Saturday, September 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

അസന്തുലിത ജനസംഖ്യ രാജ്യത്തിന് അത്യാപത്ത്

മുത്തലാഖ് നിരോധന നിയമത്തിന്റെയും പൗരത്വ ഭേദഗതി നിയമത്തിന്റെയും മറ്റും കാര്യത്തില്‍ സ്വീകരിച്ച ശക്തമായ നടപടികള്‍ ജനപ്പെരുപ്പ നിയന്ത്രണത്തിന്റെ കാര്യത്തിലും ആവശ്യമായി വരികയാണെങ്കില്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല. ഈ രാജ്യം ശക്തമായും സുരക്ഷിതമായും നിലനില്‍ക്കേണ്ടത് രാജ്യസ്‌നേഹികളായ ഓരോ പൗരന്റെയും ആവശ്യമാണ്. ജനപ്പെരുപ്പവും അതിന്റെ വിസ്‌ഫോടനവും ഇതിനെതിരായിരിക്കും. ഇത് ഒഴിവാക്കാനുള്ള എല്ലാ അധികാരവും ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തിനുണ്ട്

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Oct 21, 2022, 05:00 am IST
inEditorial

സമഗ്രവും എല്ലാവര്‍ക്കും ബാധകവുമായ ജനസംഖ്യാ നയത്തിന് സര്‍ക്കാര്‍ രൂപംനല്‍കണമെന്ന ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെയുടെ നിര്‍ദേശം രാജ്യസ്‌നേഹികളും രാജ്യത്തിന്റെ വികസനത്തില്‍ താല്‍പ്പര്യമുള്ളവരും നിരുപാധികം സ്വാഗതം ചെയ്യുമെന്നതില്‍ സംശയമില്ല. രാജ്യത്തെ വിഭവങ്ങള്‍ പരിമിതമായ സാഹചര്യത്തില്‍ ജനസംഖ്യാ വിസ്‌ഫോടനം ആശങ്കാജനകമാണെന്നും, ഇക്കാര്യത്തില്‍ പൊതുവായ ബോധവല്‍ക്കരണവും ജാഗ്രതയും ആവശ്യമാണെന്നുമുള്ള ഹൊസബാളെയുടെ അഭിപ്രായത്തില്‍ രാഷ്‌ട്രീയത്തിനുപരിയായി അടിയന്തരമായ ശ്രദ്ധ പതിയേണ്ടതുണ്ട്. മതപരിവര്‍ത്തനം രാജ്യത്തെ ഹിന്ദുക്കളുടെ ജനസംഖ്യ കുറയുന്നതിന് കാരണമായി, ജനസംഖ്യയിലെ മതപരമായ അസന്തുലിതാവസ്ഥ പല രാജ്യങ്ങളുടെയും വിഭജനത്തിലേക്ക് നയിച്ചു, നമ്മുടെ രാജ്യം വിഭജിക്കപ്പെട്ടതും ഇതിനാലാണ് എന്നൊക്കെയുള്ള അസുഖകരമായ ചില വസ്തുതകളും ഹൊസബാളെ അവതരിപ്പിച്ചു. ഇതിനോടൊക്കെ രാഷ്‌ട്രീയമായി വിയോജിക്കുന്നവരുണ്ടാകാം. പക്ഷേ അവര്‍ക്കും വസ്തുതകള്‍ നിഷേധിക്കാനാവില്ല. ജനസംഖ്യയിലെ അസന്തുലിതാവസ്ഥയുണ്ടാക്കാന്‍ പോകുന്ന പ്രത്യാഘാതങ്ങളിലേക്ക് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതും നാഗ്പൂരിലെ ഈ വര്‍ഷത്തെ വിജയദശമി സന്ദേശത്തില്‍ വിരല്‍ചൂണ്ടിയിരുന്നു. രാജ്യത്ത് ജനസംഖ്യാ വര്‍ധനവ് ഉണ്ടെന്നത് യാഥാര്‍ത്ഥ്യമാണെന്നും, ഇതിന് ആനുപാതികമായ വിഭവങ്ങളില്ലെങ്കില്‍ സമൂഹത്തിന് താങ്ങാനാവാത്ത ഭാരമായി മാറുമെന്നും സര്‍സംഘചാലക് പറഞ്ഞത് ചില കോണുകളില്‍ സൃഷ്ടിച്ച അസ്വസ്ഥതയ്‌ക്ക് കാരണം രാഷ്‌ട്രീയവും മതപരവുമൊക്കെയായ സ്ഥാപിതാല്‍പ്പര്യങ്ങളാണെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ.

സര്‍ക്കാര്‍ പുതിയൊരു ജനസംഖ്യാ നയത്തിന് രൂപംനല്‍കണമെന്ന ആര്‍എസ്എസിന്റെ ആവശ്യം ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. ഇത് ഏതെങ്കിലും മതത്തെയും സമുദായത്തെയും മാത്രം ബാധിക്കുന്നതല്ല. പക്ഷേ ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, ജനസംഖ്യാ വര്‍ധനവിനെക്കുറിച്ചും, അത് നിയന്ത്രിക്കേണ്ട ആവശ്യകതയെക്കുറിച്ചും ആരെങ്കിലും സംസാരിച്ചാല്‍ മുസ്ലിം വിരുദ്ധമാണെന്ന പ്രചാരണം ഉടനെയുണ്ടാവുന്നു. സര്‍സംഘചാലകിന്റെ വിജയദശമി സന്ദേശത്തിനെതിരെ അസാസുദ്ദീന്‍ ഒവൈസി നിലവാരമില്ലാത്ത ഭാഷയില്‍ നടത്തിയ പ്രതികരണം ഒറ്റപ്പെട്ടതല്ല. ജനസംഖ്യയില്‍ മതപരമായുണ്ടാകുന്ന വളര്‍ച്ചയും, അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും ചരിത്രത്തില്‍ നിന്നും വര്‍ത്തമാനകാലത്തുനിന്നും പഠിക്കാന്‍ കൂട്ടാക്കാത്തവരാണ് ഇക്കൂട്ടര്‍. ജനസംഖ്യയിലെ അസന്തുലിതാവസ്ഥ മൂലം ഈ നൂറ്റാണ്ടില്‍ത്തന്നെ രൂപംകൊണ്ട പുതിയ രാജ്യങ്ങളാണ് കിഴക്കന്‍  ടിമൂര്‍, ദക്ഷിണ സുഡാന്‍, കൊസോവ തുടങ്ങിയവ. നമുക്കാണെങ്കില്‍ ഇന്ത്യാ വിഭജനം നല്‍കുന്ന പാഠവുമുണ്ട്. ജനസംഖ്യയിലെ മതപരമായ സന്തുലിതാവസ്ഥ നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയാണ് ഇതു കാണിക്കുന്നത്. സാമ്പത്തികവും രാഷ്‌ട്രീയവും സാംസ്‌കാരികവുമായ ആധിപത്യത്തിന് ജനസംഖ്യയെ ഉപയോഗിക്കുന്ന ശക്തികള്‍ ഇന്ത്യയില്‍ സജീവമാണ്. ഇതിന്റെ ഉദാഹരണങ്ങള്‍ കേരളവും കണ്ടുകൊണ്ടിരിക്കുന്നു. ജനസംഖ്യയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് കേരളത്തില്‍ പ്രഖ്യാപിത വിലക്കു തന്നെയുണ്ട്. ടി.പി. സെന്‍കുമാറിനെതിരായ ഭീഷണികളും കേസും ആരും മറന്നിട്ടുണ്ടാവില്ല.

ഫലപ്രദമായ ജനസംഖ്യാ നയം രൂപീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറയുകയുണ്ടായി. ഇതുമായി ബന്ധപ്പെട്ട നിരവധി ബില്ലുകള്‍ പാര്‍ലമെന്റിന്റെ പരിഗണനയിലുണ്ട്. കക്ഷി രാഷ്‌ട്രീയത്തിനതീതമായ പ്രശ്‌നമാണിത്. കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിങ്‌വിയുടെതാണ് ഒരു ബില്ല്. ജനസംഖ്യ നിയന്ത്രിക്കണമെന്ന ആവശ്യവുമായി സുപ്രീംകോടതിയിലും നിരവധി ഹര്‍ജികളെത്തുന്നു. എന്നാല്‍ പാര്‍ലമെന്റിനകത്തും പുറത്തും ഇക്കാര്യത്തില്‍ സ്വതന്ത്ര ചര്‍ച്ചകള്‍ നടക്കുന്നില്ല. ആരെങ്കിലും ഗൗരവമായി ഈ വിഷയം ഉന്നയിച്ചാല്‍ നിയമവിരുദ്ധമാണ്, ഭരണഘടനാ വിരുദ്ധമാണ് എന്നൊക്കെയുള്ള മുറവിളികള്‍ ഉയര്‍ത്തി പ്രതിരോധിക്കുകയാണ്. കോണ്‍ഗ്രസ് ഭരണകാലത്തെ അടിയന്തരാവസ്ഥയില്‍ ദല്‍ഹിയില്‍ നടപ്പാക്കിയ നിര്‍ബന്ധിത വന്ധ്യംകരണം അന്നും ഇന്നും വലിയ വിവാദമാണ്. എന്നാല്‍ രാജ്യത്തിന്റെ കുടുംബാസൂത്രണത്തിനും, ജനസംഖ്യ നിയന്ത്രിക്കാനും നിയമനിര്‍മാണം വേണ്ടിവരികയാണെങ്കില്‍ അതിന് മടിച്ചുനില്‍ക്കേണ്ടതില്ല. മുത്തലാഖ് നിരോധന നിയമത്തിന്റെയും പൗരത്വ ഭേദഗതി നിയമത്തിന്റെയും മറ്റും കാര്യത്തില്‍ സ്വീകരിച്ച ശക്തമായ നടപടികള്‍ ജനപ്പെരുപ്പ നിയന്ത്രണത്തിന്റെ കാര്യത്തിലും ആവശ്യമായി വരികയാണെങ്കില്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല. ഈ രാജ്യം ശക്തമായും സുരക്ഷിതമായും നിലനില്‍ക്കേണ്ടത് രാജ്യസ്‌നേഹികളായ ഓരോ പൗരന്റെയും ആവശ്യമാണ്. ജനപ്പെരുപ്പവും അതിന്റെ വിസ്‌ഫോടനവും ഇതിനെതിരായിരിക്കും. ഇത് ഒഴിവാക്കാനുള്ള എല്ലാ അധികാരവും ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തിനുണ്ട്.

Tags: indiaജനസംഖ്യജനസംഖ്യാവര്‍ധന
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘ഹരേ കൃഷ്ണ’ എന്ന് ഒൻപത് ദിവസം ജപിച്ചു , ജന്മാഷ്ടമി ദിനത്തിൽ രക്ഷപ്പെട്ടു : നേപ്പാൾ തുരങ്കത്തിൽപ്പെട്ട തൊഴിലാളിയുടെ വാക്കുകൾ ഭക്തിനിർഭരം

Cricket

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഭാരതത്തില്‍

India

ഒരു പല്ല് പറിക്കാന്‍ യുഎസിലെ ഡോക്ടര്‍ പറഞ്ഞത് 2.37 ലക്ഷം രൂപയെന്ന് യുഎസിലെ ഇന്ത്യക്കാരന്‍, ഇന്ത്യയില്‍ ഇതിന് വേണ്ടത് 20000രൂപ മാത്രം

Editorial

ഭാരത-ഉസ്‌ബെക് ബന്ധം പുതിയ ഉയരത്തില്‍

World

പ്രധാനമന്ത്രി മോദിയും പുടിനും ഇന്ന് ബിഷ്കെക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും : ഊർജ്ജ , വള വിതരണം പ്രധാന അജണ്ട

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

തൃശൂരില്‍ തമിഴ്നാട്ടിലെ വിദ്യാര്‍ത്ഥികളുടെ മരണത്തിനിടയായ അപകടം: ലോറി ഡ്രൈവര്‍ പിടിയില്‍

ഗായകന്‍ നിസാര്‍ വയനാട് അന്തരിച്ചു, അന്ത്യം ദുബായില്‍ വച്ച്

ഫാത്തിമ തെഹ്ലിയ (ഇടത്ത്) ജോണ്‍ബ്രിട്ടാസ് (വലത്ത്)

കാന്തപുരത്തിന്റെ വിവാദപ്രസ്താവനയ്‌ക്ക് ശേഷം രണ്ട് പേരെ കേരളത്തില്‍ കാണാനില്ല!

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ നിന്നും നീക്കം ചെയ്ത പോസ്റ്റുകള്‍ പുനഃസ്ഥാപിച്ചു

വടകരയില്‍ അധ്യാപകര്‍ പ്രതിയായ എംഡിഎംഎ കേസ്: രണ്ടാം പ്രതി കീര്‍ത്തനയ്‌ക്ക് ജാമ്യം

വായ്‌പ എടുക്കാത്ത ആളുടെ വീട്ടില്‍ ജപ്തി നടപടിക്കെത്തിയ ബാങ്ക് അധികൃതരെ നാട്ടുകാര്‍ തടഞ്ഞു

മയിൽപ്പീലിയും, കിരീടവും ചൂടി ഓടക്കുഴലുമേന്തി ഉണ്ണിക്കണ്ണനായി മുഹമ്മദ് അലി ; മകനൊപ്പം ശോഭായാത്രയിൽ പങ്കാളിയായി ഡിഎസ്പി സദ്ദാം ഹുസൈനും

ജിഎസ്എല്‍വി വിക്ഷേപണവിജയത്തില്‍ ആഹ്ളാദഭരിതനായി ഇസ്രോ ചെയര്‍മാന്‍ വി. നാരായണന്‍ (ഇടത്ത്) ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 05നെയും കൊണ്ട് കുതിച്ചുയരുന്ന ജിഎസ്എല്‍വി എഫ് 17 (നടുവില്‍) ഭൂമിയെ സദാ നിരീക്ഷിച്ച് ചിത്രങ്ങളെടുക്കാന്‍ കഴിയുന്ന ഭൗമനിരീക്ഷണ ഉപഗ്രഹം ഭൂസ്ഥിരഭ്രമണപഥത്തില്‍ നിലയുറപ്പിച്ച് ഭൂമിയെ നിരീക്ഷിക്കുന്നു (വലത്ത്)

രാജ്യത്തിന് അഭിമാനം, ലോകത്തിന് അത്ഭുതം; ഭാരതത്തിന്റെ ശാസ്ത്രനേട്ടങ്ങളും ‘ഇസ്രോ’ കുതിപ്പും ആവേശമാകുന്നു

നീലക്കുറിഞ്ഞി പൂക്കള്‍ ചൂടി ഫോട്ടോ ഷൂട്ട് : 2 യുവാക്കള്‍ക്കെതിരെ വനം വകുപ്പ് കേസെടുത്തു

നെഞ്ചോട് ചേർന്ന് ഭാരതമണ്ണ് : ആമസോണിലെ 46 ലക്ഷത്തിന്റെ പാക്കേജ് ഉപേക്ഷിച്ചു ; ഇന്ന് ഇന്ത്യൻ സൈനിക ഓഫീസറായി ഷാർദേന്ദു തിവാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.