ലണ്ടന്‍: യുകെ പ്രധാനമന്ത്രി പദത്തിലേക്ക് മത്സരിക്കാനുള്ള സ്ഥാനാര്‍ത്ഥിയായി വീണ്ടും യോഗ്യത നേടി ഇന്‍ഫോസിസ് നാരായണമൂര്‍ത്തിയുടെ മരുമകന്‍ കൂടിയായ റിഷി സുനക്. ഭരണ പാര്‍ട്ടിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ 100 എംപിമാരുടെ പിന്തുണ ലഭിച്ചതോടെയാണിത്.
ആകെ 357 എംപിമാരില്‍ കുറഞ്ഞത് 100 പേരുടെ പിന്തുണ നേടുന്നവര്‍ക്ക് പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാം. ഇങ്ങിനെ മൂന്ന് പേര്‍ക്ക് മാത്രമാണ് പരമാവധി മത്സരിക്കാന്‍ സാധിക്കുക.
ഇതില്‍ നിന്നും രണ്ട് പേരെ അവസാന മത്സരത്തിന് തെരഞ്ഞെടുക്കും. ഈ രണ്ട് പേരില്‍ ആര് പ്രധാനമന്ത്രിയാകണമെന്ന് തീരുമാനിക്കേണ്ടത് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ 1,72,000 അംഗങ്ങളാണ്.
രണ്ട് മാസത്തിനിടയില്‍ മൂന്നാമത്തെ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാനാണ് ബ്രിട്ടന്‍ വീണ്ടും ഒരുങ്ങുന്നത്. ബോറിസ് ജോണ്‍സന് പകരം പ്രധാനമന്ത്രിയായി വന്ന ലിസ് ട്രസ് നടത്തിയ സാമ്പത്തിക പരിഷ്കാരങ്ങള്‍ ബ്രിട്ടനെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചതോടെ അധികാരമേറ്റ് 45ാം ദിവസം പ്രധാനമന്ത്രി പദം രാജിവെയ്‌ക്കേണ്ടി വന്നു. ഇതോടെയാണ് വീണ്ടും പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നത്.
ബ്രിട്ടന്റെ സാമ്പത്തിക ഗതികേട് തീര്‍ക്കാന്‍ കഴിയുന്ന ഫോര്‍മുലകള്‍ റിഷി സുനകിന്റെ കയ്യിലേ ഉള്ളൂവെന്ന് ബ്രിട്ടനിലെ നല്ലൊരു ശതമാനം പേര്‍ വിശ്വസിക്കുന്നു. നികുതി വെട്ടുക്കുറയ്‌ക്കുന്ന പരിഷ്കാരം ഏര്‍പ്പെടുത്തുമെന്ന് പ്രധാനമന്ത്രി പദത്തിനായി മത്സരിക്കുമ്പോള്‍ ലിസ് ട്രസ് വാചകമടിച്ചപ്പോള്‍ അത് ബ്രിട്ടനെ കൂടുതല്‍ കുരുക്കിലാക്കും എന്നാണ് റിഷി സുനക് പ്രസംഗിച്ചത്. പിന്നീട് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ലിസ് ട്രസ് ഈ പരിഷ്കാരം നടപ്പാക്കിയതോടെയാണ് ബ്രിട്ടന്‍ പുറത്തുകടക്കാനാവാത്ത കുരുക്കില്‍ അകപ്പെട്ടത്. റിഷി സുനക് പറഞ്ഞത് സംഭവിച്ചു എന്നതാണ് ബ്രിട്ടീഷുകാര്‍ക്ക് അദ്ദേഹത്തില്‍ വിശ്വാസമേറാന്‍ കാരണമായത്. കണ്‍സെര്‍വേറ്റീവ് പാര്‍ട്ടിക്കുള്ളിലെ നല്ലൊരു ശതമാനം എംപിമാരും റിഷി സുനകിനെ പ്രധാനമന്ത്രി പദത്തില്‍ അവരോധിക്കാന‍് ഇഷ്ടപ്പെടുന്നു.
വീണ്ടും പ്രധാനമന്ത്രിയാകാന്‍ ബോറിസ് ജോണ്‍സണ്‍ ശ്രമിക്കുന്നുണ്ട്. ഇദ്ദേഹത്തെ മറ്റൊരു മന്ത്രിയായ പ്രീതി പട്ടേല്‍ പിന്തുണച്ചിട്ടുണ്ട്. ജോണ്‍സന് ഇതുവരെ 50 എംപിമാരുടെ പിന്തുണയേ ലഭിച്ചിട്ടുള്ളൂ. പക്ഷെ കോവിഡ് കാലത്ത് പ്രൊട്ടോക്കോള്‍ ലംഘിച്ച് ആഘോഷം നടത്തിയ ബോറിസ് ജോണ്‍സണ്‍ അയോഗ്യനാണെന്ന നിലപാടുള്ളവരാണ് പാര്‍ട്ടിയിലെ വലിയൊരു വിഭാഗം. പെന്നി മോര്‍ഡോണ്ട് എന്ന മറ്റൊരു എംപിയും മത്സരരംഗത്തിറങ്ങാന്‍ തയ്യാറെടുക്കുന്നുണ്ട്. ഇവര്‍ക്ക് ഇതുവരെ 22 വോട്ടുകളെ കിട്ടിയിട്ടുള്ളൂ.
റിഷി സുനകിനാണ് കൂടുതല്‍ സാധ്യത കല്‍പിക്കപ്പെടുന്നതെങ്കിലും ബ്രിട്ടനില്‍ നിലനില്‍ക്കുന്ന വംശീയതയില്‍ ഒഴിവാക്കപ്പെടുമോ എന്ന ആശങ്കയും ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: