പെര്‍ത്ത്: ട്വന്റി 20 ലോകകപ്പില്‍ ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് ആദ്യ തോല്‍വി. സൂപ്പര്‍ 12 പോരാട്ടത്തില്‍ ഇന്ത്യയെ ദക്ഷിണാഫ്രിക്ക 5 വിക്കറ്റിന് തകര്‍ത്തു. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സ് എന്ന ദുര്‍ബല സ്കോര്‍ ആണ് ഉയര്‍ത്തിയത്. മറുപടി ബാറ്റിങ്ങില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 19.4 ഓവറില്‍ ദക്ഷിണാഫ്രിക്ക വിജയലക്ഷ്യം മറികടന്നു
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര് കളി മറന്ന പിച്ചില്‍ കില്ലര്‍ മില്ലറുടെയും എയ്ഡന്‍ മാര്‍ക്രമിന്റേയും ബാറ്റിംഗ് കരുത്തിലാണ് ദക്ഷിണാഫ്രിക്ക വിജയം നേട്ിയത്.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. രോഹിത് ശര്‍മ്മ 14 പന്തില്‍ 15നും കെ എല്‍ രാഹുല്‍ 14 പന്തില്‍ 9നും വിരാട് കോലി 11 പന്തില്‍ 12നും ദീപക് ഹൂഡ 3 പന്തില്‍ പൂജ്യത്തിനും ഹാര്‍ദിക് പാണ്ഡ്യ 3 പന്തില്‍ 2നും പുറത്തായതോടെയാണ് ഇന്ത്യ 49ന് 5 എന്ന നിലയിലേക്ക് തകര്‍ന്നു. സൂര്യയുടെ ഒറ്റയാള്‍ പോരാട്ടമാണ് 20 ഓവറില്‍ 133 എന്ന സ്കോറിലെത്തിച്ചത്. സൂര്യ 40 പന്തില്‍ 68 റണ്‍സെടുത്തു. അര്‍ധസെഞ്ചുറിയുമായി സ്വതസിദ്ധമായ ശൈലിയില്‍ 6 ഫോറും 3 സിക്സും പറത്തിയ സൂര്യകുമാറിന്റെ രക്ഷാപ്രവര്‍ത്തനം 19ാം ഓവറിലെ അഞ്ചാം പന്ത് വരെ നീണ്ടു. ദിനേശ് കാര്‍ത്തിക്(15 പന്തില്‍ 6), രവിചന്ദ്രന്‍ അശ്വിന്(11 പന്തില്‍ 7), മുഹമ്മദ് ഷമി(2 പന്തില്‍ 0), ഭുവനേശ്വര്‍ കുമാര്‍(6 പന്തില്‍ 4*), അര്‍ഷ്ദീപ് സിംഗ്(1 പന്തില്‍ 2*) എന്നിങ്ങനെയാണ് മറ്റുള്ള ഇന്ത്യന്‍ താരങ്ങളുടെ സംഭാവന. . ദക്ഷിണാഫ്രിക്കയ്ക്കായി ലുങ്കി എന്‍ഗിഡി നാല് ഓവറില്‍ 29 റണ്‍സിന് നാല് പേരെയും വെയ്ന്‍ പാര്‍നല്‍ വെറും 15 റണ്ണിന് മൂന്ന് പേരെയും പുറത്താക്കി. ആന്റിച്ച് നോര്‍ക്യയ്ക്കാണ് മറ്റൊരു വിക്കറ്റ്.
മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ തുടക്കവും ശുഭകരമായിരുന്നില്ല. ഇന്നിംഗ്സിലെ രണ്ടാം ഓവറില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ക്വിന്റണ്‍ ഡികോക്കിനെയും(3 പന്തില്‍ 1), റൈലി റൂസ്സേയേയും(2 പന്തില്‍ 0) അര്‍ഷ്ദീപ് സിംഗ് മടക്കി. ആറാം ഓവറിലെ നാലാം പന്തില്‍ നായകന് തെംബാ ബാവുമയെ മുഹമ്മദ് ഷമിയും പറഞ്ഞയച്ചു. ക്യാച്ച്, റണ്ണൗട്ട് അവസരങ്ങള്‍ കളഞ്ഞുകുളിച്ചതോടെ ഇന്ത്യ കളി കൈവിട്ടു.
41 പന്തില്‍ 52 റണ്‍സെടുത്ത ഏയ്ഡന്‍ മാര്‍ക്രമിനെ ഹാര്‍ദിക് പാണ്ഡ്യ 15.4 ഓവറില്‍ പുറത്താക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക ജയം ഏറെക്കുറം ഉറപ്പിച്ചിരുന്നു. അവസാന ഓവറുകള്‍ അടക്കത്തടെ എറിഞ്ഞ ഇന്ത്യന്‍ ബൗളര്‍മാര്‍ പ്രതിക്ഷ നല്‍കിയെങ്കിലും 8ാം ഓവറില്‍ അശ്വിനെ രണ്ട് സിക്സിന് പറത്തിയ മില്ലര്‍ അതു കെടുത്തി. മില്ലര്‍ 46 പന്തില്‍ 56 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.
മുന്‍ മത്സരങ്ങളില്‍ പാകിസ്ഥാനെയും നെതര്‍ലന്‍ഡ്സിനെയും പരാജയപ്പെടുത്തിയ ഇന്ത്യക്ക് ഇന്ന് ജയിച്ചിരുന്നെങ്കില്‍ സെമി ഏതാണ്ട് ഉറപ്പിക്കാമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: