ചെന്നൈ : കോയമ്പത്തൂര്‍ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ‘ഇസ്ലാമിയ പ്രചാര പേരവൈ’ എന്ന സംഘടന കേന്ദ്രീകരിച്ചും അന്വേഷണം. സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ ഖാദര്‍. മുഹമ്മദ് ഹുസൈന് എന്നിവരെ അന്വേഷണ വിധേയമായി ചോദ്യം ചെയ്തു വരികയാണ്. രാമനാഥപുരം ജില്ലയിലെ ഏര്‍വാടിയിലാണ് ഇസ്ലാമിയ പ്രചാര പേരവൈ പ്രവര്‍ത്തിക്കുന്നത്.
കൂട്ട ആള്‍നാശം ലക്ഷ്യമിട്ടാണ് സ്ഫോടനത്തിന് ആസൂത്രണം ചെയ്തത്. ഇതില്‍ അബ്ദുള്‍ ഖാദര്‍ ഇസ്ലാമിയ പ്രചാര പേരവൈയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകനും മുഹമ്മദ് ഹുസൈന് ഇതിന്റെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുന്ന വ്യക്തിയുമാണ്. സ്ഫോടനത്തില്‍ കൊല്ലപ്പെട്ട എഞ്ചിനീയറിങ് ബിരുദധാരി ജമേഷ മുബീനിനെ കേന്ദ്രീകരിച്ചുള്ള അന്വേഷങ്ങളാണ് ഇസ്ലാമിയ പ്രചാര പേരവൈയിലേക്ക് നീണ്ടത്.
കേസ് അന്വേഷണചുമതല നിലവില്‍ എന്‍ഐഎയ്ക്ക് കൈമാറിയെങ്കിലും സംസ്ഥാന പോലീസ് കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കും. സംഭവത്തില്‍ പ്രാഥമിക വിവര ശേഖണവും എന്‍ഐഎ പൂര്‍ത്തിയാക്കി. ഇതുമായി ബന്ധപ്പെട്ട് ഇന്ന് കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നും സൂചനയുണ്ട്. സ്ഫോടനം ചാവേര്‍ ആക്രമണമാണെന്ന നിരീക്ഷണം തെളിയുന്ന വിവരങ്ങള്‍ കണ്ടെത്തിയതോടെയാണ് അന്വേഷണം എന്‍ഐഎയ്ക്ക് കൈമാറിയത്.
കോയമ്പത്തൂര്‍ കാര്‍ സ്ഫോടനത്തിന് പിന്നില്‍ കൃത്യമായ ആസൂത്രണം നടന്നിട്ടുണ്ട്. ഓണ്‍ലൈന്‍ വഴി സ്ഫോടക വസ്തുക്കള്‍ വരുത്തിച്ചാണ് സ്്ഫോടനം നടത്തിയത്. ഇത് കൂടാതെ പല സ്ഥലങ്ങളിലും വിവിധ സ്ഥാപനങ്ങളിലും സ്ഫോടനത്തിനായി ഇയാള്‍ പദ്ധതി തയ്യാറാക്കിയിരുന്നു. നിലവില്‍ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലുള്ള അഞ്ച പേരുമായി കഴിഞ്ഞ ദിവസങ്ങളില്‍ ബന്ധപ്പെട്ടവരിലേക്കാണ് അന്വേഷണം നീളുന്നത്. കൊല്ലപ്പെട്ട ജമേഷ മുബീന്റെ ഭാര്യ നസ്രേത്തിനെയും അന്വേഷണ സംഘം ചോദ്യം ചെയ്തു. ഇവര്‍ സംസാരശേഷി കുറവുള്ള ഇവരെ ആംഗ്യഭാഷാ വിദഗ്ധരുടെ സഹായത്തോടെയാണ് ചോദ്യം ചെയ്തത്. കൂടാതെ നിരോധിത സംഘടന അല്‍ ഉമയുടെ കോയമ്പത്തൂരിലെ പ്രവര്‍ത്തകരും അന്വേഷണ പരിധിയിലുണ്ട്.
സംഭവത്തില്‍ എന്‍ഐഎ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. അസ്വഭാവിക മരണം, സ്ഫോടനം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുകയാണ്. സ്ഫോടനത്തില്‍ 1908ലെ എക്സ്പ്ലോസീവ്സ് സബ്സ്റ്റന്‍സ് ആക്ട് സിആര്‍പിസി 174 പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. എന്‍ഐഎ ചെന്നൈ യൂണിറ്റ് ഇന്‍സ്പെക്ടര്‍ എസ്. വിഗ്നേഷിനാണ് കേസ് അന്വേഷണത്തിന്റെ ചുമതല നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: