ന്യൂദല്‍ഹി: വിഐപികളെയും സര്‍ക്കാര്‍ സംവിധാനങ്ങളെയെല്ലാം തട്ടിച്ച് പണം പിടുങ്ങുന്ന തട്ടിപ്പ് വീരനെ തട്ടിച്ച മന്ത്രിയാണ് ആം ആദ്മിയുടെ സത്യേന്ദര്‍ ജെയിനെന്ന് ബിജെപി വക്താവ് ഷെഹ്സാദ് പൂനവാല.
“കെജ്രിവാളിന്റെ അടുത്ത സുഹൃത്തുകൂടിയായ സത്യേന്ദര്‍ ജെയിന് തട്ടിപ്പ് വീരന് സുകേഷ് ചന്ദ്രശേഖറില്‍ നിന്നും പിടുങ്ങിയത് 10 കോടി രൂപയാണ്. ഇപ്പോഴും ഹവാല ഇടപാടുകളുമായി ബന്ധപ്പെട്ട് കഴിഞ്ഞ നാലഞ്ച് മാസങ്ങളായി ജയിലിലാണ് സത്യേന്ദര്‍ ജെയിന്. സര്‍ക്കാര്‍ സംവിധാനങ്ങളെയും വലിയ വ്യക്തികളെയും തട്ടിപ്പ് പണം പിടുങ്ങുന്ന സുകേഷില്‍ നിന്നും പണം പിടുങ്ങുകയായിരുന്നു സത്യേന്ദര്‍ ജെയിന്.”- ബിജെപി വക്താവ് ഷെഹ്സാദ് പൂനവാല പറഞ്ഞു.
“സുകേഷ് ചന്ദ്രശേഖറിനെ രാജ്യസഭാ എംപിയും ആംആദ്മി നേതാവും ആക്കുന്നതിന് പിടുങ്ങിയത് 50 കോടി രൂപയാണ്. ഇതാണ് ആം ആദ്മിയുടെ യഥാര്‍ത്ഥ മുഖം. “- ഷെഹ്സാദ് പൂനവാല പറയുന്നു.
“ഇത്രയേറെ തട്ടിപ്പുകള്‍ കണ്ടെത്തിയിട്ടും അരവിന്ദ് കെജ്രിവാള് സത്യേന്ദര്‍ ജെയിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാത്തതെന്താണ്? ജയിലില്‍ മസാജും വീട്ടിലെ ഭക്ഷണവും ഉള്‍പ്പെടെ വലിയ സുഖവാസത്തില്‍ കഴിയുകയാണ് ആംആദ്മി മന്ത്രി സത്യേന്ദര്‍ ജെയിനെന്ന് കഴിഞ്ഞ ദിവസം ഇഡി കോടതിയില്‍ പറഞ്ഞിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും ഉണ്ട്. “- ഷെഹ്സാദ് പൂനവാല പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: