മൂന്നാര്‍: പൂജ അവധിക്ക് പിന്നാലെ ദീപാവലി അവധിക്കാലം കൂടി എത്തിയതോടെ മനസിനും ശരീരത്തിനും കുളിരേകാന്‍ മൂന്നാറില്‍ ആഭ്യന്തര ടൂറിസ്റ്റുകളുടെ വന്‍ തിരക്ക്. മൂന്നാറിലും പരിസരങ്ങളിലുമുള്ള മിക്ക ഹോട്ടലുകളിലും ഹോംസ്‌റ്റേകളിലും നവംബര്‍ ആദ്യവാരം വരെ മുറികള്‍ ഇതിനോടകം മുന്‍കൂറായി സഞ്ചാരികള്‍ ബുക്ക് ചെയ്തു കഴിഞ്ഞു. കൊല്‍ക്കത്ത, മുംബൈ, ഗുജറാത്ത്, കര്‍ണാടക, തമിഴ്‌നാട് സ്വദേശികളാണ് നിലവില്‍ ഏറ്റവുമധികം മൂന്നാറിലെത്തുന്നത്.
പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ രാജമല, മാട്ടുപ്പെട്ടി എന്നിവിടങ്ങളിലും വലിയ തിരക്കാണ്. രാജമലയില്‍ മേഞ്ഞു നടക്കുന്ന വരയാടുകള്‍ രാജമലയില്‍ നിലവില്‍ 1000 മുതല്‍ 2000 പേരാണ് ഒരു ദിവസം സന്ദര്‍ശനം നടത്തുന്നത്. രാജമലയിലെത്തുന്ന സഞ്ചാരികള്‍ക്ക് കാഴ്ചവിരുന്നൊരുക്കി നൂറുകണക്കിനു വരയാടുകളാണ് കൂട്ടമായി സന്ദര്‍ശക സോണില്‍ ദിവസവുമെത്തുന്നത്. വരയാടുകളുടെ ഇണചേരല്‍ കാലം അവസാനിച്ചതോടെയാണ് ഇവ കൂട്ടമായി എത്തിത്തുടങ്ങിയത്. മാട്ടുപ്പെട്ടി, എക്കോ പോയിന്റ്, ടോപ് സ്‌റ്റേഷന്‍ എന്നിവിടങ്ങളിലും വിനോദ സഞ്ചാരികളുടെ വലിയ തിരക്കാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: