കൊച്ചി : എകെജി സെന്ററിന് നേരെ ആക്രമണം നടത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിതിന് ഹൈക്കോടതി ജാമ്യം നല്‍കി. കേസുമായി ബന്ധപ്പെട്ട് ജിതിനെ ചോദ്യം ചെയ്യുന്നതെല്ലാം പൂര്‍ത്തിയായെന്ന വിലയിരുത്തലിലാണ് പോലീസ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
നേരത്തെ തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ ജിതിന്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും ഇത് തള്ളി. ഇതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ മൂന്ന് പ്രതികളെ കൂടി ചേര്‍ത്തിട്ടുണ്ടെന്നും അതുകൊണ്ട് വിശദമായ അന്വേഷണങ്ങള്‍ ഇനിയും വേണ്ടതുണ്ട്. ഒന്നാം പ്രതി ജിതിന് ജാമ്യം അനുവദിച്ചു നല്‍കരുതെന്നും ക്രൈംബ്രാഞ്ച് കോടതിയില്‍ അറിയിച്ചിരുന്നു. എന്നാല്‍ അന്വേഷണ സംഘത്തിന്റെ ഈ വാദഗതികളെല്ലാം തള്ളിക്കൊണ്ട് ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
അതേസമയം കര്‍ശ്ശന ഉപാധികളോടെയാണ് ജിതിന് ജാമ്യം നല്‍കിയിരിക്കുന്നത്. ആറ്റിപ്ര യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍ാണ് ജിതിന്‍. എകെജി സെന്ററിന് നേരെ ആക്രമണം നടന്ന് രണ്ട് മാസത്തോളം പിന്നിട്ട ശേഷമാണ് പ്രതിയെ പിടികൂടാന്‍ പോലീസിന് സാധിച്ചത്. ജിതിന്റെ അറസ്റ്റിന് സേഷം മൂന്ന് പേരെ കൂടി കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. തിരുവനന്തപുരം ജില്ലാ സെക്രട്ടറി സുഹൈല്‍ ഷാജഹാന്‍, പ്രാദേശിക യൂത്ത് കോണ്‍ഗ്രസ് നേതാവ് ടി. നവ്യ, കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സുബീഷ് എന്നിവരെയാണ് പ്രതി ചേര്‍ത്തിരിക്കുന്നത്. നിലവില്‍ ഒളിവില്‍ കഴിയുന്ന ഇവര്‍ക്കെതിരെ ക്രൈംബ്രാഞ്ച് ലുക്ക്ഔ്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: