തിരുവനന്തപുരം: കോര്‍പറേഷനിലെ താല്കാലിക തസ്തികകളിലേക്കുള്ള നിയമനത്തിന് സഖാക്കളുടെ പട്ടിക ചോദിച്ച് താന്‍ കത്തയച്ചിട്ടില്ലെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്. അതേസമയം, സഖാക്കളുടെ പട്ടിക ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് കത്തയച്ചത് സത്യപ്രതിജ്ഞാ ലംഘനമെന്ന് പ്രതിപക്ഷം ആരോപിച്ചു. ലിസ്റ്റ് ചോദിച്ച് മേയര്‍ കത്തയച്ചില്ലെങ്കില്‍ വ്യാജകത്തില്‍ സൈബര്‍ സെല്ലില്‍ പരാതി നല്കി കത്ത് എവിടെ നിന്നാണ് വന്നതെന്ന് അന്വേഷിക്കുകയാണ് വേണ്ടതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് ആവശ്യപ്പെട്ടു. തിരുവനന്തപുരം കോര്‍പറേഷനില്‍ പതിറ്റാണ്ടുകളായി സിപിഎം നേതാക്കളെ തിരുകി കയറ്റുന്നതിന്റെ അവസാന ഉദാഹരണമാണിത്. അടിയന്തരമായി സര്‍ക്കാര്‍ ഇടപെട്ട് ഈ ഭരണസമിതി പിരിച്ചുവിടണം. ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകും വി.വി.രാജേഷ് പറഞ്ഞു. ഇടതുമുന്നണി ഭരിക്കുന്ന തിരുവനന്തപുരം കോര്‍പറേഷനില്‍ 295 താല്‍ക്കാലിക തസ്തികകളിലേക്കു പാര്‍ട്ടിക്കാരെ തിരുകിക്കയറ്റാന്‍ ലിസ്റ്റ് ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനു മേയര്‍ ആര്യ രാജേന്ദ്രന്റെ പേരില്‍ അയച്ച കത്ത് പുറത്തുവന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: