തിരുവനന്തപുരം: ആദ്ധ്യാത്മിക വിഷയങ്ങളില്‍ ശരിയായ പഠനം ആവശ്യമാണെന്നും മികച്ച പുസ്തകങ്ങളും പ്രസദ്ധീകരണങ്ങളും അതിനായി ഉണ്ടാകണമെന്നും ചരിത്രകാരനും സെന്റര്‍ ഫോര്‍ ഹെറിറ്റേജ് സ്റ്റഡീസ് മുന്‍ ചെയര്‍മാനുമായ ടി പി ശങ്കരന്‍കുട്ടി നായര്‍ . പി മാധവജിയുടെ ക്ഷേത്ര ചൈതന്യ രഹസ്യം പോലുള്ള പുസ്തകങ്ങള്‍ ഇക്കാര്യത്തില്‍ മാതൃകയാണ്. കേരള ക്ഷേത്ര സംരക്ഷണ സമിതി മുഖ മാസിക ക്ഷേത്രശക്തിയുടെ പ്രചരണാര്‍ത്ഥം ഇടപഴനി കുമാരാരാമം ശ്രീ ബാല സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ നടന്ന ക്ഷേത്രശക്തി സദസ്സില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മികച്ച പുസ്തകങ്ങള്‍ വാങ്ങുന്ന ശീലം ഉണ്ടായാല്‍ മാത്രം പോര. വായിക്കുകകൂടി വേണം. സംസ്‌ക്കാരത്തെക്കുറിച്ച് അറിയാനും പകര്‍ന്നു കൊടുക്കാനും വായനയിലൂടെ ലഭിക്കുന്ന അറിവ് ഗുണകരമാകും. ആദ്ധ്യാത്മിക ഗ്രന്ഥങ്ങള്‍ പരമാവധി ആളുകളില്‍ എത്തിക്കുന്നതില്‍ ക്ഷേത്ര സംരക്ഷണ സമിതി പോലുള്ള സംഘടനകള്‍ക്ക് പ്രധാന പങ്ക് വഹിക്കാനാകും. അദ്ദേഹം പറഞ്ഞു.
ജന്മഭൂമി ന്യൂസ് എഡിറ്റര്‍ പി ശ്രീകുമാറിന് കോപ്പി നല്‍കി ക്ഷേത്ര ചൈതന്യ രഹസ്യം പുതിയ പതിപ്പിന്റെ പ്രകാശനവും ശങ്കരന്‍കുട്ടി നായര്‍ നിര്‍വഹിച്ചു. ജനം ടിവി പ്രോഗ്രാം മേധാവി അനില്‍ നമ്പ്യാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു . ക്ഷേത്രശക്തി എഡിറ്റര്‍ സി കെ കുഞ്ഞ് അധ്യക്ഷ്യം വഹിച്ചു. അനന്തപുരി ഹിന്ദുധര്‍മ്മ പരിഷത്ത് ചെയര്‍മാന്‍ എം ഗോപാല്‍, സമിതി ഭാരവാഹികളായ ഷാജു വേണുഗോപാല്‍, വി ടി ബിജു, അഡ്വ. ബോബി ഗോപാല്‍, മുക്കംംപാലംമൂട് രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക