മെല്‍ബണ്‍: ട്വന്റി20 ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യയ്‌ക്ക് 160 റണ്‍സ് വിജയ ലക്ഷ്യം. എട്ട് വിക്കറ്റ് നഷ്ടത്തില്‍ പാക്കിസ്ഥാന്‍ എടുത്ത 159 റണ്‍സിനു മറുപടി പറഞ്ഞ ഇന്ത്യയ്‌ക്ക് ആറ് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ മാരായ രാഹുലിന്റെ (4)യും രോഹ്തിന്റേയും (4) സൂര്യ കുമാറിന്റേയും (15) അക്‌സര്‍ പട്ടേലിയും(2) വിക്കറ്റ് നഷ്ടമായി ഇന്ത്യ തകര്‍ച്ചയിലാണ്
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാനു തുടക്കംതന്നെ പാളി. എങ്കിലും ഷാന്‍ മസൂദ(52*)്, ഇഫ്തിക്കര്‍ അഹമ്മദ്(51) എന്നിവരുടെ അര്‍ദ്ധസെഞ്വറികളുടെ ബലത്തില്‍ മാന്യമായ സ്‌ക്കോര്‍ നേടുകയായിരുന്നു.ഹാര്‍ദിക് പാണ്ഡ്യ, അര്‍ഷ്ദീപ് സിങ് എന്നിവര്‍ മൂന്നു വിക്കറ്റ് വീതം വീഴ്‌ത്തി.
പാകിസ്ഥാന്‍ ഓപ്പണര്‍മാര്‍ ബുദ്ധിമുട്ടി. ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് എന്നിവരുടെ സ്വിങ്ങിന് മുന്നില്‍ ഇരുവര്‍ക്കും പിടിച്ചുനില്‍ക്കായില്ല. ഭുവിയുടെ ആദ്യ ഓവറില്‍ ഒരു റണ്‍ മാത്രമാണ് പിറന്നത്. അതും വൈഡില്‍ ലഭിച്ച റണ്‍. രണ്ടാം ഓവര്‍ എറിയാനെത്തിയത് അര്‍ഷ്ദീപ് സിങ് . ആദ്യ പന്തില്‍ പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമി മടക്കി താരം ലോകകപ്പ് അരങ്ങേറ്റം ഗംഭീരമാക്കി. ഗോള്‍ഡന്‍ ഡക്കായി പുറത്ത്. റിവ്യുവിനു പോയെങ്കിലും അംപയര്‍ ഔട്ട് അനുവദിക്കുകയായിരുന്നു.
തുടര്‍ന്ന് മസൂദ് ക്രീസിലേക്ക്. എന്നാല്‍ നാലാം ഓവറില്‍ പാകിസ്ഥാന് അടുത്ത പ്രഹരമേറ്റു. ഇത്തവണയയും അര്‍ഷ്ദീപ് വിക്കറ്റെടുത്തത്. അര്‍ഷ്ദീപിന്റെ ബൗണ്‍സ് ഹുക്ക് ചെയ്യാനുള്ള ശ്രമത്തില്‍ ഭുവനേശ്വറിന് ക്യാച്ച്. പാകിസ്ഥാന് രണ്ടിന് 15 എന്ന നിലയിലായി.
റിസ്‌വാന്‍, ബാബര്‍ – ഇഫ്തിക്കര്‍ അഹമ്മദ് സഖ്യം പാക്കിസ്ഥാന് ജീവന്‍ നല്‍കി. 34 പന്ത്രില്‍ 51 റണ്‍സ്് എടുത്ത് ഇഫ്തിക്കര്‍ ആയിരുന്നു മുന്നില്‍. അക്‌സര്‍ പട്ടേല്‍ എറിഞ്ഞ 12-ാം ഓവറില്‍ മൂന്നു സിക്‌സര്‍ ഉള്‍പ്പെടെ 21 റണ്‍സ് അടിച്ചാണ് ഇഫ്തിക്കര്‍ അര്‍ദ്ധശതകം തികച്ചത്. മുഹമ്മദ് ഷമി എറിഞ്ഞ അടുത്ത ഓവറില്‍ പുറത്താകുകയും ചെയ്തു.
ശതബ് ഖാന്‍(5), ഹൈദര്‍ അലി(2), മുഹമ്മദ് നവാസ്(9) എന്നിവരെ നില ഉറപ്പിക്കും മുന്‍പ് പുറത്താക്കി ഹാര്‍ദിക് പാണ്ഡ്യ റണ്‍ ഒഴുക്കിന് തടയിട്ടു. 16 ഓവറില്‍ 115 ന് 5 എന്ന നിലയിലായിരുന്നു. ആസിഫ് അലിയുടെ(2) വിക്കറ്റ് എടുത്ത് അര്‍ഷ്ദീപ് മൂന്നു വിക്കറ്റിനുടമയായി. തുടര്‍ന്ന് നാല് ഓവറില്‍ ഷാന്‍ മസൂദും ഷഹീന്‍ അഫ്രീദിയും തകര്‍ത്തടിച്ചു. 8 പന്തില്‍ 16 റണ്‍സ് എടുത്ത് അഫ്രീദി പുറത്തയപ്പോള്‍ 42 പന്തില്‍ 52 റണ്‍സുമായി മസൂദ് പുറത്താകാതെ നിന്നു. റിട്ടേണ്‍ ക്യാച്ച് എടുത്ത് ഭിുവനേശ്വറാണ് അഫ്രീദിയെ പുറത്താക്കിയത്.ഒപ്പം നാലു പന്തില്‍ 6 റണ്‍സുമായി ഹാരീസ് റഫും.
ഇന്ത്യ പ്ലേയിങ് ഇലവന്‍: രോഹിത് ശര്‍മ, കെ.എല്‍. രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ദിനേഷ് കാര്‍ത്തിക്ക്, അക്‌സര്‍ പട്ടേല്‍, ആര്‍. അശ്വിന്‍, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിങ്.
പാക്കിസ്ഥാന്‍: മുഹമ്മദ് റിസ്‌വാന്‍, ബാബര്‍ അസം, ഷാന്‍ മസൂദ്, ശതബ് ഖാന്‍, ഹൈദര്‍ അലി, ഇഫ്തിക്കര്‍ അഹമ്മദ്, മുഹമ്മദ് നവാസ്, ആസിഫ് അലി, ഷഹീന്‍ അഫ്രീദി, നസീം ഷാ, ഹാരിസ് റൗഫ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: