാണ്. മോദി സര്‍ക്കാര്‍ ആത്മനിര്‍ബര്‍ഭാരത് ഭാരതത്തിന് പുതുജീവന്‍ നല്‍കി .’സഹകരണ ഫെഡറലിസം: ആത്മനിര്‍ഭര്‍ ഭാരതിലേക്കുള്ള പാത’ എന്ന വിഷയത്തില്‍ രണ്ടാമത്തെ പി.പരമേശ്വരന്‍ സ്മാരക പ്രഭാഷണം നടത്തിക്കൊണ്ട് മന്ത്രി പറഞ്ഞു.
. സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ് എന്നിവയ്‌ക്ക് കീഴില്‍ എല്ലാവരുടെയും താല്‍പ്പര്യങ്ങള്‍ കേന്ദ്ര ഗവണ്മെന്റ് പരിപാലിക്കുന്നുണ്ട് സഹകരണ ഫെഡറലിസം രാജ്യത്ത് കൂടുതല്‍ ഐക്യബോധം കൊണ്ടുവരും. മഹാമാരി സമയത്ത് ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കാന്‍ സംസ്ഥാനങ്ങളും കേന്ദ്രവും ഒരുമിച്ച് പ്രവര്‍ത്തിച്ചതായി അവര്‍ പറഞ്ഞു.
കേന്ദ്ര സംസ്ഥാന ബന്ധങ്ങളുടെ ഉദാത്ത മാതൃകയാണ് ജി എസ് ടി കൗണ്‍സില്‍. വിവിധ രാഷ്‌ട്രീയപാര്‍ട്ടിയില്‍പെട്ട ധനമന്ത്രിമാര്‍ ഒന്നിച്ചിരുന്നാണ് തീരുമാനം എടുക്കുന്നത്. സാധാരണക്കാര്‍ക്ക് ഭരണത്തിന്റെ പ്രയോജനം നേരിട്ടു ലഭിക്കാനുള്ള പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. സെസ്സായി പിരിക്കുന്നതുക സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നില്ല എന്നത് വാസ്തവവിരുദ്ധമാണ്. റോഡ് മുതല്‍ സ്‌കൂളുകള്‍ വരെ പണിയാനാണ് സെസ്സ് തുക നല്‍കുന്നത്. വസ്തുതകളുടെ അടിസ്ഥാനത്തിലല്ല രാഷ്‌ട്രീയത്തിന്റെ മാത്രം അടിസ്ഥാനത്തിലാണ് കേന്ദ്രസംസ്ഥാന ബന്ധത്തെ ചിലര്‍ വിമര്‍ശിക്കുന്നത്.എന്ത് ആവശ്യത്തിനായിട്ടാണൊ സെസ് പിരിക്കുക ആ ആവശ്യത്തിനുമാത്രമാണ് ഉപയോഗിക്കുന്നത്. സംസ്ഥാനങ്ങള്‍ മുഖേനയാണ് ചെലവിടുന്നതും . നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.
സൗജന്യങ്ങള്‍ നല്‍കാന്‍ വായ്പ എടുക്കുന്നത് നല്ല കീഴ്‌വഴക്കമല്ലെന്നും നിര്‍മല സീതാരാമന്‍ കുറ്റപ്പെടുത്തി. തെറ്റായ രീതിയില്‍ സംസ്ഥാനങ്ങള്‍ വായ്പ എടുക്കുന്നതില്‍ ഇടപെടാന്‍ കേന്ദ്രത്തിന് അധികാരമുണ്ട്. രാഷ്‌ട്രീയ വിജയം നേടാന്‍ ഉദ്യോഗസ്ഥരെ രാഷ്ടീയവത്ക്കരിക്കരുത്. കേന്ദ്ര ഡെപ്യൂട്ടേഷനില്‍ ഉദ്യോഗസ്ഥരെ വിടാന്‍ ചില സംസ്ഥാനങ്ങള്‍ മടിക്കുന്നതിനെയും കേന്ദ്ര ധനമന്ത്രി വിമര്‍ശിച്ചു.
ശ്രീരാമകൃഷ്ണ മിഷന്‍ പ്രസിഡന്റ് സ്വാമി മോക്ഷവ്രതാനന്ദ സമ്മേളനം ഉദ്ഘാടനം ചെയ്തു.വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍.സഞ്ജയന്‍ അധ്യക്ഷവഹിച്ചു . കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍, ഒ.രാജഗോപാല്‍, എസ്.രാജന്‍പിള്ള, ഡോ. എം.മോഹന്‍ദാസ്, ഡോ. സി.വി.ജയമണി തുടങ്ങിയവര്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: