തിരുവനന്തപുരം: തന്നെ തോമസ് ഐസക് മൂന്നാറിലേക്ക് ക്ഷണിച്ചിരുന്നു എന്ന ആരോപണം നിഷേധിച്ച് ഐസക്. സ്വബോധമുള്ളവര്‍ ആരെങ്കിലും സ്വപ്നയെ മൂന്നാറിലേക്ക് ക്ഷണിക്കുമോ? വേണ്ടത്ര താമസസൗകര്യമില്ലാത്ത മൂന്നാറിലേക്ക് ആരെങ്കിലും കറങ്ങാന്‍ ക്ഷണിക്കുമോ?- ഐസക് ചോദിച്ചു.
സ്വപ്ന വീട്ടിലെത്തിയപ്പോള്‍ മുകളിലേക്ക് വിളിച്ചതില്‍ അസ്വഭാവികതയില്ല. വീട്ടില്‍ താഴെയും മുകളിലും സ്വീകരണമുറികളുണ്ട്. ഞാന്‍ ആരു വന്നാലും ചിരിച്ചുകൊണ്ടും സ്നേഹത്തിലുമാണ് പറയുക. അതില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും തോന്നിയാല്‍ എന്റെ തലയില്‍ വെയ്ക്കേണ്ട. – തോമസ് ഐസക്ക് പറഞ്ഞു.
സ്വപ്ന എന്റെ പേര് പറഞ്ഞത് ബോധപൂര്‍വ്വമാണ്. ബിജെപിയുടെ ദത്തുപുത്രിയാണ് സ്വപ്ന. അവര്‍ക്ക് കൃത്യമായ രാഷ്ട്രീയ അജന്‍ഡയുണ്ട്. – തോമസ് ഐസക്ക് കുറ്റപ്പെടുത്തി.
കടകം പള്ളി സുരേന്ദ്രനും പി. ശ്രീരാമകൃഷ്ണനും പ്രത്യക്ഷമായിതന്നെ ക്ഷണിക്കുമ്പോള്‍ പരോക്ഷമായാണ് തോമസ് ഐസക് തന്നെ ക്ഷണിച്ചതെന്നാണ് സ്വപ്ന സുരേഷിന്റെ ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: