തിരുവനന്തപുരം: കരകൗശലവിദഗ്ധരെയും ശില്പികളെയും വ്യാപാരികളെയും പ്രോത്സാഹിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ വോക്കല്‍ ഫോര്‍ ലോക്കല്‍ പ്രചാരണ പരിപാടി എല്ലാവരും ഏറ്റെടുക്കണമെന്നും മുരളീധരന് ആവശ്യപ്പെട്ടു.
കരകൗശല രംഗത്ത് പ്രവര്‍ത്തിക്കുന്ന തൊഴിലാളികളുടെ നൈപുണ്യവും കലയും നിസ്തുലമായ തൊഴില്‍ സേവനവും ഭാരതത്തെ സ്വാശ്രയമാക്കുന്നതിനുള്ള വലിയ സ്രോതസുകളാണെന്നും കേന്ദ്ര സഹമന്ത്രി മന്ത്രി കൂട്ടിചേര്‍ത്തു. ബാലരാമപുരം കൈത്തറി പോലെ ലോകശ്രദ്ധയാകര്‍ഷിച്ച ബ്രാന്‍ഡുകള്‍ ഇനിയുമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
അഖിലേന്ത്യ കരകൗശല പ്രദര്‍ശന വിപണനമേള തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുരളീധരന്. തദ്ദേശിയ ഉത്പന്നങ്ങളെ ആഗോള ഉത്പന്നങ്ങളുടേതിന് തുല്യമായ നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന സ്വാശ്രയ യജ്ഞത്തിന് കരുത്ത് പകരുന്നതാണ് അനന്തപുരി ക്രാഫ്റ്റ് മേളയെന്നു കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു. സുസ്ഥിരവും ശക്തവും ആയ ഒരു രാഷ്ട്രത്തിന്റെ അടിസ്ഥാനം സ്വാശ്രയത്വം തന്നെയെന്നും ആത്മനിര്‍ഭരഭാരത സങ്കല്പ്പത്തിനായി ഒരുമിച്ച് കൈകോര്‍ക്കാമെന്നും വി.മുരളീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: